Monday 13 August 2018 04:20 PM IST

വിമൻ ഇൻ സിനിമ കളക്ടീവ് സിനിമയിലെ പുരുഷന്മാർക്കെതിരാണോ? മഞ്ജു വാരിയർ തുറന്നു പറയുന്നു

Roopa Thayabji

Sub Editor

manju-n-film

മലയാള സിനിമയിലെ പുതിയ സ്ത്രീപക്ഷ സംഘടനയായ വിമൻ ഇൻ സിനിമ കളക്ടീവ് വാർത്തകളിൽ ഇടം നേടിയിട്ട് അധികനാളായില്ല. കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തിൽ കാര്യമായ ഇടപെടൽ നടത്തിയതും ഇവരാണ്. ഇതുസംബന്ധിച്ച് ആദ്യമായി മഞ്ജു വാരിയർ പ്രതികരിക്കുന്നത് ‘വനിത’യോടാണ്. ‘‘മലയാളസിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയാണ് ഈ സംഘടന. അവരുടെ ആശങ്കകളും പ്രശ്നങ്ങളും അവകാശങ്ങളും ചർച്ച ചെയ്യാൻ ഒരു പൊതുവേദി. എന്നുകരുതി ഇത് സിനിമയിലെ പുരുഷന്മാർക്കെതിരെയുള്ള സംഘടിത നീക്കമല്ല. സർക്കാരിന്റെ പിന്തുണയോടെ പെൻഷൻ പദ്ധതികൾ ആവിഷ്കരിക്കുന്നതും സിനിമാപഠനത്തിന് സ്കോളർഷിപ് നൽകുന്നതടക്കമുള്ള ക്ഷേമപദ്ധതികളും ലക്ഷ്യങ്ങളിൽ വരും. പ്രാരംഭഘട്ടത്തിലുള്ള സംഘടനയുടെ ബൈലോയും മറ്റും തയാറാകുന്നതേയുള്ളൂ. പൂർണതോതിൽ പ്രവർത്തനമാരംഭിക്കുന്നതോടെ കൂടുതൽ അംഗങ്ങളെ ചേർക്കും. സംഘടനയുെട െവബ്െെസറ്റിലൂെട വിവരങ്ങള്‍ അറിയിക്കുകയും െചയ്യും.’’


മഞ്ജു വാരിയരുമായുള്ള അഭിമുഖത്തിന്റെ പൂർണരൂപം ഈ ലക്കം ‘വനിത’യിൽ വായിക്കാം.