Saturday 20 October 2018 05:18 PM IST : By സ്വന്തം ലേഖകൻ

‘എന്റെ ലിനി ഒരുപാട് ആഗ്രഹിച്ചു കാണും...’; ദീപ്തമായ ഓർമ്മകൾ സാക്ഷി, സജീഷിന്റെ മടിയിലിരുന്ന് അക്ഷരമധുരം നുണഞ്ഞ് സിദ്ധാർത്ഥ്

lini-sjaeesh

ഈ നിമിഷത്തിനായി ലിനിയെത്ര കൊതിച്ചു കാണും. പക്ഷേ മരണത്തിന്റെ പക്ഷികൾ കൊത്തിയെടുത്തു കൊണ്ടു പോയ ആ മാലാഖ ആ സ്വപ്നങ്ങളെ ഇവിടെ ബാക്കിവച്ചു പോയി. മലയാളിയുടെ ഓർമ്മച്ചിരാതുകളിൽ ഒരു നെരിപ്പോടു പോലെ എരിയുന്ന ലിനിയെന്ന മാലാഖയെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. സ്വപ്നങ്ങൾ പാതിവഴിക്കാക്കി, ജീവിച്ചു കൊതിതീരാതെ തൻ പ്രിയനേയും കുരുന്നുകളേയും വിട്ട് മൺമറഞ്ഞ ലിനി ഇന്നും നമ്മുടെ മുന്നിൽ ദീപ്തമായ ഓർമ്മയാണ്.

കുഞ്ഞുങ്ങളുടെ ശോഭനമായ ഭാവിയെ തന്റെ സ്വപ്നങ്ങൾക്കൊപ്പം ചേർത്തു വച്ചായിരുന്നു ലിനിയുടെ ജീവിതം. പക്ഷേ അത് കാണാൻ വിധി അവളെ അനുവദിച്ചില്ല. എങ്കിലും മക്കളെക്കുറിച്ചുള്ള തന്റെ സ്വപ്നങ്ങളെ നല്ലപാതിക്ക് പകുത്തു നൽകിയാണ് അവൾ യാത്രയായത്.

'മതവിശ്വാസം വ്രണപ്പെടുമെങ്കിൽ മല ചവിട്ടില്ല; അതാണ് മതേതരത്വം!': പ്രതികരിച്ച് എഴുത്തുകാരികൾ

saj-1

“സജീഷേട്ടാ, am almost on the way. നിങ്ങളെ കാണാന്‍ പറ്റുമെന്ന് തോന്നുന്നില്ല. sorry…
നമ്മുടെ മക്കളെ നന്നായി നോക്കണേ…
പാവം കുഞ്ചു. അവനെയൊന്ന് ഗള്‍ഫില്‍കൊണ്ടുപോകണം…
നമ്മുടെ അച്ഛനെ പോലെ തനിച്ചാവരുത്, please…with lots of love..”–ജീവിതത്തിന്റേയും മരണത്തിന്റേയും നൂൽപ്പാലത്തിനിടയിൽ നിന്നും ലിനി പങ്കുവച്ച ആ ഹൃദയാക്ഷരങ്ങൾ ഇന്നും നമ്മുടെ മുന്നിലുണ്ട്. മരിക്കുമ്പോഴും ലിനിയുടെ ഓർമ്മകൾ നിറയെ ആ പിഞ്ചു പൈതങ്ങളും അവരെക്കുറിച്ചുള്ള സ്വപ്നങ്ങളും.

saj-3

ലിനി ബാക്കിവച്ചു പോയ സ്വപ്നങ്ങളിലേക്ക് സജീഷ് ആദ്യചുവടുവച്ച ദിനമായിരുന്നു ഇന്നലെ. വിദ്യാരംഭദിനത്തില്‍ ലിനിയുടേയും സജീഷിന്റെയും ഇളയമകന്‍ സിദ്ധാര്‍ഥ് അച്ഛന്റെ മടയിലിരുന്നു അക്ഷരലോകത്തേക്ക് പിച്ചവച്ചു. ലിനിയുടെ ആഗ്രഹപ്രകാരം ലോകനാര്‍കാവില്‍ വച്ചാണ് സിദ്ധാര്‍ഥ് അക്ഷരമധുരം നുണഞ്ഞത്. ലിനിയുടെ മൂത്തമകന്‍ രിതുലിന്റെ ആദ്യാക്ഷരവും ഇവിടെ വച്ച് തന്നെയായിരുന്നു.

താൻ പിറന്ന ഗർഭപാത്രത്തിൽ മകൾക്ക് ജന്മം നൽകി ഒരമ്മ; ഇന്ത്യയിലും ഏഷ്യയിലും ആദ്യ സംഭവം!

ലോകനാർകാവിലെ ആ ധന്യനിമിഷത്തിന് സാക്ഷിയാകാനും നിരവധി പേരാണ് എത്തിയത്. അമ്മയെ നഷ്ടപ്പെട്ട ആ കുരുന്നുകളെ മാറോട് ചേർത്തുപിടിച്ചു പല അമ്മമാരും. നിഷ്ക്കളങ്കമായ അവരുടെ മുഖംകണ്ടമാത്രയിൽ പലരും കണ്ണീരടക്കാൻ പാടു പെടുന്നുണ്ടായിരുന്നു.

saj-2

ആ ധന്യനിമിഷം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു കൊണ്ട് സജീഷ് പങ്കുവച്ച ഒരു കുറിപ്പും നമ്മെ വല്ലാതെ കുത്തിനോവിക്കുന്നുണ്ട്. ‘ആദ്യാക്ഷരം നിന്നിലേക്കെത്തുവാൻ എന്റെ ലിനി ഒരുപാട് ആഗ്രഹിച്ചു കാണും...’–വികാരനിർഭരം സജീഷിന്റെ വാക്കുകൾ

ലിനി ഒരു പക്ഷേ ഇതെല്ലാം കണ്ട് വാനലോകത്തിരുന്ന് സന്തോഷിക്കുന്നുണ്ടാകും...ത്യാഗപൂർണമായ തന്റെ ജീവിതം സാർത്ഥകമായതിലുള്ള സന്തോഷത്തിലാകും കേരളത്തിന്റെ ആ കാവൽ മാലാഖ...

ഈച്ച പൊതിയാത്ത മീനാണെങ്കിൽ സൂക്ഷിക്കണം; വിഷമയമില്ലാത്ത മീൻ കഴിക്കാൻ ശ്രദ്ധിക്കണം ഈ കാര്യങ്ങൾ

സജീഷിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്;

"ആരു ഞാനാകണം എന്നുണ്ണി ചോദിക്കി -
ലാരാകിലും നല്ല തെന്നുത്തരം..
ഉച്ചക്ക് തീവെയിൽ കൊള്ളുന്ന
പൂവിനെ തൊട്ടുതലോടും തണുപ്പാവുക... "

"നില തെറ്റി വീഴുന്ന കൂടപിറപ്പിനെ
താങ്ങുന്ന അലിവിന്റെ നിഴലാവുക..
അച്ഛനുമമ്മക്കുമെപ്പഴും ഉണ്ണി നീ
വളരാതെ
ഒരു നല്ല മകനാവുക.."

ആദ്യാക്ഷരം നിന്നിലേക്കെത്തുവാൻ എന്റെ ലിനി ഒരുപാട് ആഗ്രഹിച്ചു കാണും...?

ഞങ്ങളുടെ സിദ്ധു (സിദ്ധാർത്ഥ്‌) ഇന്ന് വടകര ലോകനാർക്കാവ്‌ ക്ഷേത്ര നടയിൽ വെച്ച്‌ ആദ്യാക്ഷരം കുറിച്ചു.

തീൻമേശ അലങ്കോലമാക്കുന്ന വികൃതികളെ മെരുക്കാം; കുട്ടികളെ ടേബിൾ മാനേഴ്സ് പഠിപ്പിക്കാൻ ഇതാ ആറ് ടിപ്സുകൾ


‘ഞമ്മളെ മൂസാക്കായി പിന്നേം കെട്ടി’; വിനോദ് കോവൂരിന്റെ ‘രണ്ടാം കല്യാണത്തിന്’ ആശംസയുമായി പാത്തു

‘അവൾ‌ തന്റേടി, അപൂർവ്വയിനം വിത്ത്...കളി ഇങ്ങോട്ട് വേണ്ട’; തെറിവിളിച്ചവർക്ക് ‘എ ക്ലാസ്’ മറുപടിയുമായി ചിന്മയിയുടെ ഭർത്താവ്