Monday 23 April 2018 10:28 AM IST : By സ്വന്തം ലേഖകൻ

നൂറുകോ‌ടിയുടെ ബിസിനസ് സാമ്രാജ്യം ഉപേക്ഷിച്ച് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സന്യാസത്തിലേക്ക്!

mokshesh.jpg.image.784.410

നൂറുകോടിയുടെ ബിസിനസ് സാമ്രാജ്യം ഉപേക്ഷിച്ചു സന്യാസം സ്വീകരിച്ച യുവാവാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ഇരുപത്തിനാലുകാരനായ േമാക്ഷേഷ് സേഥ് ആണ് കോടികളുടെ സമ്പത്തുപേക്ഷിച്ച് സന്യാസ ലോകത്തേക്കു തിരിഞ്ഞത്. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് കൂടിയായ മോക്ഷേഷിന്റെ കുടുംബം ജൈനമത വിശ്വാസികളാണ്.

കരിയറും കുടുംബ ബിസിനസും ഉപേക്ഷിച്ചു സന്യാസജീവിതത്തിലേക്കു തിരിഞ്ഞ മോക്ഷേഷിനെ പലരും അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്. ചാർട്ടേഡ് അക്കൗണ്ടന്റ് ആയതിനുശേഷം കുടുംബത്തിനൊപ്പം ചേർന്നു ബിസിനസ്സിൽ പങ്കാളിയാവുകയായിരുന്നു മോക്ഷേഷ്. എന്നാൽ പതിയെ ബിസിനസ് മടുപ്പിക്കുകയും സന്യാസത്തിലേക്ക് ആകൃഷ്ടനാവുകയുമായിരുന്നു.

ഗാന്ധിനഗറിൽ നടന്ന ചടങ്ങിൽ വച്ചാണ് സമ്പത്തെല്ലാം ഉപേക്ഷിച്ച് ജൈന സന്യാസിയാവാൻ തീരുമാനിച്ചുവെന്ന വിവരം മോക്ഷേഷ് പരസ്യമായി പ്രഖ്യാപിച്ചത്. ഇതോടെ മുംബൈയിലെ ബിസിനസ് വമ്പന്മാരിലൊരാളായ സന്ദീപ് സേഥിന്റെ പുത്രനായ മോഷേഷ് ഇനി കരുണപ്രേം വിജയ് ജീ എന്ന പേരിലാകും അറിയപ്പെടുക.

ഗുജറാത്ത് സ്വദേശികളായ മോക്ഷേഷിന്റെ കുടുംബം പിന്നീട് മുംബൈയിലേക്കു കുടിയേറുകയായിരുന്നു. ആദ്യശ്രമത്തോടെ തന്നെ ചാർട്ടേഡ് അക്കൗണ്ടന്റ് ആയ മോക്ഷേഷ് അച്ഛനൊപ്പം അലുമിനിയം ബിസിനസ് രംഗത്തു പ്രവർത്തിച്ചു വരികയായിരുന്നു.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam