Tuesday 03 April 2018 04:45 PM IST : By സ്വന്തം ലേഖകൻ

അവധി അടിച്ചു പൊളിക്കാം, കൈ നിറയെ കാശും സമ്മാനങ്ങളും നേടാം! ഇതാ അഞ്ചു ടാസ്കുമായി വനിത

mad-pic

പരീക്ഷപ്പേടി കൊണ്ടുള്ള നട്ടംതിരിയലിനൊടുവിൽ, ഇനി രണ്ടുമാസം ആഘോഷത്തിന്റെ നാളുകൾ. കളിയും ചിരിയുമായി അവധിക്കാലം ആഘോഷപ്പൂരമാക്കുമ്പോൾ മേമ്പൊടിക്ക് അല്‍പം കലയുടെ മധുരവുമായി വനിത എത്തുന്നു. ഒപ്പം മിടുക്കര്‍ക്ക് കൈ നിറയെ സമ്മാനം നേടാനുള്ള സുവര്‍ണാവസരവും. വ്യത്യസ്തതയുടെ പുതുചരിത്രം സൃഷ്ടിച്ചുകൊണ്ട് വനിത നടത്തുന്ന ഓൺലൈൻ കലാമാമാങ്കം.

വനിത അവതരിപ്പിക്കുന്നു, ‘മാഡ്, വനിത e ഫെസ്റ്റ്’


അഞ്ച് ഇനങ്ങളിലായാണ് കലാമത്സരങ്ങൾ. പത്തിനും പതിനഞ്ചിനും മധ്യേ പ്രായമുള്ള സ്കൂൾ വിദ്യാർഥികൾക്ക് പങ്കെടുക്കാം. മത്സരത്തിൽ പങ്കെടുക്കാനും സമ്മാനങ്ങൾ കൈപ്പിടിയിലൊതുക്കാനും  വേറെയെങ്ങും പോകേണ്ടതില്ല. ഏറ്റവും പ്രിയപ്പെട്ട കലാപ്രകടനം വീട്ടില്‍ തന്നെ അവതരിപ്പിച്ച് സ്മാർട് ഫോണിൽ റിക്കോർഡ് ചെയ്ത് 98953 99205 എന്ന വനിതയുടെ വാട്സ് ആപ്പ് നമ്പറിലേക്ക് അയച്ചാല്‍ മാത്രം മതി. ഒരാൾക്ക് എത്ര ഇനങ്ങളിൽ വേണമെങ്കിലും മത്സരിക്കാം. മത്സരങ്ങൾക്ക് നിർദേശിച്ചിരിക്കുന്ന സമയപരിധി ക‍ൃത്യമായി പാലിക്കണം. വിഡിയോ അയയ്ക്കേണ്ട അവസാന തീയതി: 2018 ഏപ്രില്‍ 30

വിജയികളെ കണ്ടെത്തുന്നത് പ്രഗത്ഭർ അടങ്ങുന്ന സമിതിയാണ്. വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും .ഓരോ മൽസരങ്ങളിലെയും വിജയികളുടെ പേരും ചിത്രവും വനിതയിൽ പ്രസിദ്ധീകരിക്കും. വിജയികളുടെ കലാപ്രകടനങ്ങളുടെ വിഡിയോ vanitha.in  വെബ്സൈറ്റിലും ആസ്വദിക്കാം. എംഎംപി, മനോരമ സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും  ഏജന്‍സി സുഹൃത്തുക്കളുെടയും അടുത്ത കുടുംബാംഗങ്ങൾ മത്സരത്തിൽ പങ്കെടുക്കാൻ അർഹരല്ല.

കലാമത്സരങ്ങൾ

ഡബ്സ്മാഷ് / മ്യൂസിക്കലി വിഡിയോ (ഗ്രൂപ്പ്)

രണ്ടു മുതൽ നാലുപേർ വരെ അടങ്ങുന്ന ഗ്രൂപ്പായി ഡബ്സ്മാഷ്/ മ്യൂസിക്കലി അവതരിപ്പിച്ച് മൊെെബലില്‍ റിക്കോർഡ് െചയ്ത്
അയയ്ക്കുക. സമയപരിധി: രണ്ടു മിനിറ്റ്

മിമിക്രി

രസകരമായ മിമിക്രി അവതരിപ്പിച്ച് മൊെെബലില്‍ റിക്കോർഡ് ചെയ്ത് അയയ്ക്കുക. സമയപരിധി:
രണ്ടു മിനിറ്റ്

പദ്യപാരായണം (മലയാളം)

നിങ്ങൾക്കിഷ്ടപ്പെട്ട മലയാളം കവിത ചൊല്ലി മൊെെബലില്‍ റിക്കോർഡ് ചെയ്ത് അയയ്ക്കൂക. കരോക്കെ അനുവദനീയമല്ല. സമയപരിധി:
അഞ്ചു മിനിറ്റ്

പ്രിയപ്പെട്ട സിനിമാഗാനത്തിെനാത്ത്

നിങ്ങള്‍ അവതരിപ്പിക്കുന്ന ഡാന്‍സ്  (സിംഗിൾ) (Cinematic or Contemporary)  മൊെെബലില്‍ റിക്കോർഡ് ചെയ്ത് അയയ്ക്കുക. സമയപരിധി: അഞ്ചു മിനിറ്റ്

ഡബ്സ്മാഷ്/ മ്യൂസിക്കലി (സോളോ)


ഏറ്റവും രസകരമായ ഡബ്സ്മാഷ്/ മ്യൂസിക്കലി വിഡിയോ മൊബൈലിൽ റിക്കോർഡ് ചെയ്ത് അയയ്ക്കുക. സമയപരിധി: ഒരു മിനിറ്റ്

ഒാരോ വിഭാഗത്തിലും സമ്മാനം

ഒന്നാം സമ്മാനം - 5,000 രൂപ, രണ്ടാം സമ്മാനം - 3,000 രൂപ, മൂന്നാം സമ്മാനം - 2,000 രൂപ. പ്രോത്സാഹന സമ്മാനം: 100 പേർക്ക്
500 രൂപയുടെ സ്കൂൾ കിറ്റ്

വിഡിയോ അയയ്ക്കേണ്ട വാട്സ്ആപ്പ് നമ്പർ: 98953 99205. അവസാന തീയതി: 2018 ഏപ്രിൽ 30

mad-pic2