Tuesday 12 November 2019 04:49 PM IST : By സ്വന്തം ലേഖകൻ

പ്രണയിച്ചതിന്റെ പേരിൽ മർദ്ദനം; യുവാവ് ജീവനൊടുക്കി, പെണ്‍കുട്ടി വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍!

shahir-malappuram889

പ്രണയിച്ചതിന്റെ പേരിൽ വീണ്ടും കേരളത്തിൽ ആൾക്കൂട്ട ആക്രമണം. മലപ്പുറം കോട്ടയ്ക്കലില്‍ പ്രണയിച്ചതിന്റെ പേരില്‍ യുവാവിനെ ഒരു സംഘം ആളുകൾ ചേർന്ന് മർദ്ദിച്ചു. സംഭവത്തെ തുടർന്ന് മനംനൊന്ത യുവാവ് വിഷം കഴിച്ചു മരിച്ചു. പുതുപ്പറമ്പ് പൊട്ടിയില്‍ വീട്ടില്‍ ഷാഹിറാണ് ആത്മഹത്യ ചെയ്തത്. സംഭവം അറിഞ്ഞതോടെ യുവാവ് പ്രണയിച്ചിരുന്ന പെണ്‍കുട്ടിയും ആത്മഹത്യയ്ക്ക് ശ്രമിച്ചു. പെണ്‍കുട്ടിയെ ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുകയാണ്. 

ഞായറാഴ്ച രാത്രിയാണ് ബൈക്കില്‍ പോവുകയായിരുന്നു ഷാഹിറിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. ഷാഹിറിനെ ക്രൂരമായി മര്‍ദ്ദിക്കുന്നത് കണ്ടെന്ന് ഷാഹിറിന്റെ ഉമ്മയും അനിയനും പറഞ്ഞു. ഷാഹിറിന്റെ സഹോദരനും മർദ്ദനമേറ്റു. പിന്നീട് ഉമ്മയ്ക്കും സഹോദരനുമൊപ്പം വീട്ടിലെത്തിയ ഷഹീര്‍ അവരുടെ മുന്നില്‍വച്ച് വിഷം കഴിക്കുകയായിരുന്നു. ഉടൻതന്നെ ഷാഹിറിനെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ മരണപ്പെട്ടു. സംഭവത്തില്‍ 14 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. 

Tags:
  • Spotlight