Tuesday 25 June 2019 05:22 PM IST : By സ്വന്തം ലേഖകൻ

രണ്ടാഴ്ച കൊണ്ട് കുറച്ചത് 13 കിലോ; 99ൽ നിന്ന് 71ലേക്ക് കൊണ്ടെത്തിച്ച എൽസിഎച്ച്എഫ് ഡയറ്റ്; അനുഭവസ്ഥൻ പറയുന്നു

lc-main

ശരീരഭാരം കുറയ്ക്കുക എന്നത് പലരേയും സംബന്ധിച്ചടത്തോളം ബാലികേറാ മലയാണ്. കൃത്യമായ ഡയറ്റും സമയം തെറ്റാതെയുള്ള വ്യായാമങ്ങളും അവലംബിക്കേണ്ട ഘട്ടം വരുമ്പോഴാണ് പലരും തോറ്റുപിന്മാറുന്നത്. മടിയാണ് പലരേയും പിന്നോട്ടു വലിക്കുന്ന പ്രധാന സംഗതി. ഇനി അഥവാ വണ്ണം കുറയ്ക്കാൻ നൂറു വഴികൾ തേടിയിറങ്ങുമ്പോഴും അതിനൊത്ത ഫലം കിട്ടുന്നില്ല എന്ന പരാതി പറയുന്നവരും കുറവല്ല. കണ്ടതും കേട്ടതും ശരീരത്തില്‍ പരീക്ഷിച്ച് ഒടുവിൽ വിപരീത ഫലം ഉണ്ടായ സംഭവങ്ങളും ഡോക്ടർമാരുടെയടക്കം അനുഭവ സാക്ഷ്യങ്ങളായി നമുക്ക് മുന്നിലുണ്ട്.

വണ്ണം കുറയ്ക്കാൻ നൂറു വഴികളുള്ള കാലത്ത് എൽസിഎച്ച്എഫ് ഡയറ്റ് എന്ന വേറിട്ട മാർഗം നിർദ്ദേശിക്കുകയാണ് സെയ്ദ് അലവി എന്ന അനുഭവസ്ഥൻ. 99 കിലോയിൽ നിന്നും 71 കിലോയിലേക്ക് പറന്നെത്തിയ കഥയാണ് സെയ്ദ് അലവി പറയുന്നത്.

ആദ്യം കിട്ടിയ പ്രതിഫലം 8000 രൂപ, ഇന്ന് യൂട്യൂബിൽ നിന്ന് വരുമാനം ലക്ഷങ്ങൾ! ചോറും കറിയും വയ്ക്കാൻ അറിയാത്ത ഫിറോസ് വ്ലോഗർ ആയത് മനോരമ വായിച്ച്

‘ഹായ്... ഞാൻ അല്ലി, നിന്റെ പേരെന്താ...’! മകളുടെ ചിത്രം പങ്കുവച്ച് സുപ്രിയ, ഞങ്ങൾ അസൂയപ്പെടുകയൊന്നുമില്ല എന്ന് ആരാധകർ

കല്യാണം കഴിക്കാതെങ്ങനെയാ?, മക്കളൊന്നും വേണ്ടേ...; കുത്തുവാക്കുകളിൽ തളർന്നില്ല, ഒരു കുഞ്ഞിനെ ദത്തെടുത്തു; അമിതയുടെ കഥ

സെയ്ദ് അലവിയുടെ അനുഭവ കഥയിങ്ങനെ;

LCHF dieting:-

LCHF എന്റെ ജീവിതത്തിൽ വരുത്തിയ മാറ്റങ്ങൾ വിവരണാതീതമാണ്. 99 Kg വെയ്റ്റ് ഉണ്ടായിരുന്ന ഞാൻ 15 ദിവസങ്ങൾക്കകം 86.7 Kg ആയി കുറഞ്ഞു. ഇപ്പോൾ എന്റെ ശരീരഭാരം 71 കിലോയാണ്.

lc1

അമിത വണ്ണം ഉള്ളവരിൽ ഉണ്ടാകുന്ന സ്വഭാവിക പ്രശ്നങ്ങളായ ഉയർന്ന രക്തസമ്മർദ്ദവും യൂറിക് ആസിഡ് പ്രശ്നങ്ങും എല്ലാം എനിക്കുമുണ്ടായിരുന്നു. ഇപ്പൊ എല്ലാം നോർമലാണ്, ഒരു മരുന്നും കഴിക്കാതെ... ദൈവത്തിന് സ്തുതി. Lchf നെ കുറിച്ച് മുമ്പ് പലരും പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും, 15 ദിവസം കൊണ്ട് എന്റെ ശരീരത്തിൽ ഇത്രയും വലിയ മാറ്റം ഉണ്ടാക്കിയെന്നത് എന്നെ വല്ലാതെ അത്ഭുതപ്പെടുത്തുന്നു... ഇനിയുള്ള കാലം LCHF ഭക്ഷണക്രമം തുടരണം എന്നു തന്നെയാണ് എന്റെ തീരുമാനം...

കേരളത്തിലിന്ന് ആയിരക്കണക്കിനല്ല, പതിനായിരക്കണക്കിന് ആളുകൾ LCHFൻറെ ഗുണഭോക്താക്കളാണ്. സ്വാഭാവികമായും സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിൽ അതിന്റെ പ്രചാരകരുമാണ് എന്നെ പോലെ... ഓരോ ദിവസവും അത് കൂടുതൽ പേരെ ആകർഷിക്കുന്നു. ആധുനിക വൈദ്യശാസ്ത്രം മാറാരോഗങ്ങളായി പറയുന്ന പ്രമേഹം, അമിത രക്തസമ്മർദം, ഹൃദയസംബന്ധമായ രോഗങ്ങൾ എല്ലാം കണിശമായ ഈ രീതിയിലൂടെ നിയന്ത്രിക്കുകയല്ല, പൂർണമായും മാറുന്നു.. ആയിരങ്ങൾ അനുഭവസ്ഥരാണ്.

ഇഷ്ടം പോലെ ഭക്ഷണം കഴിക്കാനുള്ള രീതിയല്ലിത്, വിശക്കുമ്പോൾ മാത്രം ആഹരിക്കുക. കഴിക്കുന്ന ഭക്ഷണത്തിന്റെ 70% കൊഴുപ്പായിരിക്കുക. അതുകൊണ്ടു തന്നെ മുട്ടയും (ദിവസത്തിൽ മൂന്നെണ്ണം), മാംസവും (ദിവസത്തിൽ 200 ഗ്രാം വരെ) മത്സ്യവും കഴിക്കാം.. കാർബോഹൈഡ്രേറ്റ് കുറക്കാൻ ധാന്യാഹാരങ്ങൾ, കിഴങ്ങ്-പയർ വർഗ്ഗങ്ങൾ, പാൽ, പഴങ്ങൾ എന്നിവ ഒഴിവാക്കുക. എന്ത് കാര്യത്തിലും അനുഭവമാണല്ലോ ഏറ്റവും വലിയ ഗുരുനാഥൻ? ഈ രീതി തുടരുന്നവരിലധികവും വർഷങ്ങളായി പ്രമേഹത്തിനും ഹൃദ്രോഗമടക്കമുള്ള രോഗങ്ങൾക്കും സ്ഥിരമായി മരുന്നും ഇഞ്ചക്ഷനുകളും എടുത്തിരുന്നവരാണ്, അവരെല്ലാം ഇന്ന് പൂർവാധികം ആരോഗ്യത്തോടെ മുഴുവൻ മരുന്നുകളും വലിച്ചെറിഞ്ഞവരാണ്.. തുടങ്ങി രണ്ടാഴ്ചക്കകം തന്നെ ഇതിന്റെ ഫലം അനുഭവപ്പെടുന്നു, രക്തത്തിൽ എത്ര ഷുഗറുള്ളവർക്കും വളരെ പെട്ടെന്ന് ഷുഗർ സാധാരണ നിലയിലാകുന്നു. അമിതഭാരം, പ്രമേഹം,BP, Cholesterol...etc ഇത്തരം ജീവിത ശൈലീ പ്രശ്നങ്ങൾ ഉള്ള ആരെങ്കിലും എന്റെ കൂട്ടുകാരിലുണ്ടെങ്കിൽ LCHF പരീക്ഷിച്ചു നോക്കുക, മറ്റം ഉണ്ടാകും എന്നതിന് എന്റെ അനുഭവം സാക്ഷി.... നിങ്ങളുടെ കൂട്ടുകാരിലും ഈ നന്മയുടെ സന്ദേശം എത്തിക്കാൻ ഷെയർ ചെയ്യൂ... എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ കമന്റിൽ വന്നാൽ അറിയുന്നതാണെങ്കിൽ പറഞ്ഞു തരുന്നതിൽ സന്തോഷം മാത്രമേ ഉള്ളൂ....

