Monday 14 June 2021 03:00 PM IST : By സ്വന്തം ലേഖകൻ

അവര്‍ക്കും ദൈവത്തിനും മാത്രമറിയുന്ന സ്‌നേഹത്തിന്റെ ഭാഷ: കണ്ടാല്‍ കണ്ണുനിറയും, ഉറപ്പ്: വിഡിയോ

baby-cute-vid

നിര്‍മ്മല സ്‌നേഹം കൊണ്ട് ഹൃദയത്തോട് സംവദിക്കുന്ന ചിലരുണ്ട്. അവര്‍ക്ക് ഹൃദയം കൈമാറാന്‍ ഭാഷയുടെ പരിച വേണ്ട, വാക്കുകളുടെ ബലവും വേണ്ട. അത്തരമൊരു ചങ്കുനിറയ്ക്കുന്ന സ്‌നേഹം കണ്ട് കൊതിച്ചു നില്‍ക്കുകയാണ് സോഷ്യല്‍ മീഡിയ. കുഞ്ഞിക്കണ്‍ നിറയെ കുസൃതിയും ഹൃദയം നിറയ്ക്കുന്ന പുഞ്ചിരിയുമായി ഒരു കുഞ്ഞാവ. ആ കുഞ്ഞാവയ്‌ക്കൊപ്പം കളിചിരികളുമായി ശാരീരിക- മാനസിക പരിമിതികള്‍ നേരിടുന്ന ഒരു സ്ത്രീ. ഇരുവര്‍ക്കുമിടയിലെ സ്‌നേഹമാണ് സോഷ്യല്‍ മീഡിയയുടെ ഹൃദയം നിറയ്ക്കുന്നത്.

കുഞ്ഞാവയ്‌ക്കൊപ്പം കൊഞ്ചിച്ചിരിച്ചും വര്‍ത്താനം പറഞ്ഞും നില്‍ക്കുന്ന രംഗങ്ങള്‍ ഒരേ സമയം സന്തോഷവും കണ്ണീരും പടര്‍ത്തുന്നു. മനസിനെ വല്ലാതെ സ്പര്‍ശിക്കുന്ന രംഗമെന്നാണ് പലരും വിഡിയോ കണ്ടിട്ട് അഭിപ്രായപ്പെട്ടത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കപ്പെട്ട വിഡിയോ നിരവധി പേരാണ് ഷെയര്‍ ചെയ്തത്.