Tuesday 28 January 2020 04:17 PM IST : By സ്വന്തം ലേഖകൻ

കൊടും പട്ടിണിയില്‍ ‘കാട്ടിലെ രാജാക്കന്മാർ’; മൃഗസ്നേഹികളുടെ കണ്ണു നനയിപ്പിച്ച് എല്ലും തോലുമായി സിംഹങ്ങൾ!

sudan-lions

തലയെടുപ്പോടെ നടക്കുന്ന കാട്ടിലെ രാജാവായിട്ടാണ് നമ്മൾ സിംഹങ്ങളെ കരുതിപ്പോരുന്നത്. എന്നാൽ സുഡാനിലെ മൃഗശാലയില്‍ നിന്നും പുറത്തുവരുന്ന ചിത്രങ്ങൾ ലോകത്തെ മുഴുവൻ ഞെട്ടിപ്പിക്കുന്നതാണ്. എല്ലുംതോലുമായി മാറിയ സിംഹങ്ങളുടെ ദയനീയ ചിത്രങ്ങൾ കാണുന്നവരുടെ കണ്ണ് നനയിക്കും. 

വംശനാശ ഭീഷണി നേരിടുന്ന ആഫ്രിക്കന്‍ സിംഹങ്ങള്‍ക്ക് പ്രത്യേക സുരക്ഷ നല്‍കേണ്ട സ്ഥലത്താണ് ഹൃദയം തകരുന്ന കാഴ്ച. കടുത്ത പട്ടിണിയിലാണ് സുഡാൻ തലസ്ഥാനമായ ഖര്‍തൗമിലെ അല്‍ ഖുറേഷി പാര്‍ക്കിലെ സിംഹങ്ങൾ. രാജ്യത്തെ സാമ്പത്തിക സ്ഥിതി രൂക്ഷമാണ്. 

മൃഗങ്ങള്‍ക്ക് മതിയായ ഭക്ഷണം ലഭിക്കുന്നില്ല. ഒന്ന് എഴുന്നേറ്റ് നില്‍ക്കാന്‍ പോലുമുള്ള ശേഷി പോലും ഇവയ്ക്കില്ല. നിരവധി ആഫ്രിക്കന്‍ സിംഹങ്ങളുണ്ടായിരുന്ന പാര്‍ക്കില്‍ നാലെണ്ണം മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. ഇടയ്ക്ക് ജീവനക്കാര്‍ സ്വന്തം കയ്യിലെ പണമെടുത്ത് ഇവയ്ക്ക് ഭക്ഷണം വാങ്ങി നല്‍കാറുണ്ട്. 

sudan-li987
Tags:
  • Spotlight
  • Social Media Viral