Tuesday 19 March 2019 04:58 PM IST : By സ്വന്തം ലേഖകൻ

‘പാട്ടുകേട്ടുറങ്ങണം നീ പൂങ്കുറിഞ്ഞി പൈതലേ’; കുഞ്ഞാവയ്ക്ക് താരാട്ടായി കുഞ്ഞേച്ചി; മനം നിറച്ച് വി‍ഡിയോ

lullaby

പാട്ടു കേട്ടുറങ്ങണം നീ...പൂങ്കുറിഞ്ഞി പൈതലേ...

താലോലം...പൊന്നേ....താലോലം കേട്ടു നീ ഉറങ്ങണം മോളേ....

കുഞ്ഞാവയെ പാട്ടുപാടി ഉറക്കുന്ന ഒരു കുഞ്ഞേച്ചിയാണ് ഇന്നത്തെ താരം. ചുറ്റുമുള്ളതൊന്നും ശ്രദ്ധിക്കാതെ സർവ്വതും മറന്ന് തന്റെ കുഞ്ഞനുജത്തിയെ ഉറക്കുകയാണ് ഈ മോളൂ. കുഞ്ഞാവ ഉറങ്ങുന്നതു വരേയും ഈ കുഞ്ഞേച്ചി നിർത്താതെ പാടുന്നുണ്ട് എന്നതാണ് ശ്രദ്ധേയം. എന്തായാലും ചുരുങ്ങിയ സമയം കൊണ്ട് ഈ കുഞ്ഞേച്ചിയും കുഞ്ഞേച്ചിയുടെ താരാട്ടുപാട്ടും സോഷ്യൽ മീഡിയയുടെ മനം കവർന്നിരിക്കുകയാണ്.