Thursday 17 June 2021 12:06 PM IST : By സ്വന്തം ലേഖകൻ

ലക്ഷ്മിയുടെ കൈപ്പുണ്യത്തിന് അച്ഛനും അമ്മയും നല്‍കുന്നത് എത്ര മാര്‍ക്ക്?: രസകരമായ വിഡിയോ

LEKSHMI-PARENTS

മലയാളി ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് വീട്ടിലെ കുട്ടിയാണ് ലക്ഷ്മി നക്ഷത്ര. അവതാരകയായി പ്രേക്ഷക ഹൃദയങ്ങളില്‍ ലക്ഷ്മിയുടെ ഓരോ വിശേഷങ്ങളും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ തന്റെ അച്ഛനെയും അമ്മയെയും ക്യാമയ്ക്കു മുന്നിലെത്തിച്ചിരിക്കുകയാണ് ലക്ഷ്മി. തന്റെ പാചകപരീക്ഷണം അച്ഛനും അമ്മയ്ക്കും മുന്നിലേക്കെത്തിക്കുന്നതും അതിനു മുമ്പുള്ള രസകരമായ നിമിഷങ്ങളുമാണ് വിഡിയോയില്‍.

ലക്ഷ്മിയുടെ പാചകത്തിന് അച്ഛനും അമ്മയും നല്‍കുന്ന മാര്‍ക്കും വിഡിയോയുടെ ഹൈലൈറ്റാണ്. പാചകത്തിന്റെ കാര്യത്തില്‍ ലക്ഷ്മിയെ എപ്പോഴും ക്രിട്ടിസൈസ് ചെയ്യുന്ന ആളാണ് താനെന്ന് അച്ഛന്‍ ഉണ്ണികൃഷ്ണന്‍ പറയുന്നു. രുചികരമായ അരിക്കൊണ്ടാട്ടമാണ് ലക്ഷ്മിയുടെ കൈപ്പുണ്യത്തില്‍ ഒരുങ്ങുന്നത്.

വിഡിയോ കാണാം: