Friday 11 December 2020 04:42 PM IST : By സ്വന്തം ലേഖകൻ

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ കൊച്ചി ഷോറൂമിൽ ആർടിസ്ട്രി ആഭരണ പ്രദർശനം

malabar-1

ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി ബ്രാൻഡുകളിലൊന്നായ മലബാർ ഗോൾഡ് & ഡയമണ്ട്സിന്റെ കൊച്ചി ഷോറൂമിൽ സ്വർണ്ണം, ഡയമണ്ട്, മറ്റ് അപൂർവ്വ രത്നങ്ങൾ എന്നിവയിൽ തീർത്ത ആഭരണങ്ങളുടെ പ്രത്യേക പ്രദർശനവും വില്പനയുമായ ആർട്ടിസ്ട്രി ഷോ ഡിസംബർ 12 മുതൽ 20 വരെ നടക്കുന്നു. ആർട്ടിസ്ട്രിയിലെ ഓരോ ആഭരണവും കാൽപനികതയുടേയും കരവിരുതിന്റെയും കയ്യൊപ്പു ചാർത്തുന്നവയാണ്, ഇന്ത്യയിലെ വിദഗ്ദരായ പാരമ്പര്യകലാകാരൻമാരുടെ പരിശ്രമഫലമാണ് ആർട്ടിസ്ടിയിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഓരോ ആഭരണവും . നൂറ്റാണ്ടുകളായി പല രാജകുടുംബങ്ങൾ പൈതൃകസ്വത്തായി കൈമാറിവരുന്നതും പൗരാണിക കാലത്ത് ഉപയോഗത്തിലുണ്ടായിരുന്നതുമായി അമൂല്യമായ ആഭരണങ്ങളുടെ സാന്നിദ്ധ്യം പ്രദർശനത്തെ വേറിട്ടു നിർത്തുന്നു.

മലബാർ ഗോൾഡ് & ഡയമണ്ട്സിന്റെ റിസർച്ച് & ഡിസൈൻ ടീമിന്റെയും ആഭരണങ്ങൾക്ക് രൂപം നൽകുന്ന പ്രഗത്ഭ കലാകാരന്മാരുടെയും പരിശ്രമ ഫലമാണ് ആർട്ടിസ്ട്രിയിലെ ഓരോ ആഭരണവും. മലബാർ ഗോൾഡ് & ഡയമണ്ട്സിന്റെ പ്രശസ്ത ബാൻന്റുകളായ മൈൻ ഡയമണ്ട് ജ്വല്ലറി, ഇറ അൺകട്ട് ഡയമണ്ട് ജ്വല്ലറി, ഡിവൈൻ ഇന്ത്യൻ ഹെറിറ്റേജ് ജവല്ലറി, എത്തിനിക്സ് ഹാന്റ് ക്രാഫ്റ്റഡ് ജ്വല്ലറി, പ്രഷ്യസ് ജം ജ്വല്ലറി, ഏറ്റവും പുതിയ കളക്ഷനായ സോൾ ലൈഫ്‌സ്റ്റൈൽ ജല്ലറി, സ്റ്റാർലെറ്റ് കിഡ്സ് ജ്വല്ലറി എന്നിവയിലെ പ്രത്യേകം തെരഞ്ഞെടുത്ത ആഭരണശ്രേണി മുഖ്യ ആകർഷണമാണ്. പരമ്പരാഗത കേരളീയ ആഭരണങ്ങളുടെ പ്രത്യേക പ്രദർശനം എറണാകുളം ആർട്ടിസ്ട്രിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

