Thursday 07 January 2021 01:59 PM IST : By സ്വന്തം ലേഖകൻ

അമൂല്യ സ്വത്തായ അനന്തജയം വിറ്റു: 5 ലക്ഷം രൂപ രാജന്റെ മക്കൾക്ക് നൽകി ലക്ഷ്മി രാജീവ്

anantha-jayam

വിലപിടിപ്പുള്ള അപൂർവ മോതിരം വിറ്റു കിട്ടിയ അഞ്ചുലക്ഷം രൂപ എഴുത്തുകാരി ലക്ഷ്മി രാജീവ് പോങ്ങിൽ വീട് ഒഴിപ്പിക്കുന്നതിനിടെ പൊള്ളലേറ്റു മരിച്ച രാജൻ – അമ്പളി ദമ്പതികളുടെ മക്കൾക്കു കൈമാറി. പൂജപ്പുര സ്വദേശി ഗണേഷ് സുബ്രഹ്മണ്യനെന്ന ശിൽപി നിർമിച്ച അപൂർവ മോതിരമായ അനന്തവിജയം വിറ്റു കിട്ടിയ പണമാണു കുട്ടികൾക്കു നൽകിയത്. 

an-1

ലക്ഷ്മിക്ക് ഈ മോതിരം ഗണേഷ് സമ്മാനമായി നൽകിയതാണ്. ലെൻസിലൂടെ നോക്കിയാൽ ശ്രീ പത്മനാഭ സ്വാമിയെ കാണാൻ കഴിയും. അത്രയ്ക്കു സൂക്ഷ്മമായി നിർമിച്ചതാണിത്. ഈ മോതിരം വിൽക്കാനുണ്ടെന്നും വിറ്റു കിട്ടുന്ന തുക നെയ്യാറ്റിൻകരയിലെ കുട്ടികൾക്കു നൽകുമെന്നും കാട്ടി ലക്ഷ്മി കഴിഞ്ഞ ദിവസം ഫെയ്സ് ബുക്കിൽ പോസ്റ്റിട്ടിരുന്നു. കോഴിക്കോട് സുരഭി മാൾ ഉടമ പ്രഭ ഗോപാലനാണിത് വാങ്ങിയത്.

More