Tuesday 23 July 2019 12:15 PM IST

‘ഇതൊന്നും നമുക്കു പറ്റില്ല എന്നു പറയരുത്; എനിക്കു കഴിഞ്ഞെങ്കിൽ ആർക്കും പറ്റും’: 90 കിലോയിൽ നിന്ന് 74 ൽ എത്തിയ മഞ്ജു പറയുന്നു

Tency Jacob

Sub Editor

manjumarimayam-weight-loss

സീരീയല്‍ താരം മഞ്ജു പത്രോസിന്റെ വണ്ണം   കുറഞ്ഞത് സോഷ്യൽമീഡിയയിൽ വൈറൽ ആയ വാര്‍ത്തയായിരുന്നു. ‘വെറുതേയല്ല ഭാ ര്യ’ എന്ന റിയാലിറ്റി ഷോയിൽ മഞ്ജുവിനെ കണ്ടിട്ടുള്ളവർ ഇപ്പോൾ  കാണുമ്പോൾ ചെറുതല്ലാതെ ഞെട്ടും. അത്രയ്ക്കാണ് മാറ്റം. 

‘‘എന്നെ കെട്ടിച്ചു വിട്ടത് കോട്ടയത്തേക്കായിരുന്നു. അവിടെ നിന്ന് കൊച്ചിയിലെ വീട്ടിലേക്കു പോകുമ്പോൾ എ ന്റെ കയ്യിലൊരു വലിയ പൊതിയുണ്ടാകും. ജിലേബിയും ലഡ്ഡുവും സ്വീറ്റ് പൊറോട്ടയും എല്ലാം തിങ്ങി നിറഞ്ഞ ആ പൊതിയായിരുന്നു അന്ന് എന്റെ ഏറ്റവും വലിയ സന്തോഷം.’’  വണ്ണം കുറച്ച അനുഭവങ്ങള്‍ പറയുകയാണ് ചിരിയോെട  മഞ്ജു.

‘‘ട്രെയിനിൽ കയറുമ്പോഴേ എനിക്കു വിശപ്പിന്റെ അസു ഖം തുടങ്ങും. അതു തടയാനാണ് ഈ മുൻകരുതൽ. ട്രെയിനിൽ കയറിക്കിട്ടിയാൽ പിന്നെ, ചുറ്റുമുള്ളവരെയൊന്നും മൈൻഡു ചെയ്യൂല്ലാ. പൊതിയഴിച്ച് ഫൂഡിങ് തുടങ്ങും.’’ ഇതു കാണുമ്പോഴേ ഭർത്താവ് സുനിച്ചൻ തലയിൽ കൈവയ്ക്കും. ‘എന്റെ മഞ്ജൂ... എന്തൊരു തീറ്റയാ ഇത്’

മധുരപലഹാരങ്ങൾ കടയിലെ ചില്ലുകൂട്ടിലിരിക്കുന്നതു കാണുമ്പോൾ തന്നെ ദേഹം തളരുന്ന പ്രകൃതമായിരുന്നു. മുന്നോട്ടു നീങ്ങാനാകാതെ ‘എന്നോടോ ബാലാ’ എന്ന അ ർഥത്തിൽ ഞാനൊരു നോട്ടം നോക്കും. മീനും ഇറച്ചിയുമി ല്ലാതെ എങ്ങനെ ചോറു കഴിക്കാൻ പറ്റും എന്നുപോലും അറിയില്ല എനിക്കന്ന്. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും സാരിയുടുത്ത് കണ്ണാടിയിൽ നോക്കിയാൽ എനിക്ക് എന്നെയെടുത്ത് കിണറ്റിലിടാൻ തോന്നും. ഇനി വയറൊക്കെ മറയ്ക്കാമെന്നു വച്ച് ചുരിദാറിട്ടാലും കണ്ണാടി നോക്കുമ്പോൾ എനിക്ക് എന്നെ തന്നെ ഇഷ്ടപ്പെടില്ല...

വെറുതെയല്ല ചാനൽ

ഈ സമയത്താണ് ‘വെറുതെയല്ല ഭാര്യ’ എന്ന പ്രോഗ്രാമിൽ വരുന്നത്. അവിടെ ഞാൻ ഭക്ഷണം കഴിക്കുന്നത് കാണുമ്പോഴേ എല്ലാവരും ഉപദേശിക്കാൻ വരും. പിന്നീട് ചാനലിലും സിനിമയിലും എത്തിയപ്പോഴാണ് ‘ടിപ്പർ’ ‘പെട്ടി ഓട്ടോറിക്ഷ’ തുടങ്ങിയ വിശേഷണങ്ങൾ കിട്ടിത്തുടങ്ങിയത്. ഞാനാകെ സങ്കടപ്പെട്ടു തുടങ്ങി. നീ ഇങ്ങനെയാണ്, ത ളരരുത് എന്നു പറഞ്ഞ് ആത്മവിശ്വാസം വരുത്താൻ നോ ക്കിയെങ്കിലും പുറത്തിറങ്ങാൻ പോലും മടിച്ച് ഞാൻ ഉള്ളിലേക്കൊതുങ്ങിപ്പോയിരുന്നു. എനിക്കുറപ്പാണ് ഇതുപോലുള്ള അനുഭവങ്ങളുണ്ടാകുമ്പോൾ എന്നെപ്പോലെയുള്ള എല്ലാവരും ഇങ്ങനെയാകുമെന്ന്...

സ്വതവേ വണ്ണമുള്ള പ്രകൃതിയായിരുന്നു. പ്രസവം ക ഴിഞ്ഞപ്പോൾ വല്ലാത്ത വിശപ്പായിരുന്നു. കഴിക്കുന്നതിന് യാതൊരു കുറവും വരുത്തിയില്ല. അങ്ങനെ വണ്ണം വച്ചു വച്ച് ഞാനൊരു ഗുണ്ടുമണിയായി.

വണ്ണം കുറയ്ക്കണമെന്ന് ആഗ്രഹമൊക്കെയുണ്ട് അന്നു മുതലേ. പക്ഷേ, ഭക്ഷണത്തിൽ ഒരു കോംപ്രമൈസ് ചെയ്യാ  ൻ പറ്റില്ല. വ്യായാമം ചെയ്യാൻ കാല് ചെറുതായൊന്നു പൊക്കാ ൻ പറഞ്ഞാൽ പോലും ക്ഷീണം വരും.  ഒരു ദിവസം സുനിച്ച ൻ എന്നോട് പറഞ്ഞു ‘മഞ്ജു പിള്ളയെ ഒന്നു വിളിക്കാൻ പറഞ്ഞിട്ടുണ്ട്’ മഞ്ജു ചേച്ചിയുടെ വണ്ണം കുറഞ്ഞത് വ്യായാമവും കടുത്ത ഡയറ്റുമൊക്കെ നോക്കിയിട്ടാകും. എനിക്കതൊന്നും പറ്റില്ലെന്ന തോന്നലിൽ ഞാൻ വിളിച്ചൊന്നുമില്ല.

ഒരാഴ്ച കഴിഞ്ഞപ്പോൾ സുനിച്ചൻ വഴക്കു പറഞ്ഞു. ഞാൻ മഞ്ജു ചേച്ചിയെ വിളിച്ചു. ‘നിനക്ക് ഞാനൊരു ഡയറ്റീഷനെ പരിചയപ്പെടുത്തി തരാം.’ എന്നു മഞ്ജു ചേച്ചി. ‘അയ്യോ, എന്റെ വണ്ണമൊന്നും കുറയില്ല’ എന്നു ഞാൻ. ‘വലിയ ബുദ്ധിമുട്ടുള്ള ഡയറ്റൊന്നുമല്ല അവരുടേത്, നീയൊന്ന് വിളിച്ചു നോക്ക്.’ പിന്നെയും ഞാൻ മടിച്ചു.

ആയിടയ്ക്ക് പുറത്തു പോയപ്പോൾ വീണ്ടും വണ്ണത്തെക്കുറിച്ച് കളിയാക്കൽ കേട്ടു. അപ്പോൾത്തന്നെ ഡയറ്റീഷനെ ഫോണിൽ വിളിച്ചു. ഞാൻ കഴിക്കുന്ന ഭക്ഷണം തൊട്ട് കിടക്കുന്ന രീതി വരെയെല്ലാം അവർ വിശദമായി ചോദിച്ചറിഞ്ഞു.

ഒാരോ ഉരുളയും ശ്രദ്ധയോടെ

ഡയറ്റ് തുടങ്ങുമ്പോൾ 90 കിലോഗ്രാമായിരുന്നു ശരീരഭാരം. രണ്ടാഴ്ച നീളുന്ന ഓരോ ഡയറ്റാണ് തന്നത്. ചിക്കനും മീനുമൊക്ക ഇഷ്ടപ്രകാരം കഴിക്കാം. പക്ഷേ, കറി വച്ചേ കഴിക്കാവൂ. ചെറു മത്സ്യങ്ങളായിരുന്നു കൂടുതലും ഉപയോഗിച്ചത്.  ഞങ്ങളുടെ നാട്ടിൽ എണ്ണയൊഴിക്കാതെ മീൻ പറ്റിച്ചു വയ്ക്കുന്ന രീതിയുണ്ടായിരുന്നു. മീൻ അതുപോലെ വച്ചു കഴിക്കും.

