Saturday 27 October 2018 05:25 PM IST : By സ്വന്തം ലേഖകൻ

ജീവനെടുത്ത് വീണ്ടും സെൽഫി; ട്രക്കിങ്ങിനിടെ കൊക്കയിൽ വീണ് ദമ്പതികൾക്ക് ദാരുണാന്ത്യം

selfie

സെൽഫിയെടുക്കുന്നതിനിടെ കൊക്കയിൽ വീണ് ദമ്പതികൾക്ക് ദാരുണാന്ത്യം. കണ്ണൂർ കതിരൂര്‍ സ്വദേശികളായ യുവദമ്പതിമാര്‍ക്ക് ദുർവ്വിധി. അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ട്രക്കിങ്ങിനിടെയാണ് ദാരുണമായ സംഭവം അരങ്ങേറിയത്.

കതിരൂര്‍ ശ്രേയസ് ഹോസ്പിറ്റല്‍ ഉടമ ഡോ. എംവി വിശ്വനാഥന്‍-ഡോ. സുഹാസിനി ദമ്പതികളുടെ മകന്‍ ബാവുക്കം വീട്ടില്‍ വിഷ്ണു (29) ഭാര്യ മീനാക്ഷി(29) എന്നിവരാണ് മരിച്ചത്.

കോട്ടയം യൂണിയന്‍ ക്ലബിനു സമീപത്തെ രാമമൂര്‍ത്തി-ചിത്ര ദമ്പതികളുടെ മകളാണ് മീനാക്ഷി. ചെങ്ങന്നൂരിലെ എന്‍ജിനിയറിംഗ് കോളജില്‍ സഹപാഠികളായിരുന്ന വിഷ്ണുവും മീനാക്ഷിയും പ്രണയിച്ച് വിവാഹം കഴിച്ചവരായിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് അപകടം നടന്നതെന്നാണ് വിവരം. എന്നാൽ ഇന്ന് പുലർച്ചെ 2.30 നാണ് ഇന്ത്യൻ കോണ്‍സുലേറ്റ് ഇരുവരുടേയും കുടുംബങ്ങളിൽ വിവരം അറിയിക്കുന്നത്. മലമുകളില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനിടയില്‍ കൊക്കയിലേക്ക് വീഴുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം. ഇരുവരുടേയും മൃതദേഹത്തില്‍ നിന്നും ലഭിച്ച ഡ്രൈവിംഗ് ലൈസന്‍സില്‍ നിന്നാണ് മരിച്ചവര്‍ ഇന്ത്യക്കാരാണെന്ന് തിരിച്ചറിയുന്നത്.

സോഫ്റ്റ് വെയര്‍ എന്‍ജിനിയറായ വിഷ്ണു ബുധനാഴ്ച ഓഫീസിലെത്തിയിരുന്നില്ല. സഹപ്രവര്‍ത്തകര്‍ അന്വേഷണം നടത്തുന്നതിനിടയിലാണ് മരണ വിവരം എത്തുന്നത്. വിഷ്ണുവിന്റെ സഹോദരന്‍ ജിഷ്ണു ഓസ്ട്രലിയയിലെ മെൽബണിലാണ്.

‘സ്ത്രീത്വമല്ല നിനക്ക് വേണ്ടത്, ശ്രീത്വമാണ്! മകൾക്ക് അച്ഛനെഴുതിയ കുറിപ്പ് വൈറൽ

മക്കളുടെ ഫോൺ രക്ഷിതാക്കൾക്ക് എളുപ്പത്തിൽ നിയന്ത്രിക്കാം; ഉപയോഗപ്രദമായ വിഡിയോ

മത്തി വേണ്ട, തരുന്നെങ്കിൽ അയല മതി; മീൻ വിൽപ്പനക്കാരനെ കുഴച്ച് കാക്കയുടെ പിടിവാശി (രസികൻ വിഡിയോ)

‘ആകുന്ന കാലത്ത് അയ്യപ്പനെ കാണണം, വയസ്സായാൽ പിന്നെ മല കയറാൻ പറ്റിയില്ലെങ്കിലോ?’; യുവതികളോട് അമ്മൂമ്മ