Wednesday 10 November 2021 11:35 AM IST : By സ്വന്തം ലേഖകൻ

സമാധാന നൊബേൽ പുരസ്കാര ജേതാവ് മലാല യൂസഫ്സായി വിവാഹിതയായി; വരൻ അസീർ മാലിക്ക്, ചിത്രങ്ങൾ

malala56577

സമാധാന നൊബേൽ പുരസ്കാര ജേതാവ് മലാല യൂസഫ്സായി (24) വിവാഹിതയായി. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ഹൈ പെർഫോമൻസ് സെന്റർ ജനറൽ മാനേജറായ അസീർ മാലിക്കാണു വരൻ. ബർമിങ്ങാമിലെ വസതിയിൽ കുടുംബാംഗങ്ങൾ പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹമെന്ന് മലാല ട്വിറ്ററിൽ കുറിച്ചു. നിക്കാഹിന്റെ ചിത്രങ്ങളും പങ്കുവച്ചു.

malala7678899

പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങൾക്കായി നിലകൊണ്ടതിന് 2012 ൽ പതിനഞ്ചാം വയസ്സിൽ പാക്ക് താലിബാൻ ഭീകരരുടെ വെടിയേറ്റു ഗുരുതരമായി പരുക്കേറ്റതോടെയാണു മലാല ലോകശ്രദ്ധ നേടിയത്. തുല്യവിദ്യാഭ്യാസ അവകാശത്തിനു വേണ്ടി 16–ാം വയസ്സിൽ യുഎന്നിൽ പ്രസംഗിച്ചു. 2014 ൽ പതിനേഴാം വയസ്സിൽ നൊബേൽ സമ്മാനം ലഭിച്ചു.

1.

malaladdg55677

2.

malabbn66788hj
Tags:
  • Spotlight