Thursday 13 February 2020 09:25 AM IST : By സ്വന്തം ലേഖകൻ

മാധുരിയെ ചേർത്തുപിടിച്ചു, വിശേഷങ്ങൾ പങ്കിട്ടു; ഫാൻ ഗേളിന്റെ കൗതുകത്തോടെ ലേഡി സൂപ്പർസ്റ്റാർ!

manju

ബോളിവുഡിന്റെ റാണിയായി അന്നുമിന്നും വാഴ്ത്തപ്പെടുന്ന താരമാണ് മാധുരി ദീക്ഷിത്. അഭിനയത്തികവും നർത്തന വൈഭവവും മനോഹരമായ പുഞ്ചിരിയും കൊണ്ട് ആരാധകരുടെ ഹൃദയം കവർന്ന ഈ താരസുന്ദരിയ്ക്ക് ലോകമെമ്പാടും നിരവധി ആരാധകരുണ്ട്. പ്രിയതാരത്തെ ഒരു നോക്ക് കാണാൻ കൊതിക്കുന്നവരാണ് ഇവരിൽ ഏറെയും.

manju3

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാരിയരും മാധുരിയുടെ കടുത്ത ആരാധികയാണ്. ഇത്തവണത്തെ വനിത ഫിലിം അവാർഡ് വേദി ഇരുവരും തമ്മിലുള്ള അപൂർവ കൂടിക്കാഴ്ചയ്ക്ക് വേദിയായി. ഫാൻ ഗേളിന്റെ കൗതുകത്തോടെ മഞ്ജു ഓടിച്ചെന്ന് മാധുരിയെ ചേർത്തുപിടിച്ചു. വിശേഷങ്ങൾ പരസ്പരം പങ്കുവച്ചു. 

manju2

സിനിമാപ്രേമികളെ വെറുപ്പിച്ചും സ്നേഹിപ്പിച്ചും ‘ജനപ്രിയ’നായി ആസിഫ് അലി! മനോഹര ചിത്രങ്ങൾ

‘സ്റ്റൈലിങ് ഞാൻ, കൂടെയുള്ള ചുള്ളൻ എന്റെ മാത്രം താടിക്കാരൻ’; വനിത വേദിയിൽ തിളങ്ങി സുപ്രിയ!

കയ്യടിക്കടാ ലാലേട്ടന്....! വനിത ഫിലിം അവാർഡ്സ് വേദിയിൽ മോഹൻലാലിന്റെ തകർപ്പന്‍ പ്രസംഗം: വിഡിയോ കാണാം

ഇന്ത്യൻ സിനിമയിലെ പ്രശസ്തരായ രണ്ടു വനിതകൾ ഒരുമിച്ചുള്ള സ്നേഹനിമിഷങ്ങൾ ക്യാമറയിലേക്ക് പകർത്തുന്നതിന്റെ തിരക്കിലായിരുന്നു ഫോട്ടോഗ്രാഫർമാർ. അതിമനോഹര ചിത്രങ്ങൾ കാണാം;  

Tags:
  • Spotlight
  • Vanitha Exclusive