മുട്ട പുഴുങ്ങിയോ പൊരിച്ചോ എങ്ങനെ വേണമെങ്കിലും കഴിക്കാം. ഓട്സ്, ബാർലി, റാഗി ഇവയൊക്കെ കഴിക്കാം. കാർബോഹൈഡ്രേറ്റ്സ് കൂടുതലുള്ള ചോറും ഗോതമ്പുമൊന്നും തൊട്ടു നോക്കാൻ പോലും പറ്റില്ല. ഉച്ചയ്ക്ക് അ വിയലും തോരനും പോലെയുള്ള കറികൾ ചോറുണ്ണും പോലെ കഴിക്കും. ഷൂട്ടിനു പോകുമ്പോൾ മൂന്ന് പെട്ടിയും കൊണ്ടാണ് പോകുക. കോസ്റ്റ്യൂമിന്റെ പെട്ടി പാചകം ചെയ്യാനുള്ള ഇൻഡക്‌ഷൻ കുക്കറും പാത്രങ്ങളുമടങ്ങുന്ന പെട്ടി. പിന്നെ, കഴിക്കാനുള്ള ചിക്കൻ, മീൻ, മുട്ട, പച്ചക്കറികൾ എന്നിവ.

ആറു മണിക്ക് ഷൂട്ടുണ്ടെങ്കിൽ നാലുമണിക്കെഴുന്നേറ്റ് കഴിക്കാനുള്ളത് പാകം ചെയ്തു വച്ചിട്ടാണ് ഞാൻ പോകുന്നത്. മധുരമിട്ട ഒരു ചായ കഴിക്കുന്നതുകൊണ്ട് കുഴപ്പമില്ലെന്നു പ റഞ്ഞിരുന്നു. പിന്നീട് ഞാൻ തന്നെ അത് ഉപേക്ഷിച്ചു. ചായ യുടെ തനി ഫ്ലേവർ ഇഷ്ടപ്പെടാൻ തുടങ്ങി. മധുരം കിട്ടാതായപ്പോൾ ആദ്യത്തെ കുറച്ചുനാൾ ഭയങ്കര ബുദ്ധിമുട്ടായിരുന്നു. പിന്നീടത് ഭയങ്കര ആവേശമായി തോന്നിത്തുടങ്ങി.

പാർട്ടിക്കൊക്കെ പോകുമ്പോൾ നോൺവെജാണെങ്കിൽ ചിക്കനും മീനും മട്ടനും ബീഫുമെല്ലാം കഴിക്കും. സദ്യയാണെങ്കിൽ ചോറു വാങ്ങില്ല, കറികൾ മാത്രം കഴിക്കും. ആൾക്കാരൊക്കെ കണ്ണുമിഴിച്ചു നോക്കും. ഞാതൊന്നും മൈൻഡ് ചെയ്യില്ല.അതുപോലെ ഒരു വ്യായാമവും ചെയ്തിട്ടില്ല.

ഏഴു മാസം കൊണ്ട് 16 കിലോ കുറച്ച് ഇപ്പോൾ 74ൽ എത്തിനിൽക്കുന്നു. അയ്യോ, ഇതെന്തൊരു വണ്ണമാണെന്ന് എന്നെ നോക്കി കരഞ്ഞവരെല്ലാം ‘പഴയ മഞ്ജുവായിരുന്നു നല്ലത്’ എന്നു പറയുമ്പോൾ വരുന്ന വികാരത്തെ കൺട്രോൾ ചെയ്യാൻ ഞാൻ ഇപ്പോൾ പാറേപ്പള്ളിയിൽ നേർച്ചയിടുന്നുണ്ട്.

സീക്രട്ട് ടിപ്സ്

∙ നന്നായി വെള്ളം കുടിക്കണം.

∙ കാർബോഹൈഡ്രേറ്റ്സ് കൂടിയ ഭക്ഷണപദാർഥങ്ങൾ, കാലറി കൂടിയ മധുരം എന്നിവ ഒഴിവാക്കുക.

∙ ചോറ് ഒഴിവാക്കി കറികൾ ധാരാളം കഴിക്കാം.

∙ നോൺവെജ് കറി വച്ച് കഴിക്കുക.

∙ പച്ചക്കറി ജ്യൂസ് ഇടയ്ക്കിടെ കുടിക്കാം.

∙ അമ്മയോ ഭർത്താവോ ഡയറ്റീഷനോ ദിവസവും മോട്ടിവേറ്റ് ചെയ്യാൻ ഒരാളുള്ളത് ഗുണം ചെയ്യും.

Tags:
  • Spotlight
  • Diet Tips