Monday 22 April 2019 11:32 AM IST : By സ്വന്തം ലേഖകൻ

നൂറാം വയസ്സിലും യുവത്വത്തിന്റെ പ്രസരിപ്പ്; ഈ സുന്ദരി അമ്മൂമ്മയുടെ ആരോഗ്യരഹസ്യം ഇതാണ്! (വിഡിയോ)

por111

ഈ സുന്ദരി യോഗാ ടീച്ചറുടെ പ്രായം കേട്ടാൽ നിങ്ങൾ ഞെട്ടും, 100 വയസ്സാണ് ടാ പോർക്കോ ലിഞ്ച് എന്ന ഈ അമ്മൂമ്മയ്‌ക്ക്. ഈ പ്രായത്തിലും നല്ല ചുറുച്ചുറുക്കോടെ ജോലി ചെയ്യുന്ന അമ്മൂമ്മയുടെ ആരോഗ്യരഹസ്യം യോഗ തന്നെയാണ്. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ യോഗ ടീച്ചറാണ് ഇവർ. ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ നമുക്ക് ചെയ്യാനുണ്ടെന്നും, സമയം വെറുതെ കളഞ്ഞു കുളിക്കരുതെന്നും അമ്മൂമ്മ ഓരോരുത്തരെയും ഓർമ്മപ്പെടുത്തുന്നു. ജീവിതത്തിൽ അസാധ്യമായി ഒന്നുമില്ല എന്ന് ടാ അമ്മൂമ്മയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. 

por112

നാലു തവണ ഹിപ്പ് റീപ്ലേസ്മെന്റിനു വിധേയയായ അമ്മൂമ്മ ഇപ്പോഴും യോഗ പഠിപ്പിക്കുന്നുണ്ട്. ഏഴ് വയസ്സു മുതലാണ് ടാ പോർക്കോ ലിഞ്ച് യോഗ അഭ്യസിച്ചു തുടങ്ങിയത്. യോഗ പോർക്കോയുടെ ജീവിതത്തിന്റെ ഭാഗമായ കഥ ഇങ്ങനെ; 

Tao-Porchon-Lynch-01

"ഏഴു വയസ്സുള്ളപ്പോള്‍ ഇന്ത്യയില്‍ വച്ചാണ് ആ കാഴ്ച കണ്ടത്. കടല്‍ത്തീരത്ത് കുറേ ആണ്‍കുട്ടികള്‍ യോഗ ചെയ്യുന്നു. ഇതിനെക്കുറിച്ച് ആന്റിയോടു ചോദിച്ചപ്പോള്‍ അത് പെണ്‍കുട്ടികള്‍ക്ക് ചെയ്യാന്‍ ബുദ്ധിമുട്ടുള്ള കാര്യമാണെന്നാണ് അവര്‍ പറഞ്ഞത്. ആണ്‍കുട്ടികള്‍ക്കു ചെയ്യാമെങ്കില്‍ എനിക്കും ചെയ്യാമെന്ന് ഞാന്‍ അവരോട് പറഞ്ഞു. 

tao-99-years-old

അങ്ങനെ യോഗ പഠിച്ചെടുക്കുകയും, 15 വയസ്സു മുതല്‍ പഠിപ്പിക്കുകയും ചെയ്തു തുടങ്ങി. യോഗ ജീവിതത്തില്‍ സന്തോഷം നല്‍കുന്ന ഒന്നാണ്. അല്ലാതെ വെറുമൊരു വ്യായാമം മാത്രമല്ല. നമ്മുടെ ഉള്ളിലുള്ള നന്മയെ പുറത്തുകൊണ്ടുവരാനുള്ള മാര്‍ഗ്ഗമാണിത്. നൂറാം വയസ്സിലും യോഗ ചെയ്യുന്നത് കൊണ്ട് എനിക്ക് യാതൊരു ബുദ്ധിമുട്ടുമില്ല."- അമ്മൂമ്മ പറയുന്നു.