Monday 15 July 2019 12:56 PM IST : By സ്വന്തം ലേഖകൻ

ഇഷ്ടയാത്രയ്ക്ക് തയാറെടുക്കൂ, പരിമിതികൾ പ്രശ്നമല്ല! പുതിയ സാധ്യതകള്‍ തുറന്ന് ‘മനോരമ ട്രാവലര്‍ എക്‌സ്‌പോ 2019’

t-new

സോളോ ട്രിപ്, കൂട്ടുകാർക്കൊപ്പമുള്ള ട്രിപ്, കുടുംബമൊത്ത് സ്വദേശത്തും വിദേശത്തും യാത്ര ഇങ്ങനെ പല യാത്രകളാണ് ഓരോരുത്തരുെടയും ബക്കറ്റ് ലിസ്റ്റിലുള്ളത്. എന്നാല്‍ വ്യക്തമായ ധാരണയില്ലായ്മയും സാമ്പത്തിക പരിമിതിയും കാരണം പലരും യാത്ര ചെയ്യാനുള്ള മോഹം മാറ്റി വയ്ക്കുകയാണ്. അവരിലേക്ക് പുതിയ യുഗത്തിലെ യാത്രയുടെ സാധ്യതകള്‍ തുറക്കുകയാണ് ‘ മനോരമ ട്രാവലര്‍ എക്‌സ്‌പോ 2019.’

പറക്കാം വിദേശത്തേക്കും

മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഡ്രിവന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ‘ മനോരമ ട്രാവലര്‍ എക്‌സ്‌പോ 2019’ ജൂലൈ 20, 21 തിയതികളില്‍ കൊച്ചി മറൈന്‍ഡ്രൈവിെല താജ് ഗേറ്റ്‌വേയില്‍ നടക്കും. രാജ്യത്തിനകത്തും പുറത്തും യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന ഏവരെയും ആകര്‍ഷിക്കുന്ന രീതിയില്‍ ട്രാവല്‍ മേഖലയിലെ വിവിധ സേവനങ്ങള്‍ അണിനിരത്തുകയാണ് ഇവിടെ. ട്രാവല്‍ ഏജന്‍സി മുതല്‍ ട്രാവല്‍ ബ്ലോഗേഴ്‌സ് വരെ ട്രാവലര്‍ എക്‌സ്‌പോയുടെ ഭാഗമാകും.

ആകര്‍ഷകമായ ഓഫറുകളൊരുക്കി ടൂര്‍ ഓപ്പറേറ്റേഴ്‌സ്, ടൂറിസം ബോര്‍ഡ്‌സ്, റിസോര്‍ട്ടുകള്‍, യാത്രാ ഗാഡ്ജറ്റുകള്‍ തുടങ്ങി യാത്രാ മേഖലയിലെ മികച്ച സേവനങ്ങള്‍ ഒരു കുടക്കീഴില്‍ എത്തുന്നു. വൈൽഡ്‍‌ലൈഫ് ഫൊട്ടോഗ്രഫേഴ്‌സ് സെക്‌ഷന്‍, നൂറിലധികം രാജ്യങ്ങള്‍ സഞ്ചരിച്ച ട്രാവൽ ബ്ലോഗർ അഞ്ജലി തോമസിന്റെ അനുഭവങ്ങള്‍, എവറസ്റ്റ് കീഴടക്കിയ മലയാളി അബ്ദുൾ നാസർ, സന്തോഷ് ജോർജ് കുളങ്ങര, വ്ലോഗർ സുജിത് ഭക്തൻ, വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫർമാരായ കെ. ജയറാം, എൻ. പി. ജയൻ, സീമ സുരേഷ്, സാഹസിക ടൂറിസം വിദഗ്ധനായ മോഹൻ തുടങ്ങിയവർ നയിക്കുന്ന സെമിനാറുകൾ എക്‌സ്‌പോയുടെ മുഖ്യ ആകര്‍ഷണമാണ്.

സ്‌പൈസ് ലാന്‍ഡ് ട്രാവല്‍സ്, അലീഷ ടൂർസ്, കേസരി ടൂര്‍സ്, ഗ്രാൻഡ്യുര്‍, റോയൽ ഒമാനിയ, മൂന്നാര്‍ ഹോളിഡേയ്‌സ്, യാത്രി ട്രാവല്‍സ്, ഫോര്‍ച്യൂണ്‍ ടൂര്‍സ്, അല്‍ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്, റിയ ട്രാവല്‍സ്, ഇന്റര്‍സൈറ്റ് ടൂര്‍സ്, ജെസിന്‍ ടൂര്‍സ്, തോമസ് കുക്ക്, സാന്റാ മോനിക്ക, ബാക്ക് വാട്ടർ റിപ്പിൾസ്, കണ്ടംകുളത്തി റിസോർട്ട്, ഡ്രീംവേൾഡ് വാട്ടർ പാർക്ക് തുടങ്ങിയവയുടെ സ്റ്റാളുകള്‍ എക്‌സ്‌പോയില്‍ ഉണ്ടാകും.