Tuesday 19 June 2018 10:58 AM IST : By സ്വന്തം ലേഖകൻ

ലോകകപ്പ് ഫുട്‍ബോൾ കഴിഞ്ഞാൽ പിന്നെ ആവേശം മമ്മൂക്ക; ട്രെൻഡിങ്ങിൽ മൂന്നാമതായി വനിത കവർഷൂട്ട് വിഡിയോ!

mammooty-with-heroines

സോഷ്യൽ മീഡിയയിൽ എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം മമ്മൂക്കാ മയമാണ്. വനിതയുടെ കവർ ഷൂട്ടിൽ പ്രായം മറന്നു പോകുന്ന ‘ചെത്തു ചെക്കനായി’ മെഗാസ്റ്റാർ മമ്മൂട്ടിയും പിന്നെ നാലു സുന്ദരിമാരും എത്തിയതു മുതൽ ആരാധകർക്ക് ആവേശമായിരുന്നു. ഇപ്പോഴിതാ വനിതയുടെ കവർ ഫൊട്ടോഷൂട്ട് വിഡിയോ പുറത്തു വന്നപ്പോഴും മാറ്റമൊന്നുമുണ്ടായില്ല. യൂ ട്യൂബ് മുഴുവനും മമ്മൂക്ക തരംഗം.

ലോകകപ്പ് ആവേശം കൊണ്ടു പോയ ആദ്യ രണ്ടു സ്ഥാനങ്ങൾ കഴിഞ്ഞാൽ ട്രെൻഡിംഗിൽ മൂന്നാം സ്ഥാനമാണ് വനിതയുടെ കവർ ഫൊട്ടോഷൂട്ട് വിഡിയോക്കുള്ളത്. മെഗാസ്റ്റാറിന്റെ രാജകീയ എൻട്രിയും യുവനായികമാരായ അനുസിത്താര, മാളവിക, അതിഥി രവി, ദുർഗ കൃഷ്ണ എന്നിവരുടെ ഗ്ലാമർ സാന്നിദ്ധ്യവും കൂടിയായപ്പോൾ സംഗതി ഉഷാർ!

നാലു സുന്ദരിമാരെ അമ്പരപ്പിച്ച് പതിനെട്ടാം സെക്കൻഡിലാണ് മമ്മൂക്കയെത്തുന്നത്. അവിടുന്നങ്ങോട്ട് പ്രേക്ഷകർ കണ്ടത് മെഗാസ്റ്റാറിന്റെ വേറിട്ട ഭാവങ്ങൾ. എന്തായാലും യൂ ട്യൂബിൽ മെഗാസ്റ്റാറും നാലു യുവ സുന്ദരിമാരും ഉണ്ടാക്കിയ ആരവം ചെറുതൊന്നുമല്ല എന്നാണ് ആദ്യ മണിക്കൂറുകളിലെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്.

വനിത കവർഷൂട്ട് വിഡിയോ കാണാം;