Friday 26 February 2021 08:06 PM IST : By സ്വന്തം ലേഖകൻ

ജൂറിയുടെ പ്രത്യേക ശ്രദ്ധ നേടി ‘മനസ്സിനേകാം വാക്സീൻ’; സന്തോഷ് ശിശുപാലിന് സ്കാർഫ് പുരസ്കാരം

santh65445656cvgg

2021ലെ സ്കാർഫ് പുരസ്കാരത്തിന് മനോരമ ആരോഗ്യം സീനിയർ സബ് എഡിറ്റർ സന്തോഷ് ശിശുപാൽ അർഹനായി. സ്കിസോഫ്രീനിയ റിസർച്ച് ഫൗണ്ടേഷൻ(SCARF) ദേശീയതലത്തിൽ പുരസ്കാരത്തിനായി തിരഞ്ഞെടുത്ത അഞ്ചു പേരിൽ ദക്ഷിണേന്ത്യയിൽ നിന്നുള്ള ഏക വ്യക്തിയാണ് സന്തോഷ്. 

മാനസികാരോഗ്യ രംഗവുമായി ബന്ധപ്പെട്ട്, മനോരമ ആരോഗ്യം, മനോരമ ഓൺലൈൻ, വനിത ഓൺലൈൻ എന്നിവയിൽ പ്രസിദ്ധീകരിച്ച മനശ്ശാസ്ത്ര ലേഖനങ്ങളുടെ അടിസ്ഥാനത്തിലാണ് അവാർഡ്. ‘മനസ്സിനേകാം വാക്സിൻ’ എന്ന ബിഹേവിയറൽ വാക്സിനെക്കുറിച്ചുള്ള മനശ്ശാസ്ത്ര ലേഖനമാണ് ജൂറിയുടെ സവിശേഷ ശ്രദ്ധ നേടിയത്.  

മുൻ സെൻസർ ബോർഡ് അംഗവും എഴുത്തുകാരിയുമായ ഡോ. ജയാ ശ്രീധർ ചെയർപേഴ്സണായ സമിതിയാണ് അവാർഡു ജേതാക്കളെ തിരഞ്ഞെടുത്തത്. പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും ചേർന്നതാണ് പുരസ്കാരം. സന്തോഷ് ശിശുപാൽ തിരുവനന്തപുരം കീഴാറ്റിങ്ങൽ സ്വദേശിയാണ്. ഭാര്യ: കവിത സത്യൻ, മകൾ: ശിവാനി സന്തോഷ്.

Tags:
  • Spotlight