Wednesday 18 September 2019 02:51 PM IST : By സ്വന്തം ലേഖകൻ

ഈ വാഹനങ്ങളോടിച്ച പലരും ഇന്ന് മണ്ണിനടിയിലാണ്! പൊലീസ് സ്റ്റേഷൻ വളപ്പിലെ ചങ്കിടിപ്പേറ്റുന്ന കാഴ്ച; വിഡിയോ

pm

പൊലീസ് സ്റ്റേഷന്‍ വളപ്പുകളിൽ തുരുമ്പെടുത്തും പൊട്ടിപ്പൊളിഞ്ഞും കിടക്കുന്ന വാഹനങ്ങളുടെ ചരിത്രമറിയാൻ ശ്രമിച്ചിട്ടുണ്ടോ. പലവിധത്തിലുള്ള കേസുകളിൽ പെട്ട വാഹനങ്ങളാകും അതെന്നാകും പലരുടേയും ആദ്യ ഉത്തരം. കാറുകളും ലോറികളും കൊണ്ടു നിറഞ്ഞ പൊലീസ് സ്റ്റേഷൻ മുറ്റങ്ങളിൽ ആരുടേയും കണ്ണിൽ പെടാതെ പോകുന്ന ചില ഇരു ചക്ര വാഹനങ്ങളുണ്ട്. അവയ്ക്ക് നമ്മോട് ചില കഥകൾ പറയാനുമുണ്ട്.

മലപ്പുറം പൊലീസ് സ്റ്റേഷൻ വളപ്പിൽ നിന്നും ഫിലിപ്പ് മമ്പാട് എന്ന പൊലീസ് ഉദ്യോഗസ്ഥൻ പങ്കുവച്ച ഒരു വിഡിയോയാണ് ഏവരുടേയും കണ്ണുനനയിക്കുന്നത്. ഹെൽമറ്റ് വയ്ക്കാതെയും, ട്രാഫിക് നിയമങ്ങൾ പാലിക്കാതെയും റോഡിൽ പൊലിഞ്ഞു പോയ ചില യുവാക്കളുടെ ജീവനും ആത്മാവും ആ വണ്ടികളിൽ ഉറങ്ങിക്കിടപ്പുണ്ട്. അതി വേഗതയിൽ ചീറിപ്പാഞ്ഞ് ഒടുവിൽ നിരത്തിൽ ചോര പൊടിഞ്ഞ് പിടഞ്ഞു വീണവരുടെ കഥയാണ് വിഡിയോയിലൂടെ ഫിലിപ്പ് പറയുന്നത്. സാധാരണക്കാർ മുതൽ പേരുകേട്ട റൈഡർമാർ വരെ മരിച്ചവരുടെ കൂട്ടത്തിലുണ്ടെന്ന് ഫിലിപ്പ് പറയുന്നു.

ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്ന നിർദ്ദേശം ആരെയും ബോധിപ്പിക്കാനല്ലെന്നും സ്വന്തം ജീവനു വേണ്ടിയാണെന്നും പറഞ്ഞാണ് വിഡിയോ അവസാനിപ്പിക്കുന്നത്.