Wednesday 20 November 2019 12:59 PM IST : By സ്വന്തം ലേഖകൻ

അമ്മയില്ലാതെ കരഞ്ഞു വിളിച്ച് കുഞ്ഞ്, നിവൃത്തികെട്ട് അച്ഛൻ മുലയൂട്ടി! വൈറൽ വിഡിയോക്ക് പിന്നിലെ സത്യം ഇതാണ്

man

ലോക പുരുഷ ദിനമായിരുന്നു ഇന്നലെ. അത്രകണ്ട് ആഘോഷിക്കപ്പെടാതെ പോയ ഈ സുദിനത്തിൽ സോഷ്യൽ മീഡിയയിൽ ഒരു വിഡിയോ പ്രത്യക്ഷപ്പെട്ടു. ‘ലോക പുരുഷ ദിനത്തിൽ ഒരു അച്ഛൻ തന്റെ മകളെ മുലയൂട്ടുന്നു.’ സംഭവം കണ്ടപാടെ അമ്പരന്നവർ ആ വിഡിയോ എവിടെ നിന്നാണെന്നും അതിലെ അച്ഛൻ ആരാണെന്നുമുള്ള അന്വേഷണത്തിലായിരുന്നു. പാലൂട്ടിയ അച്ഛനു പിന്നിൽ എന്തെങ്കിലും വിചിത്ര കഥ ഒളിഞ്ഞിരിപ്പുണ്ടോ എന്ന് സംശയിച്ചവരും കുറവല്ല.

അന്വേഷണത്തിനൊടുവിൽ ഈ വിഡിയോയ്ക്ക് പിന്നിലെ കഥ പുറത്തു വരികയാണ്. കുഞ്ഞിന്റെ അമ്മ സ്ഥലത്തില്ല. കുട്ടിയാണെങ്കിൽ വിശന്ന് കരയുന്നുമുണ്ട്. അച്ഛൻ മകളെ സമാധാനിപ്പിക്കാൻ പരമാവധി ശ്രമിച്ചിട്ടും നടക്കുന്നില്ല. 

കുഞ്ഞ് കുപ്പിപ്പാല് കുടിക്കാൻ കുഞ്ഞ് കൂട്ടാക്കുന്നുമില്ല.അവസാനം ഈസിയായി പ്രശ്നം പരിഹരിച്ചു. നിവൃത്തികെട്ട് പാൽകുപ്പി ടീഷർട്ടിനുള്ളിലേക്ക് കയറ്റി വച്ചു. കുഞ്ഞിനെ എടുത്ത് മടിയിൽ വച്ചു. കുഞ്ഞ് ടീഷർട്ടിനുള്ളിലെ പാൽക്കുപ്പിയിൽ നിന്നും പാൽ കുടിച്ചു. അമ്മ മുലയൂട്ടുകയാണെന്ന് കരുതിയാണ് കുഞ്ഞിന്റെ പാലുകുടി. 

വലിയ തരത്തിലുള്ള പ്രതികരണങ്ങളാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. മികച്ച അച്ഛനുള്ള അവാർഡ് കൊടുക്കണം എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.

വിഡിയോ കാണാം: