Tuesday 19 February 2019 04:06 PM IST : By സ്വന്തം ലേഖകൻ

ആരുമറിയാതെ മമ്മൂട്ടിയെത്തി; വസന്തകുമാറിന്റെ ഓർമകൾക്കു മുന്നിൽ കണ്ണീർപൂക്കളുമായി

mammootty

മാധ്യമങ്ങളെ അറിയിക്കാതെ പുൽവാമയിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച വസന്തകുമാറിന്റെ വീട്ടിൽ മമ്മൂട്ടിയെത്തി. തിരക്കും അനുശോചന പ്രവാഹങ്ങളുമെല്ലാം ഒഴിഞ്ഞ വീട്ടിൽ 12 മണിയോടെയാണ് താരം എത്തിയത്. വസന്തകുമാറിന്റെ അമ്മ ശാന്തയെയും ഭാര്യ ഷീനയെയും മക്കളെയും ആശ്വസിപ്പിച്ചാണ് മമ്മൂട്ടി മടങ്ങിയത്. ഏറനേരം ഇവർക്കൊപ്പം ചിലവഴിക്കുകയും ചെയ്തു.

വീട്ടില്‍ നിന്ന് ഒരു കിലോമീറ്ററോളം ദൂരെയുള്ള കുടുംബ ശ്മശാനത്തിലാണ് വസന്തകുമാറിനെ അടക്കിയത്. ഇങ്ങോട്ട് നടന്നെത്തിയാണ് താരം ശവകുടീരത്തിൽ ആദരവർപ്പിച്ചത്. നടൻ അബു സലിം, ബിജോ അലക്സാണ്ടർ (ഡെപ്യൂട്ടി സൂപ്രണ്ട് സ്പെഷൽ ബ്രാഞ്ച് വയനാട്), പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ എന്നിവര്‍ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.