Tuesday 11 September 2018 02:07 PM IST : By സ്വന്തം ലേഖകൻ

ഇനി രോമക്കുപ്പായം വേണ്ട; ലണ്ടന്‍ ഫാഷന്‍ വീക്കില്‍ പുതിയ തീരുമാനം

london-1

ലണ്ടന്‍ ഫാഷന്‍ വീക്കില്‍ പങ്കെടുക്കുന്നവര്‍ ക്യാറ്റ് വാക്കിനിടെ മൃഗങ്ങളുടെ രോമം കൊണ്ട് നിര്‍മിച്ച കുപ്പായങ്ങൾ ഉപയോഗിക്കില്ലെന്ന് ബ്രീട്ടിഷ് ഫാഷന്‍ കൗണ്‍സില്‍. സെപ്റ്റംബര്‍ 13 നാണ് ഫാഷന്‍ വീക്ക് ആരംഭിക്കുക. മുന്‍ നിര ഡിസൈനര്‍മാരുടെ അഭിപ്രായം പരിഗണിച്ചാണ് പുതിയ തീരുമാനമെന്ന് ബി.എഫ്.സി വ്യക്തമാക്കി.

ഈ വര്‍ഷം ഫെബ്രുവരിയില്‍ ലണ്ടനില്‍ നടന്ന ഫാഷന്‍ ഷോയില്‍ രോമകുപ്പായം ഉപയോഗിച്ചതിനെതിരെ മൃഗാവകാശ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അടുത്തിടെ ബ്രിട്ടീഷ് ഫാഷന്‍ ഗ്രൂപ്പായ ബര്‍ബെറി, അങ്കോറ മുയലിന്റെ മുടിയും, മൃഗങ്ങളുടെ രോമവും വസ്ത്രനിര്‍മാണത്തില്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു.