Monday 23 April 2018 09:37 AM IST : By സ്വന്തം ലേഖകൻ

മുറിവുകളില്ല, മരണ കാരണം വിഷമെന്ന് പൊലീസ്; ദുരൂഹത നീങ്ങാതെ ആ തിരോധാനവും മരണവും

liga.jpg.image.784.410

വിദേശ വനിത ലിഗയുടെ പോസ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്നു ലഭിക്കും. മരണം കൊലപാതകമല്ലെന്നാണു പ്രാഥമിക നിഗമനം. ശരീരത്തിലോ ആന്തരാവയവങ്ങളിലോ പരിക്കുകളില്ല. വിഷം ഉള്ളില്‍ ചെന്നതാകാം മരണ കാരണമെന്നു സംശയിക്കുന്നതായും പൊലീസ്. ഐജി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തില്‍ വിശദ അന്വേഷണം നടത്തുമെന്നു ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു.

ഇന്‍ക്വസ്റ്റ്, പോസ്റ്റ്മോര്‍ട്ടം പരിശോധനകളുടെ പ്രാഥമിക ഫലത്തില്‍ ശരീരത്തിലോ ആന്തരായവങ്ങളിലോ മുറിവുകളോ പോറലുകളോ കണ്ടെത്തിയിട്ടില്ല. തല വേര്‍പെട്ട നിലയില്‍ കണ്ടെത്തിയത് മൃതദേഹം ജീര്‍ണിച്ചതുകൊണ്ടാണെന്നും പൊലീസ് കരുതുന്നു. വിഷം ഉള്ളില്‍ ചെന്നാകാം മരണമെന്നും സംശയിക്കുന്നു. മൃതദേഹം ലഭിച്ച കോവളത്തെ കണ്ടല്‍ക്കാട്ടിലും പരിസരത്തുനിന്നും അസ്വാഭാവികമായൊന്നും കണ്ടെത്തിയിട്ടില്ല. എന്നാല്‍ ഇന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടു ലഭിച്ച ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ. ആന്തരായവയവങ്ങളുടെ ശാസ്ത്രീയ പരിശോധനാഫലവും വരാനുണ്ട്. അതേസമയം, ലിഗയെ അന്വേഷിക്കുന്നതില്‍ വീഴ്ചയുണ്ടായെന്നും മരണത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും സഹോദരി ഇലീസ് ആവശ്യപ്പെട്ടു.

ഈ ആവശ്യമുന്നയിച്ച് ഇലീസ് ഇന്നു മുഖ്യമന്ത്രിയെ കണ്ടേക്കും. അതേസമയം, കുടുംബത്തിന്റെ ആശങ്കകള്‍ കൂടി പരിഗണിച്ച്് ഐജി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തില്‍ വിശദ അന്വേഷണം നടത്തുമെന്നു ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു.

കൂടുതൽ വായനയ്‌ക്ക്