Saturday 08 June 2019 02:23 PM IST : By സ്വന്തം ലേഖകൻ

നിലം തൊട്ട നീണ്ട ഇടതൂർന്ന മുടി; ആധുനിക ‘യക്ഷി’യെ ഏറ്റെടുത്ത് ആരാധകർ; വൈറൽ വിഡിയോ

anabella334

നല്ല നീണ്ട ഇടതൂർന്ന കരുത്തുറ്റ മുടി ഒരുകാലത്ത് സൗന്ദര്യത്തിന്റെ പ്രതീകമായിരുന്നു. അതുപോലെതന്നെ മലയാളികളെ ഭയപ്പെടുത്തിയിരുന്ന യക്ഷി രൂപത്തിനും നിലം മുട്ടി കിടക്കുന്ന നീണ്ട മുടിയായിരുന്നു പ്രത്യേകത. ഇന്നാണെങ്കിൽ മുടി നീട്ടി വളർത്താൻ പലർക്കും മടിയാണ്. എന്നാൽ നീളൻ മുടിയെ സ്നേഹിക്കുന്നവര്‍ക്ക് ബെല്ലി ഡാൻസറും മോഡലുമായ അന്നബെല്ല ഒരു അദ്ഭുതമായിരിക്കും.

തന്നെക്കാൾ നീണ്ട മുടിയാണ് അന്നബെല്ലയുടെ പ്രത്യേകത. ‘ഫാഷന്‍ എവരിഡേ’ എന്ന ഫെയ്സ്ബുക് പേജിലാണ് ഏറ്റവും സുന്ദരമായ നീളൻ മുടി എന്ന വിശേഷണത്തോടെ അന്നബെല്ലയുടെ വിഡിയോ പ്രത്യക്ഷപ്പെട്ടത്. ഇതോടെ അന്നയുടെ മുടി സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ താരമായിരിക്കുകയാണ് അന്നബെല്ല.