Tuesday 27 October 2020 12:26 PM IST : By സ്വന്തം ലേഖകൻ

25 ഏക്കര്‍ സ്ഥലത്ത് അദ്ഭുത പാർക്ക്; കൗതുക കാഴ്ചകളൊരുക്കി മാംഗോ മെഡോസ് സഞ്ചാരികൾക്കായി തുറന്നു

mango-medows-trip6.jpg.image.845.440

അത്യാപൂർവ്വമായ സസ്യങ്ങളും വലിയ മത്സ്യക്കുളങ്ങളും നീന്തല്‍ക്കുളവും ബോട്ടിങ്ങും അടക്കം വിനോദ സഞ്ചാരികൾക്ക് കൗതുകം ഉണർത്തുന്ന കാഴ്ചകളുമായി അഗ്രികള്‍ച്ചറല്‍ തീം പാർക്ക് മാംഗോ മെഡോസ് സഞ്ചാരികൾക്കായി തുറന്നു. സർക്കാർ നിർദേശിച്ചിരിക്കുന്ന കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് പാർക്ക് തുറന്നത്. വിനോദ സഞ്ചാരികൾക്ക് കൗതുകം ഉണർത്തുന്ന ഒട്ടനവധി കാഴ്ചകളാണ് ഇൗ കാർഷിക പാർക്കിൽ ഒരുക്കിയിരിക്കുന്നത്. കോട്ടയം ജില്ലയിൽ കടുത്തുരുത്തിക്കു സമീപം ആയാംകുടിയിലാണ് മാംഗോ മെഡോസ്. കൊറോണയുടെ പിടിയിൽ നിന്നും ടൂറിസം മേഖല തിരിച്ചുവരവിന്റെ പാതയിലാണ്. മിക്ക ടൂറിസ്റ്റ് കേന്ദ്രങ്ങളും സഞ്ചാരികൾക്കായി തുറന്നിട്ടുണ്ട്.

ഒരു ദിവസത്തെ ടൂർ, റിസോർട്ട് ടൂർ, ആയുർവേദ ചികിത്സ, സുഖവാസം തുടങ്ങിയ സൗകര്യങ്ങളോടെ ഇക്കോ ടൂറിസമാണ് മാംഗോ മെഡോസ്. വിവിധ സ്ഥലങ്ങളിൽനിന്നുള്ള 4800 സസ്യവർഗങ്ങൾ, 146 ഇനം ഫലവൃക്ഷങ്ങൾ, 84 ഇനം പച്ചക്കറി വിളകൾ, 39 ഇനം വാഴ എന്നിങ്ങനെ ജൈവ വൈവിധ്യത്തിന്റെ അപൂർവ കലവറയാണ് കാർഷിക പാർക്കിൽ ഒരുക്കിയിരിക്കുന്നത്. കൂടാതെ പൂന്തോട്ടത്തില്‍ 800ലധികം ചെടികളും മുന്തിരി ഉള്‍പ്പെടെ 500ലധികം വള്ളിപ്പടര്‍പ്പുകളുമാണ് മാംഗോ മെഡോസിന്റെ പ്രധാന ആകര്‍ഷണമാണ്. പ്രകൃതി സ്നേഹിയായ കുര്യന്റെ ഉടമസ്ഥതയിലുള്ള 25 ഏക്കര്‍ സ്ഥലത്ത് ഈ അദ്ഭുത പാർക്ക് ഒരുങ്ങിയിരിക്കുന്നത്.

mango-medows-trip1.jpg.image.845.440

കാഴ്ചകൾ മാത്രമല്ല വിഭവങ്ങളുടെ രുചിയും അറിയാം. മാംഗോ മെഡോസിലെ നാടൻ ചായക്കട, കള്ളുഷാപ്പ് എന്നിവയിലേക്കു വേണ്ട വിഭവങ്ങൾ ഇവിടെത്തന്നെ ഉൽപാദിപ്പിക്കുന്നതാണ്. മീൻകുളത്തിൽ മീന് ഭക്ഷണം നൽകാനുള്ള സൗകര്യപ്രദമായ വിധത്തിൽ ഒരു പിരിയൻ പാലമുണ്ട്. നാണയമുണ്ടാക്കുമ്പോൾ ബാക്കിവരുന്ന ലോഹത്തകിടുകൾ കൊണ്ടാണ് ഇതിന്റെ നിർമിച്ചിരിക്കുന്നത്. 

തകിടിലെ തുളകളിലൂടെ കുളത്തിലെ മത്സ്യങ്ങളെ കാണുകയും അവയ്ക്ക് തീറ്റ നൽകുകയുമാവാം. കൊതുമ്പുവള്ളവും പെഡൽബോട്ടുമൊക്കെ പ്രയോജനപ്പെടുത്തി ഫാമിലെ കുളങ്ങളിലൂടെയും കനാലുകളിലൂടെയുമൊക്കെ ഉല്ലസിച്ചുനീങ്ങാം. കൃത്രിമമായുണ്ടാക്കിയ കുന്നിനു ചുറ്റും നട്ടുവളർത്തിയ തേയിലത്തോട്ടമാണ് മറ്റൊരു കൗതുകം.

mango-medows-trip.jpg.image.845.440

പാർക്കിലേക്കുള്ള പ്രവേശന ഫീസ് 350 രൂപയാണ് അവധി ദിവസങ്ങളിൽ 400 രൂപയാണ് നിരക്ക്. കാഴ്ചകള്‍ ആസ്വദിച്ച് ഒരു ദിവസം താമസിക്കുന്നവർക്ക് ഒറ്റ ടിക്കറ്റിൽ എല്ലാം കാഴ്ചകളും രാത്രി വരെയും ആസ്വദിക്കാം. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചാണ് പാർക്കിന്റെ പ്രവർത്തനം. ഈ അദ്ഭുത പാർക്കിലേക്ക് യാത്ര തിരിക്കൂ.

എങ്ങനെ എത്താം : കോട്ടയം ജില്ലയിൽ കടുത്തുരുത്തിക്കു സമീപം ആയാംകുടിയിലാണ് മാംംഗോ മെഡോസ്. കേരളത്തിന്റെ തെക്കു ഭാഗത്തു നിന്നുള്ളവർക്ക് മെഡിക്കൽ കോളജ്, നീണ്ടൂർ, കടുത്തുരുത്തി വഴി ആയാംകുടിയിലെത്താം. എറണാകുളത്തു നിന്നു വരുന്നവർ കടുത്തുരുത്തിയിൽ നിന്ന് നേരേ ആയാംകുടി. പാർക്കിലെത്തുന്നവർ മരങ്ങളെ പരിചയപ്പെടുത്തുന്ന ഗൈഡ് ടൂറിൽ നിർബന്ധമായും പങ്കെടുക്കണം. രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു വരെയാണ് പ്രവേശനം.

കൂടുതൽ വിവരങ്ങൾക്ക്: +91 90725 80510, +91 90725 80509, Email. info@mangomeadows.in

Tags:
  • Spotlight