Friday 24 January 2020 04:52 PM IST : By സ്വന്തം ലേഖകൻ

രുചിയുടെ എബിസിഡിയറിഞ്ഞ 6 ചുണക്കുട്ടികൾ; അതിലൊരാൾക്ക് വനിത ലുലു ലിറ്റിൽ ഷെഫ് കിരീടം; കലാശപ്പോരാട്ടം നാളെ

little-chef

കളിക്കോപ്പുകളും ടെഡിബെയറുമേന്തിയ കൈകൾക്ക് പാചകം വഴങ്ങുമോ? പാഠപുസ്തകങ്ങളിലില്ലാത്ത രുചിയുടെ എബിസിഡി വശമുള്ള കുഞ്ഞുങ്ങളുണ്ടാകുമോ? എല്ലാ ചോദ്യങ്ങൾക്കുമുള്ള ഒറ്റ ഉത്തരവുമായി വനിത ലുലു ലിറ്റില്‍ ഷെഫ് എത്തുകയാണ്. കുഞ്ഞിക്കൈകളിൽ രുചിയുടെ മാന്ത്രികതയൊളിപ്പിച്ച പാചക വിദഗ്ധരെ കണ്ടെത്തുകയാണ് ഈ മഹാ പാചക മത്സരം. നാളെ കൊച്ചി ലുലു മാളിൽ നടക്കുന്ന കലാശപ്പോരാട്ടത്തിനൊടുവിൽ ആ കുട്ടി ഷെഫിനെ നമുക്ക് അറിയാനാകും.

50,000 രൂപയുടെ ഗ്രാൻഡ് പ്രൈസും, നാല് പേരടങ്ങുന്ന കുടുംബത്തിന് കൊച്ചി മാരിയറ്റ് ഹോട്ടലില്‍ താമസവുമാണ് ഒന്നാം സമ്മാനം നേടുന്ന വിജയിയെ കാത്തിരിക്കുന്നത്. 25000 രൂപയും മാരിയറ്റ് ഹോട്ടലിൽ ഡിന്നറുമാണ് രണ്ടാം സ്ഥാനക്കാരെ കാത്തിരിക്കുന്നത്. 10,000 രൂപയും മാരിയറ്റ് ഹോട്ടലില്‍ ലഞ്ചുമാണ് മൂന്നാം സമ്മാനം.

8896

രജിസ്ട്രേഷനും പ്രാഥമിക റൗണ്ട് മത്സരങ്ങൾക്കും ശേഷം രുചിയുടെ രസതന്ത്രമറിഞ്ഞ 6 ചുണക്കുട്ടികളാണ് ഫൈനലിലേക്ക് മാർച്ച് ചെയ്തിരിക്കുന്നത്. മീര മാത്യു, ഹിബ എൻ.എച്ച്, വൈശാഖ്, സന ഫാത്തിമ, ഫാത്തിമ സിദ്ര, അവന്തിക എസ് നായർ എന്നിവരാണ് ഫൈനലിസ്റ്റുകൾ. ഇവരിലൊരാളെ ലിറ്റിൽ ഷെഫായി തിരഞ്ഞെടുക്കും.

കുട്ടി ഷെഫുമാരുടെ പാചക വൈഭവം നേരിട്ടു കാണാനും അവരെ പ്രോത്സാഹിപ്പിക്കാനും പൊതുജനങ്ങൾക്കും അവസരമുണ്ടാകും. ലുലു മാളിലെ ഏട്രിയത്തിൽ രാവിലെ 11 മണി മുതൽ രണ്ടു മണി വരെയാണ് മത്സരത്തിന്റെ ആദ്യ സെഷൻ. ഉച്ചയ്ക്ക് 2.30 മുതൽ 6മണിവരെയാണ് രണ്ടാം സെഷൻ. ഏവർക്കും സ്വാഗതം.