Tuesday 15 November 2022 02:56 PM IST : By സ്വന്തം ലേഖകൻ

കഴിച്ചത് കാട്ടുവെള്ളരി ജ്യൂസ്, നിർത്താതെ ഛർദ്ദി; കൈവേദന മാറാൻ യൂട്യൂബില്‍ കണ്ട ജ്യൂസ് ഉണ്ടാക്കി കുടിച്ചയാൾ മരണപ്പെട്ടു!

cucumeee45677

കൈവേദന മാറാൻ യൂട്യൂബ് വിഡിയോ നോക്കി ജ്യൂസ് ഉണ്ടാക്കി കുടിച്ചയാൾ മരണപ്പെട്ടു. വനഭാഗത്ത് കാണപ്പെടുന്ന കാട്ടുവെള്ളരി ജ്യൂസ് ഉണ്ടാക്കി കുടിച്ചതിനു പിന്നാലെയാണ് മരണം സംഭവിച്ചത്. മധ്യപ്രദേശിലെ സ്വർണബാഗ് കോളനിയിൽ താമസിക്കുന്ന ധർമേന്ദ്ര കൊറോലെ (30) ആണ് മരിച്ചത്.

ഒരു അപകടത്തെ തുടർന്നാണ് ധർമേന്ദ്രയ്ക്ക് കൈവേദന തുടങ്ങിയത്. പലയിടത്തും പോയി ചികിത്സിച്ചെങ്കിലും കൈവേദനയ്ക്ക്  ശമനമുണ്ടായില്ല. ഒരിക്കല്‍ യൂട്യൂബിൽ നോക്കിയപ്പോഴാണ് ഒരു വിഡിയോയില്‍ വനഭാഗത്ത് കാണപ്പെടുന്ന പ്രത്യേകതരം കാട്ടുവെള്ളരിയുടെ ജ്യൂസ് കുടിക്കുന്നത് വേദന കുറയ്ക്കുമെന്ന് കണ്ടത്. 

ഇതോടെ ഇയാള്‍ വളരെ ശ്രമപ്പെട്ട് കാട്ടുവെള്ളരി സംഘടിപ്പിക്കുകയും വിഡിയോ നോക്കി ജ്യൂസ് തയാറാക്കി കുടിക്കുകയും ചെയ്തു. ജ്യൂസ് കുടിച്ചതിന് പിന്നാലെ നിർത്താതെ ഛർദ്ദി അനുഭവപ്പെട്ടു. ഇതോടെ വീട്ടുകാർ ഇദ്ദേഹത്തെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മരിക്കുകയായിരുന്നു.

Tags:
  • Spotlight