മൈൻ ഡയമണ്ട് ശ്രേണിയിൽ ലൈറ്റ് വെയ്റ്റ്, ഫാഷണബിൾ, ഫ്യൂഷൻ, ട്രഡീഷണൽ ഇറക്കുമതി ചെയ്തതും സോളിറ്റയർ ഡയമണ്ടുകളുമടങ്ങിയ ആകർഷകമായ കളക്ഷനുകളാണുള്ളത്. അൺകട്ട് ഡയമണ്ടുകൾ കലാപരമായി ഒരുക്കിയ സ്വർണ്ണാഭരണങ്ങളാണ് ഇറ ബ്രാന്റിന്റെ പ്രത്യേകത, പ്രഷ്യ ബ്രാന്റിൽ റൂബി എമറാൾഡ്, സഫയർ, സിൽകോൺ, തുടങ്ങിയ അമൂല്യ രത്നങ്ങൾ പതിപ്പിച്ച ആഭരണങ്ങളാണുള്ളത്. ഭാരതീയ പാരമ്പര്യതനിമ വിളിച്ചോതുന്നവയാണ് ഡിവൈൻ കളക്ഷന്റെ ആഭരണശേഖരം. പമ്പരാഗത ശൈലിയിൽ യന്ത്രസഹായമില്ലാതെ നിർമ്മിക്കുന്നതാണ് എത്തിനിക്സ് ശ്രേണിയിലെ മനോഹരമായ ആഭരണങ്ങൾ ഓരോന്നും. ആധുനിക വനിതകളുടെ അഭിലാഷങ്ങൾക്കനുസരിച്ച് രൂപകൽപ്പന ചെയ്തവയാണ് ലളിതവും സുന്ദരവുമായ സോൾ ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾ. കുഞ്ഞുങ്ങൾക്കും ചെറിയ കുട്ടികൾക്കുമുള്ള ഹൃദയഹാരിയായ കളക്ഷനാണ് സ്റ്റാർലെറ്റ് ബാന്റ് ജ്വല്ലറിയിലുള്ളത്. കുഞ്ഞുങ്ങളുടെ മൃദുലമേനിക്ക് പോറലേല്പിക്കാത്ത ഡിസൈനുകളും 100% സുരക്ഷിതമായി നിർമ്മാണരീതിയും സ്റ്റാർലെറ്റ് ബാന്റിന്റെ സവിശേഷത യാണ്. ആഭരണപ്രദർശനം എന്നതിലുപരി ആർട്ടിസ്ട്രി കലാസ്വാദകർക്ക് മികച്ച ഒരു നയനവിരുന്നായിരിക്കും.

malabar-2

ഇന്ത്യ, യുഎസ്എ, സിങ്കപ്പൂർ, മലേഷ്യ, യുഎഇ, ഖത്തർ, സൗദി അറേബ്യ, ഒമാൻ, കുവൈത്ത്, ബഹ്റൈൻ എന്നീ പത്തു രാജ്യങ്ങളിലായി ലക്ഷക്കണക്കിന് സംതൃപ്തരായ ഉപഭോക്താക്കളുടെ വിശ്വാസവുമാർജിച്ച മലബാർ ഗോൾഡ് & ഡയമണ്ട്സ് ലോകത്തിലെ മുൻനിര ജ്വല്ലറി ബ്രാന്റുകളിൽ ഒന്നാണ്. ഇടപാടുകളിലെ സുതാര്യതയും വിട്ടുവീഴ്ചയില്ലാത്ത ഗുണമേന്മയുമാണ് മലബാർ ഗോൾഡ് & ഡയമണ്ട്സിന്റെ ജനപ്രീതിക്കടിസ്ഥാനം. ലാഭവിഹിതത്തിന്റെ നിശ്ചിതശതമാനം വിദ്യാഭ്യാസം, ആരോഗ്യം, സ്ത്രീ ശാക്തീകരണം, പരിസ്ഥിതി സംരക്ഷണം, പാർപ്പിടനിർമ്മാണം, അർഹരായ പെൺകുട്ടികൾക്ക് വിവാഹധനസഹായം എന്നിങ്ങന വിവിധ മേഖലകളിൽ സാമൂഹ്യസേവന പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നു.