Wednesday 12 September 2018 03:02 PM IST

മേഘങ്ങൾക്കിടയിൽ ജനിച്ചവൻ! വിമാനത്തിനുള്ളില്‍ നടന്ന പ്രസവത്തിന്‍റെ അത്യപൂര്‍വ അനുഭവം തുറന്നു പറഞ്ഞ് സിസി മോള്‍

Tency Jacob

Sub Editor

INDIA-JETAIRWAYS/ ഫോട്ടോ : ശ്രീകാന്ത് കളരിക്കൽ

ജൂണ്‍ 17 ശനി, ദമാം എയര്‍പോര്‍ട്ട്, രാത്രി 11. 30.

സിസിയുെട മനസ്സു നിറയെ തൊടുപുഴയിലെ വീടും അമ്മയും ആയിരുന്നു. വീട്ടിലേക്കാണ് യാത്ര. കഴിഞ്ഞ തവണ അമ്മയോടു യാത്ര പറഞ്ഞു വന്നതു പോലെയല്ല. ഒരു കുഞ്ഞതിഥിയെ വയറ്റിൽ ചുമന്നു കൊണ്ടാണ് മടങ്ങുന്നത്. ഗർഭിണിയായിട്ട് ഏഴുമാസം കഴിഞ്ഞു. ഇന്നും ‘കൊച്ച്’ എന്നു കൊഞ്ചിച്ചു വിളിക്കുന്ന തന്നെ ഇങ്ങനെ കാണുമ്പോൾ അവർക്കെന്തു സന്തോഷമായിരിക്കും. അമ്മ സന്തോഷം കൊണ്ട് കരയും ഉറപ്പ്.

ചെക്ക് ഇൻ ചെയ്തു കഴിഞ്ഞു. യാത്ര തുടങ്ങാന്‍ ഇനിയും ഒരു മണിക്കൂറുണ്ട്. ഇരിക്കുമ്പോൾ ക്ഷീണം വന്ന് മൂടുന്നു. ഇന്നലെയും കൂടി ഡ്യൂട്ടിയുണ്ടായിരുന്നു. പന്ത്രണ്ടു മണിക്കൂർ ജോലിക്കിടയിൽ നഴ്സുമാർക്ക് മാറ്റി വയ്ക്കാവുന്നത് അവരുടെ ക്ഷീണം മാത്രമാണല്ലോ. ഗർഭിണിയായിട്ടും രോഗികളെ പരിചരിക്കുന്നതിനൊരു കുറവുമുണ്ടായില്ല. ഒരു രോഗിയുടെ അടുത്തുനിന്ന് മറ്റൊരു രോഗിയുടെ അടുത്തേക്ക് ഓടുന്നതിനിടയിൽ ഭക്ഷണം കഴിച്ചാൽ കഴിച്ചു.

കല്യാണം കഴിഞ്ഞ് ഒരു മാസമേ ലീവുണ്ടായിരുന്നുള്ളൂ. അതു കഴിഞ്ഞപ്പോൾ ഞാൻ സൗദിയിലേക്കും ഭർത്താവ് ജസ്റ്റിൻ കുവൈത്തിലേക്കും പോയി. സൗദിയിലെത്തി കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ജലദോഷവും പനിയും തുടങ്ങി. ഡോക്ടറെ കണ്ട് ടെസ്റ്റ് ചെയ്തപ്പോഴാണറിയുന്നത് ഗർഭിണിയാണെന്ന്. ഗർഭിണിക്കുണ്ടാകുന്ന ശാരീരികാസ്വസ്ഥതകൾ എല്ലാമുണ്ടായിരുന്നു. എന്തു ചെയ്യാൻ? ഉള്ളി ലൊരു കുഞ്ഞു ജീവന്‍ വളരുകയാണ്. ശ്രദ്ധയോടെയായിരുന്നു പിന്നീേടാരോ ദിവസവും. നാട്ടില്‍ നിന്ന് അമ്മയും കുെെവ ത്തില്‍ നിന്നു ജസ്റ്റിൻ ചേട്ടായിയും എന്നും വിളിക്കും, വിശേഷങ്ങളറിയാന്‍.

പെട്ടെന്നു മൊെെബല്‍ െബല്ലടിച്ചു. നാട്ടില്‍ നിന്ന് അമ്മയാണ്.‘എയര്‍പോര്‍ട്ടിലാണ്. അര മണിക്കൂറിനുള്ളില്‍ പുറപ്പെടും’ ഞാന്‍ പറഞ്ഞു.

‘‘നീയൊന്നു ചുറ്റും നോക്കിയേ, പരിചയമുള്ള ആരെങ്കിലുമുണ്ടോന്ന്...’’

‘ആരുമില്ല അമ്മേ. അതോര്‍ത്തു പേടിക്കേണ്ട, ഞാന്‍ ഇ പ്പോ അങ്ങ് എത്തില്ലേ...’

ജൂണ്‍ 18 ഞായര്‍, എയ്റോ ബ്രിഡ്ജ്, പുലര്‍ച്ചെ 1.45

പതുക്കെ നടന്നു ഫ്ലൈറ്റിലേക്കു കയറുമ്പോൾ സന്തോഷമായിരുന്നു. വീട്ടിലെത്താൻ ഇനി നാലു മണിക്കൂർ മാത്രം. വയറും താങ്ങിപ്പിടിച്ചു വരുന്നതു കണ്ടാകണം എയർഹോസ്റ്റസ് വന്ന് വേഗം സീറ്റിലേക്ക് കൊണ്ടിരുത്തി. കൈയിലെ ഹാൻഡ് ബാഗ് മുകളിൽ വച്ച് ചാഞ്ഞിരുന്നു. ക്ഷീണമുണ്ടെങ്കിലും ഉറങ്ങാൻ കഴിഞ്ഞില്ല. ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞു കാണും. പറയാനാകാത്ത അസ്വസ്ഥത വന്നു മൂടുന്നതു പോലെ. എന്തൊക്കെയോ സംഭവിക്കുന്നെന്നു തോന്നി.

മെല്ലെ വാഷ്റൂമിലേക്കു പോയി. നഴ്സിങ് പഠിച്ചതു െകാണ്ട് ശാരീരികാവസ്ഥകള്‍ പെട്ടെന്നു മനസ്സിലാകും. ഊഹിച്ചതു ശരിയാണ്, ലീക്കിങ് തുടങ്ങിയിരിക്കുന്നു. രണ്ടു മണിക്കൂർ കൂടി മതി. ഞാൻ എന്റെ ചാച്ചന്റേയും അമ്മയുടേയും അടുത്തെത്തും. നിശബ്ദമായി പ്രാർഥിക്കാൻ തുടങ്ങി. ദൈവമേ അതുവരെ കാത്തോളണേ...

ജൂണ്‍ 18. ഞായര്‍, വിമാനത്തിനുള്‍ വശം, പുലര്‍ച്ചെ 3.15

ഇടവിട്ടു വേദന തുടങ്ങിയതോടെ കാര്യം പന്തികേടാണെന്നു ബോധ്യമായി. ഞാന്‍ പെട്ടെന്നു കാബിനിൽ ചെന്നു കാര്യം പറഞ്ഞു. ചെറുതായി പതറിത്തുടങ്ങിയ എന്നെ അവർ ചേർത്തു പിടിച്ച് ശാന്തമാക്കി. ആഴത്തിൽ ശ്വാസമെടുക്കാന്‍ പറഞ്ഞു. കൈപിടിച്ച് പലതവണ നടത്തിച്ചു. വേദന കൂടി ഞാൻ തളർന്നു തുടങ്ങിയിരുന്നു. വേഗം അവരെന്നെ കാബിനിലുള്ള സീറ്റിൽ കിടത്തി. ബ്ലാങ്കറ്റൊക്കെ പുതപ്പിച്ചു. ചുറ്റും നിന്ന് അവര്‍ ആശ്വസിപ്പിക്കുന്നുമുണ്ടായിരുന്നു. ഒരു പരിചയവുമില്ലാത്ത അവരെല്ലാം െെദവദൂതരാണെന്ന് എനിക്കു തോന്നി. ആരുടെയോ െെകകളില്‍ ഞാന്‍ മുറുകെ പിടിച്ചിരുന്നു. ആരുടെയോ കൈകൾ എന്റെ നെറ്റിയിൽ തഴുകുന്നുണ്ടായിരുന്നു. അസ്വസ്ഥത കൂടി വരുന്നതല്ലാതെ കുറയുന്നില്ല. വേഗം യാത്രക്കാരെ മറ്റു ഭാഗങ്ങളിലേക്കു മാറ്റുന്നതും അവിെട സ്ഥലമുണ്ടാക്കി ഷീറ്റ് വിരിച്ചു െറഡിയാക്കുന്നതും കണ്ടു. എന്നെ അങ്ങോട്ടു മാറ്റിക്കിടത്തി.

‘എങ്ങനെയെങ്കിലും പിടിച്ചു നിൽക്കൂ, അടുത്തുള്ള എയർപോർട്ടിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നുണ്ട്. ഹോസ്പിറ്റലിൽ പോകാനുള്ള ഏർപ്പാടെല്ലാം ചെയ്യുന്നുണ്ട്’ ആേരാ എന്നോടു ചേര്‍ന്നിരുന്നു പറഞ്ഞു. ചാച്ചനേയോ ജസ്റ്റിൻ ചേട്ടായിയേയോ വിളിക്കാൻ പറ്റുമോയെന്നു ചോദിച്ചെങ്കിലും ഡ്യൂട്ടിസമയത്ത് അതു ചെയ്യാൻ അവർക്ക് നിയമം അനുവദിക്കുന്നുണ്ടായിരുന്നില്ല.

യാത്രക്കാരിൽ ഡോക്ടറോ നഴ്സുമാരോ ആരെങ്കിലുമുണ്ടോയെന്ന് അവർ ആവർത്തിച്ചാവർത്തിച്ച് അനൗൺസു ചെയ്തു. അങ്ങനെയാണ് തൃശൂരിലുള്ള മിനി വിൽസണും മേഴ്സിയും എത്തിയത്. അപ്പോഴേക്കും കുഞ്ഞിന്റെ തല പുറ ത്തേക്കു വന്നിരുന്നു. ഒരുപാട് ഗർഭിണികളോട് ഞാൻ ആവശ്യപ്പെടാറുണ്ടായിരുന്ന അതേ വാക്ക്, അവരെന്നോടും ആവർത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു, പുഷ്... പുഷ്....

മേഴ്സിചേച്ചി എന്തൊക്കെയോ നിർദേശങ്ങൾ കാബിൻ ക്രൂവിന് കൊടുക്കുന്നുണ്ട്. അത്യാവശ്യം വേണ്ട ഉപകരണങ്ങളെക്കുറിച്ച്, പ്രഥമശുശ്രൂഷകളെക്കുറിച്ച്, കുഞ്ഞിെന എടുക്കേണ്ടതിെനക്കുറിച്ച്, കുഞ്ഞ് പുറത്തു വന്നു കഴിഞ്ഞാല്‍ ഉടന്‍ െചയ്യേണ്ട കാര്യങ്ങളെക്കുറിച്ച്...

വീട്ടിലോ, ആധുനിക സൗകര്യങ്ങളെല്ലാമുള്ള ആശുപത്രിയിലോ ആയിരുന്നില്ല. ഭൂമിയില്‍ നിന്ന് എത്രയോ ഉയരത്തില്‍ മേഘങ്ങള്‍ക്കിടയിലൂെട പറക്കുന്ന വിമാനത്തിലായിരുന്നു. ഇ പ്പോള്‍ എവിെടയെത്തിയിട്ടുണ്ടാകും, കടലിന്‍റെ മുകളിലാകുമോ... അതോ കരയുടേയോ... വിമാനയാത്രയ്ക്കിടയില്‍ ഉ ണ്ടാകാവുന്ന അപകടങ്ങളെക്കുറിച്ചൊക്കെ കേട്ടിട്ടുണ്ട്. പ്രസവസമയത്തും ഉണ്ടാകാം ചില േകാംപ്ലിക്കേഷന്‍സ്. എനിക്കു ദേഹം തളരുന്നതു പോലെ തോന്നി. ഇനി വയ്യ... എനിക്കെന്റെ അമ്മയെ കാണണം, ചേട്ടായിയെ, ചാച്ചനെ എല്ലാരേം കാണണം...

35000 അടി ഉയരത്തിൽ, ഇന്ത്യൻ സമയം രാവിലെ 8.20

ഇല്ല, ഞാന്‍ തളരാന്‍ പാടില്ല. ഞാൻ തളർന്നാൽ എന്റെ കുഞ്ഞ്. മനസ്സിൽ ധൈര്യം സംഭരിച്ചു. എല്ലാ തീവ്രതയോടും കൂടി ഞാന്‍ കുഞ്ഞിനു വേണ്ടി മാത്രം മനസ്സ് അര്‍പ്പിച്ചു. വേദനിക്കുന്നുണ്ട്. തുടർച്ചയായി വേദന വരുന്നുണ്ട്. പെട്ടെന്ന്, എല്ലാ വേദനകളേയും ഇല്ലാതാക്കിക്കൊണ്ട് ഒരു കുഞ്ഞിന്‍റെ കരച്ചില്‍ ഉയര്‍ന്നു.

എയർഹോസ്റ്റസുമാരിലൊരാൾ കുഞ്ഞിനെയും കൊണ്ട് ഓക്സിജന്‍ കൊടുക്കാനോടുമ്പോൾ പറയുന്നുണ്ടായിരുന്നു ആൺകുട്ടിയാണെന്ന്. അവനെ ഒന്നു കണ്ടതു കൂടിയില്ല. അപ്പോഴേക്കും പ്ലാസന്റ താഴേക്കു വരാൻ തുടങ്ങിയിരുന്നു. ലേബർ റൂമിലെ മൂന്നു വർഷത്തെ പരിചയത്തിൽ നിന്നറിയാം, അതാണേറ്റവും ആപത്ഘട്ടം. അത്രമേൽ പരിചയമുള്ള ഒരാൾക്കേ പ്രശ്നങ്ങളില്ലാതെ പ്ലാസന്‍റ പുറത്തെടുക്കാനാവൂ. ചുറ്റുമുണ്ടായിരുന്നവർ ഇനിയെന്തു ചെയ്യണമെന്നറിയാതെ പരസ്പരം നോക്കുന്നുണ്ട്. ആർക്കും അതിൽ പരിചയമില്ല.

ഞാൻ തന്നെ പ്ലാസന്‍റ പുറംതള്ളാനുള്ള ശ്രമങ്ങളും ഒപ്പം ഇനിയെന്തു ചെയ്യണമെന്ന നിർദേശവും കൊടുത്തുെകാണ്ടിരുന്നു. മുംെെബ എയര്‍പോര്‍ട്ടില്‍ വിമാനം ലാൻഡ് ചെയ്യാൻ ഒരുങ്ങുന്ന അനൗണ്‍സ്മെന്‍റ് േകട്ടു. പ്രസവം പ്രമാണിച്ചുള്ള എമര്‍ജന്‍സി ലാൻഡിങ് ആയിരുന്നു അത്. എന്‍റെ കണ്ണു നിറയാന്‍ തുടങ്ങിയിരുന്നു. ഒരിക്കലും അതു വേദനകള്‍ െകാണ്ടായിരുന്നില്ല, സന്തോഷം െകാണ്ടായിരുന്നു. ഫ്ലൈറ്റിൽനിന്നിറങ്ങി ഹോസ്പിറ്റലിലേക്കുള്ള യാത്രയ്ക്കിടെയാണ് ഞാൻ അവനെ ഒരു നോക്കു കാണുന്നത്. ഞാനും ചേട്ടായിയും കാത്തിരുന്ന ഞങ്ങളുടെ മകനെ.

sisy2

ജൂലൈ 7, തൊടുപുഴയിലെ വീട്, ഉച്ചയ്ക്ക് 12

‘‘മുംബൈയിൽ സിസിയുടെയടുത്ത് ഓടിയെത്തണമെന്നും കുഞ്ഞിനെ കാണണമെന്നും എനിക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, ലീവ് കിട്ടാതെ എന്തു ചെയ്യാന്‍. ഒടുവില്‍ ഇന്നാണ് കുെെവത്തില്‍ നിന്നു വന്നത്.’’ സിസിയുെട ഭര്‍ത്താവ് ഒക്കൽ മാണിക്കത്തൻ വീട്ടിൽ ജസ്റ്റിൻ പറയുന്നു.

‘‘സിസിയുെട പ്രസവം പത്രങ്ങളിലൊക്കെ വന്നു. നാട്ടിലൊക്കെ വലിയ സംഭവമായി. പക്ഷേ, പിന്നീടു േകട്ട ചില ആരോപണങ്ങള്‍ ഞങ്ങളെ ഞെട്ടിച്ചു. സങ്കടവും വിഷമമവും തോന്നിയിരുന്നു. നാട്ടിൽവന്ന് അവനെ കണ്ടതോടെയാണ് എല്ലാം മാറിയത്.

ജെറ്റ് എയർവേസുകാരുടെ കരുതലിനെക്കുറിച്ച് പറയാതെ വയ്യ. അത്രയും നന്നായിട്ടാണ് അവർ സിസിക്കും മോനും വേണ്ട സൗകര്യങ്ങൾ ഒരുക്കിയത്. ആ നന്മയുടെ ഓർമ എന്നും ഉണ്ടാകാന്‍ അവനൊരു പേരും ഞങ്ങള്‍ കണ്ടെത്തി. ജെറ്റ്സൺ.’’