എന്താണ് എല്‍ സി എച്ച്‌ എഫ് ഡയറ്റ്

ലോ കാര്‍ബ്‌ ഹൈ ഫാറ്റ് ഡയറ്റ് എന്ന ഡയറ്റ് വണ്ണം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ഒന്നാണ്.

കൊഴുപ്പ് ശരീരത്തിൽ അധികമാകുമ്പോൾ തന്നെ പല ശാരീരിക പ്രശ്‌നങ്ങളും നമ്മെ തേടിയെത്തും. പല ഭക്ഷണങ്ങളും നമുക്ക് ഒഴിവാക്കാൻ പറ്റാത്തതാണ്. ഇഷ്‌ട വിഭവങ്ങൾ മനസ്സറിഞ്ഞ് വയറുനിറയെ കഴിക്കുന്നത് ശീലമാക്കിയാൽ പ്രശ്‌നങ്ങൾ താനേ വരും. എന്നാൽ ഇഷ്‌ട ഭക്ഷണം മുന്നിൽ കണ്ടാൽ എല്ലാവർക്കും കൺട്രോൾ പോകുകയും ചെയ്യും. എൽ സി എച്ച് എഫ് ഡയറ്റിൽ രുചികരവും ആരോഗ്യദായകവുമായ ഡയറ്റ് രീതിയാണ് പിന്തുടരുന്നത്.

മാംസങ്ങൾ‍, മത്‌സ്യങ്ങൾ‍, മുട്ട, പരിപ്പ് വര്‍ഗങ്ങൾ‍, പച്ചക്കറികൾ‍, വെണ്ണ, ചീസ്, വെളിച്ചെണ്ണ എന്നിവയെല്ലാം ഡയറ്റിൽ ഉൾപ്പെട്ടിരിക്കുന്നു. ഈ രീതിയില്‍ ഭക്ഷണം കഴിച്ചു തുടങ്ങുമ്പോള്‍ പെട്ടെന്ന് തന്നെ വിശപ്പെല്ലാം അപ്രത്യക്ഷമാകുന്നു. വയറിനകത്തെ അസ്വസ്ഥകളെല്ലാം ഇല്ലാതാവുന്നു.

എല്ലാവിധ മാംസങ്ങളും മത്സ്യങ്ങളും മുട്ടകളും പച്ചക്കറികളും ഇലക്കറികളും നട്‌സും ഒഅഴങ്ങളും ഒക്കെ ഈ ഡയറ്റിൽ നിങ്ങൾക്ക് കഴിക്കാം. പാചകം ചെയ്യുമ്പോൾ വെളിച്ചെണ്ണ, ഒലിവ് ഓയില്‍, വെണ്ണ, നെയ്യ് എന്നിവ മാത്രം ഉപയോഗിക്കുക. ഇനി ഈ ഡയറ്റിൽ ഒഴിവാക്കേണ്ടത് ഇവയൊക്കെയാണ്. പാക്കേജ്‌ഡ്‌ , പ്രൊസസ്ഡ് ഭക്ഷണങ്ങള്‍ തീർത്തും നിർത്തുക. പഞ്ചസാര ചേർത്തുള്ള ഭക്ഷണങ്ങൾ ബേക്കറി പലഹാരങ്ങൾ അരി, ഗോതമ്പ് തുടങ്ങിയ എല്ല ധാന്യങ്ങളും കിഴങ്ങുവർഗ്ഗങ്ങളും വളരെ മധുരം കൂടിയ പഴവർഗ്ഗങ്ങളും ഒഴിവാക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഈ ഡയറ്റ് ശീലമാക്കിയാൽ ഒന്നര മാസം കൊണ്ട് 15 കിലോ വരെ കുറയും.