Thursday 02 April 2020 03:28 PM IST

ലെഫ്റ്റ് ഹാൻഡേഴ്സ് ഡിലൈറ്റ്! കുട്ടികളുടെ ഇടതു കൈ ശീലത്തെക്കുറിച്ച് മാതാപിതാക്കളറിയാൻ

Ajit Abraham

Assistant Editor

left-2

ഇടതു കൈ ശീലം മാറ്റാൻ മക്കളെ കർശനമായി നിയന്ത്രിക്കുന്ന മാതാപിതാക്കൾ ഇക്കാലത്തും കുറവല്ല. 'ഒന്നു വരയ്ക്കാൻ പോലും സമ്മതിക്കില്ല, ഇറങ്ങിയോടാൻ തോന്നുന്നു ...' എന്ന് സങ്കടപ്പെടുന്ന ആറു വയസ്സുകാരൻ ഇൗ കൊറോണ കാലത്ത് തനിച്ചല്ല. അത്തരം കയ്പേറിയ അനുഭവം ഉണ്ടായവർക്ക് അതിന്റെ തീവ്രത മനസ്സിലാകും.

സമ്മർദ്ദം ചെലുത്തി അമിത നിയന്ത്രണങ്ങളിൽ എന്തോ മാരക കുറ്റകൃത്യം മാറ്റാൻ എന്നതു പൊലെ, മുതിർന്നവർ ശ്രമിക്കുമ്പോൾ കുട്ടികൾക്ക് ,ശാരീരികവും മാനസികവുമായ ഒട്ടേറെ പ്രശ്നങ്ങൾക്ക് സാധ്യത ഏറെയാണ്. കുട്ടിയുടെ കയ്യക്ഷരം മോശമാകും, വിക്ക്, ഓർമ്മക്കുറവ്, ആത്മ വിശ്വാസം നഷ്ടപ്പെടുക, നഖം കടി തുടങ്ങിയ പ്രശ്നങ്ങൾ ഇവയിൽ ചിലത് മാത്രം.ലോകത്താകമാനം 10-12 ശതമാനം പേരിൽ ജന്മനാ കണ്ടു വരുന്ന ഈ സവിശേഷത മിക്കവരിലും മൂന്നു വയസ്സാകുന്നതോടയെ തിരിച്ചറിയുകയുള്ളൂ.

ലോകത്തെ മിക്ക ഉപകരണങ്ങളും വലതു കൈ ശീലമുള്ളവർക്കായാണ്‌ രൂപകല്പന ചെയ്തിരിക്കുന്നത്. കസേരയോട് ചേർന്നുള്ള റൈറ്റിങ് ബോർഡ്, കത്രിക, ഗിറ്റാർ,വയലിൻ പോലെയുള്ള സംഗീത ഉപകരണങ്ങൾ എന്തിനേറെ കംപ്യൂട്ടർ മൗസ് പോലും.

ഇനി ചില ഇടം കൈ കൗതുകങ്ങൾ :

1.ഇരട്ടകളിൽ ഇടം കൈ ശീലം താരതമ്യേന കൂടുതൽ,അതും ആൺ കുട്ടികളിൽ.

2. എന്ത് കൊണ്ടാണ് ഒരാളിൽ ഇടം കൈ ശീലം എന്നതിന് കൃത്യമായ ഉത്തരം കണ്ടെത്താൻ സാധിച്ചിട്ടില്ല. എന്നാൽ 40വയസിനോടനുബന്ധിച്ച് പ്രസവിക്കുന്ന അമ്മമാരിൽ ഇടം കൈക്കാർ അധികം.

3. അർകിടെക്ചർ, ഗണിതം, കായിക മേഖലയിൽ ടെന്നിസ്, ബേസ് ബോൾ, നീന്തൽ,ബോക്സിങ് തുടങ്ങിയ മേഖലകളിൽ ഇടം കയ്യർക്ക് വ്യക്തമായ മേൽക്കൈ.

4. വലതു കൈ ശീലമുള്ളവർ , അത്യാവശ്യ സാഹചര്യങ്ങളിൽ ഇടത് കൈ ശീലമാക്കുന്നതിലും എളുപ്പത്തിൽ ഇടതു കൈ ശിലക്കാർക്ക്‌ വലതു കൈ ശീലമാക്കാൻ കഴിയാറുണ്ട്.

5.ചില വിദേശ രാജ്യങ്ങൾ ഇടം കയ്യർക്ക് പ്രത്യേക പരിഗണനകൾ ഏർപ്പെടുത്തിയിട്ടുണ്ട്. സൗത്ത് പൗസ് എന്ന ഒന്ന് പേരിൽ അറിയപ്പെടുന്ന ഇടം കൈ ശീലക്കാരായ യു.എസ് പൗരരായ വിദ്യാർഥികൾക്ക് 30 തിലധികം സ്കോളർഷിപ്പുകൾ യു.എസ് ഏർപെടുത്തിയിട്ടുണ്ട്. മൂവായിരം ഡോളർ വിലമതിക്കുന്ന സ്കോളർഷിപ്സ് 15 എണ്ണം കോളജ് വിദ്യാർഥികൾക്കും 15 എണ്ണം ഹൈസ്കൂൾ വിദ്യാർഥികൾക്കും നിബന്ധനകൾക്കു വിധേയനായി വിഭജിക്കും. ഇ.എസ്.എ ഫൗണ്ടേഷൻ,എം.ആർ.സി.എ ഫൗണ്ടേഷൻ എന്നീ പ്രമുഖ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ 26,മേയ് 1 എന്നിങ്ങനെ ആണ്.

6. പ്രമുഖ ഭരണാധികാരികൾ, ആതുര സേവന രംഗത്തെ പ്രമുഖർ, ചിന്തകർ, അഭിനയ പ്രതിഭ കൾ, കായികതാരങ്ങൾ അങ്ങനെ വി.വി.ഐ പി ഇടം കയ്യരുടെ നീണ്ട നിര തന്നെയുണ്ട് . അമേരിക്കൻ മുൻ പ്രസിഡന്റുമാരായ ഒബാമ, ബിൽ ക്ലിന്റൺ, റൊണാൾഡ് റീഗൻ, ജോർജ് വാഷംഗ്ടൺ, വിശുദ്ധ മദർ തെരേസ, ഹെലൻകെല്ലർ, അരിസ്റ്റോട്ടിൽ, സച്ചിൻ, മാറ ഡോണ, ചാർലി ചാപ്ലിൻ, അമിതാബച്ചൻ, രത്തൻ ടാറ്റ..... ഈ പട്ടിക അക്ഷരാർഥത്തിൽ അനന്തമാണ്.

ഏതായാലും ഇടതു കൈ ശീലക്കർക്കായി അന്താരാഷ്ട്ര തലത്തിൽ 1976 മുതൽ ഒരു ദിനമുണ്ട് , ആഗസ്റ്റ് 13. അതേ, അവർക്ക് എല്ലാം ലെഫ്റ്റ് ഹാൻഡ് സല്യൂട്ട്.

Tags:
  • Spotlight