Saturday 31 July 2021 12:07 PM IST : By സ്വന്തം ലേഖകൻ

'ഇയാളെന്തിനാണ് ഇവിടെ വന്നത്': ചെവിപ്പുറകില്‍ വെടിയേറ്റ് മാനസ നിലത്തു വീണു, നിലവിളിച്ച് സുഹൃത്തുക്കള്‍

rakil-kothamangalam

സമൂഹ മാധ്യമത്തിലൂടെ തുടങ്ങിയ സൗഹൃദം. ആ സൗഹൃദം പ്രണയത്തിലേക്കും തുടര്‍ന്ന് വേര്‍പിരിയലിലേക്കും നീങ്ങി. ഒരു ഘട്ടത്തില്‍ പൊലീസ് മധ്യസ്ഥതയിലാണ് ഇരുവരും തമ്മിലുള്ള തര്‍ക്കം പരിഹരിച്ചത്. പക്ഷേ രാഹില്‍ പ്രതികാരം മനസില്‍ കൊണ്ടു നടന്നു. അത് ജീവനെടുക്കുന്ന ഭ്രാന്തമായ മാനസികാവസ്ഥയിലേക്ക് എത്തിച്ചത് നാടിനും വീടിനും വലിയ ഞെട്ടലാണ് നല്‍കിയത്. 

വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളജിന് സമീപമത്തെ വാടക വീട്ടില്‍ കയറി ഡെന്റല്‍ വിദ്യാര്‍ഥിനി മാനസയെ രഖില്‍ രണ്ടുതവണ വെടിവച്ചത്. ഇതിനുശേഷം സ്വയം വെടിയുതിര്‍ക്കുകയും ചെയ്തു. സൂഹൃത്തുക്കളായ മറ്റു മൂന്നു യുവതികള്‍ക്കൊപ്പമാണ് മാനസ ഇവിടെ താമസിച്ചിരുന്നത്. ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതിനിടെയാണ് രഖില്‍ വീട്ടിലെത്തിയതെന്ന് യുവതികള്‍ പറയുന്നു.

 മാനസയെ രാഖില്‍ ക്ലോസ് റേഞ്ചില്‍ വെടിവയ്ക്കുകയായിരുന്നു. ചെവിപ്പുറകില്‍ വെടിയേറ്റ മാനസ ഉടന്‍ തന്നെ നിലത്തു വീണു. രാഖിലും സ്വയം വെടിയുതിര്‍ത്തു മരിക്കുകയായിരുന്നു.മാനസ ഏതാനും പെണ്‍കുട്ടികള്‍ക്കൊപ്പം വാടകയ്ക്കു താമസിച്ചിരുന്ന വീട്ടില്‍ രാഹില്‍ അതിക്രമിച്ചു കയറി വെടിവയ്ക്കുകയായിരുന്നു. വെള്ളിയാഴ്ച, ഉച്ചയ്ക്കു മൂന്നുമണിയോടെ പെണ്‍കുട്ടികള്‍ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതിനിടെയാണ് രാഖില്‍ വീട്ടിലെത്തിയതെന്ന് ഇവര്‍ക്കൊപ്പമുണ്ടായിരുന്ന യുവതികള്‍ പറയുന്നു. ഇയാളെന്തിനാണ് ഇവിടെ വന്നത് എന്നു ചോദിച്ച് എഴുന്നേറ്റ മാനസയെ കയ്യില്‍ പിടിച്ചു ബലമായി ഒരു മുറിയിലേയ്ക്കു കൂട്ടിക്കൊണ്ടു പോയി.മുറിയില്‍ നിന്നു ബഹളം കേട്ട് കൂടെയുണ്ടായിരുന്ന കുട്ടികള്‍ മുറിയിലേയ്ക്കു ചെല്ലുമ്പോഴേയ്ക്കും വെടിവച്ചിരുന്നു. ശബ്ദം കേട്ട് എല്ലാവരും ബഹളം വച്ചതോടെ അടുത്ത വെടിയും മുഴങ്ങി. കതക് തുറന്ന് അകത്തു ചെല്ലുമ്പോള്‍ രണ്ടു പേരും വെടിയേറ്റു വീണു കിടക്കുകയായിരുന്നു. ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നു പൊലീസ് പറയുന്നു.

സംഭവത്തില്‍ വിശദ പരിശോധനയ്ക്കായി ബാലിസ്റ്റിക് വിദഗ്ധരുടെ സഹായം തേടി. റൂറല്‍ എസ് പി കെ കാര്‍ത്തിക്കാണ് ഇക്കാര്യം അറിയിച്ചത്. മാനസയ്ക്ക് വെടിയേറ്റത് തലയുടെ ഇടതുഭാഗത്താണ്. വെടിയുണ്ട മറുഭാഗത്തുകൂടെ പുറത്തുവന്നിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. എസ് പിയുടെ നേതൃത്വത്തില്‍ കൊലപാതകം നടന്ന സ്ഥലത്ത് പൊലീസ് സംഘം പരിശോധന നടത്തി.