Thursday 17 October 2019 12:23 PM IST : By സ്വന്തം ലേഖകൻ

സ്ലേറ്റിലല്ല പ്രണയം എഴുതിയത്, തുടയ്ക്കാനും വീണ്ടും എഴുതാനും! ഏത് കരിമ്പാറയിലും ഒരു നീരുറവ കാണില്ലേ?

love-old7tgygu

പ്രണയത്തെ കുറിച്ച് എത്ര എഴുതിയാലും, പറഞ്ഞാലും അധികമാകില്ല. ഏതു പ്രായത്തിലും ആർക്കും ആരോടും പ്രണയം തോന്നാം. ചിലത് മനോഹരവും മറ്റുചിലത് വേദനയും സമ്മാനിക്കും. എങ്കിലും പ്രണയം എല്ലാക്കാലത്തും പുതുമയോടെ നിലനിൽക്കും. 

പ്രണയത്തെപ്പറ്റി കല മോഹൻ എഴുതിയ കുറിപ്പ് വായിക്കാം; 

ഞാൻ കണ്ട ഏറ്റവും നല്ല പ്രണയമേതെന്നു ചൂണ്ടി കാണിക്കാൻ പറഞ്ഞാൽ ഞാനൊരാളെ മുന്നിൽ നിർത്തും.. പ്രണയത്തിന്റെ യൗവ്വനം നിറഞ്ഞു നിൽക്കുന്ന അറുപത്തിയൊന്നുകാരി... അറിഞ്ഞ പ്രണയങ്ങളുണ്ട്, അറിയാനിരിക്കുന്ന പ്രണയങ്ങളുണ്ട്.. ചിലപ്പോഴൊക്കെ എനിക്കു പ്രേമത്തിന് എതിരെ എന്തെങ്കിലും വായിക്കാൻ കിട്ടിയെങ്കിൽ എന്ന് ആഗ്രഹം തോന്നാറുണ്ട്.. അങ്ങനെ എഴുതാൻ പറ്റണം എന്നും തോന്നും.. ചുണ്ടുകൾ ഒട്ടി പോകും വരെ പ്രണയത്തെ വഴക്ക് പറഞ്ഞു കൊണ്ടേ ഇരിക്കാൻ വെമ്പും.. ഒരുപക്ഷെ, പ്രണയമെന്നത് വ്യക്തിപരമായി അകൽച്ചയും ദുഖവും ആണെന്നുള്ളത് കൊണ്ടാകും..

പ്രണയകാലം എനിക്കു പട്ടിണിയും പരിവട്ടവും നിറഞ്ഞതാണ്.. പ്രണയമെന്നത് ഒരു വിശപ്പാണ്.. വിശക്കുന്ന വയറുമായി ഉറക്കമില്ലാതെ കിടന്ന രാവുകൾ എന്നെ ഒരു അപകടകാരിയായ പ്രണയിനി ആക്കി.. കാമുകിയുടെ കുപ്പായത്തിൽ നിന്നിരുന്ന കാലത്തെ അവഗണയും സംഘര്ഷനിര്ഭരമായ അനുഭവങ്ങളും എന്നിലെ എന്നെ സ്വാധീനിക്കാൻ തുടങ്ങിയപ്പോൾ ഞാൻ ഭയപ്പെട്ടു.. ഞാൻ വളർന്നു വന്ന ചുറ്റുപാടുകൾ,ജീവിതം രൂപപ്പെടുത്തിയ അകങ്ങൾ ഒക്കെയും എന്റെ പ്രണയത്തെ സ്വാധീനിച്ചിട്ടുണ്ട്.. എല്ലാവരുമായി അടുക്കില്ലേലും അടുക്കുന്നവരോട് അള്ളു പിടിക്കും പോലെ പിടിക്കുന്ന തരമായിരുന്നു ഞാൻ.. അതിൽ നിന്നും മാറി നടക്കാൻ തുടങ്ങിയിട്ട് അധികം നാളുകൾ ആയിട്ടില്ല.. വ്യക്തിത്വ വളർച്ചയുടെ പ്രാരംഭ ഘട്ടങ്ങളിൽ കുടിയേറിയ ആ സ്വഭാവം ഒരുപാട് മെനകെട്ടു ഞാൻ മാറ്റി.. നടന്നു വന്ന വഴി മറക്കണമെങ്കിൽ മറന്നേ തീരു.. അതാണ് ജീവിതം പഠിപ്പിച്ച പാഠം.. 

അങ്ങനെ ഉള്ള എന്നോട് ഒരിക്കൽ ആ സ്ത്രീ അവരുടെ കഥ പറഞ്ഞു.. "ഞങ്ങളുടെ പ്രണയത്തിനു ഏതാണ്ട് മുപ്പത് വർഷത്തെക്കാൾ നീളമുണ്ട്‌.. ഒരേ സഥലത് നിന്നും ജോലിക്ക് എത്തിയ രണ്ടുപേർ.. എങ്ങനെയോ അടുത്തു.. പ്രശ്നങ്ങൾക്ക് പരസ്പരം സഹായകമായി.. ആരോഗ്യകരമായ ബന്ധം, അതിലൊരു പ്രണയം ഉടലെത്തു.. കുടുംബങ്ങൾ ഞങ്ങൾക്ക് വലുതാണ്. സൗഹൃദം, പ്രണയം ഒന്നും അവരെ ബാധിക്കാതെ ഇത്രയും വർഷം പോയി... അവിഹിത ബന്ധം എന്ന് നിങ്ങൾക്ക് വേണമെങ്കിൽ പറയാം.. ടെക്നോളജി പുരോഗമിച്ചതോടെ കാത്തിരുപ്പു സുഖം പോയി എങ്കിലും, ഞങ്ങൾ ഇപ്പോഴും കൊതിയോടെ പ്രണയിക്കുന്നു. മധുരമായി ചിരിച്ചു കൊണ്ടവർ പറഞ്ഞു.. "പ്രണയമൊരു കണ്ടെത്തൽ ആണ്.. എന്നെ ഞാൻ തിരിച്ചറിഞ്ഞത് ആ പുരുഷനിൽ ആണ്.. സമാനതകളുടെയും വിരുദ്ധങ്ങളുടെയും താളം.. അതാണ് ഞങ്ങളിടം..

കൗൺസിലർ എന്ന നിലയ്ക്കും വ്യക്തിപരമായും അവരെനിക്ക് ഒരു പാഠപുസ്തകം ആണ്.. കൗമാരകാലം മുതൽക്കേ ഉള്ള ഒരു സ്വപ്നം ഉണ്ട്.. ഓർത്താൽ ചിരി വരും... എന്റെ കണ്ണുകളിൽ സൂക്ഷിച്ചു നോക്കുന്ന ഒരാൾ.. ഉള്ളിലെ സ്നേഹവിത്തുകൾ മുളപൊട്ടാനുള്ള നിമിഷം അതാണെന്ന് മിഴികൾ ഉയർത്തി നോക്കുമ്പോൾ ഞാൻ തിരിച്ചറിയണം.. അതാകണം എന്റെ പ്രണയം.. സത്യത്തിൽ ആ സ്വപ്നം എന്റെ ഉള്ളിൽ ഇപ്പോഴും ഇല്ലേ? അങ്ങനെ പ്രായം കൂടും തോറും നഷ്‌ടമാകുന്ന ഒന്നാണോ സ്വപ്‌നങ്ങൾ.. അല്ലല്ലോ.. സ്ളേറ്റിൽ അല്ല എഴുതിയത് തുടയ്ക്കാനും വീണ്ടും എഴുതാനും.. !ഏത് കരിമ്പാറയിലും ഒരു നീരുറവ കാണില്ലേ. "ഞങ്ങൾ പരസ്പരം സ്വാതന്ത്രത്തിൽ കൈകടത്താറില്ല. തുടക്കത്തിൽ കൊടുത്തിരുന്ന, തന്നിരുന്ന അതേ മതിപ്പും വിശ്വാസവും ഇന്നുമുണ്ട്.. എന്ത്‌ പറ്റി എന്നൊരു ചോദ്യവും പോട്ടെ സാരമില്ല എന്നൊരു സാന്ത്വനവും രണ്ടാൾക്കും വേണം.. "

പ്രണയവിജയത്തിന്റെ ചേരുവകൾ അവർ പറഞ്ഞുതന്നു.. ഞാനവരെ നോക്കി ഇരുന്നു.. അതിസൂക്ഷ്മമായ അനുഭവങ്ങളും സംഭാഷണങ്ങളും.. എന്ത്‌ തീക്ഷ്ണമായ വികാരങ്ങൾ.. പ്രണയത്തിന്റെ സ്വാദു ആസ്വദിച്ചവൾ... ഇനിയവർക്കു വിഷമേൽക്കില്ല.. 

Tags:
  • Spotlight
  • Social Media Viral