Friday 13 September 2019 02:50 PM IST : By സ്വന്തം ലേഖകൻ

റൺ മണവാളാ റൺ! ഒന്നര മണിക്ക് വീട്ടിൽ കയറണം, കല്യാണപെണ്ണിനേയും കൊണ്ട് ഓടടാ ഓട്ടം; ചിരി നിറച്ച് വിഡിയോ

wed

ജാതകം...പൊരുത്തം.....സമയം! ശരാശരി മലയാളിയുടെ വിവാഹ ചടങ്ങുകൾ അരങ്ങേറുന്നത് ഇജ്ജാതി സംഗതികൾ അരങ്ങേറുന്നത്. പ്രത്യേകിച്ച് സമയത്തിലും സമയ ദോഷത്തിലും കർക്കശക്കാരായ മലയാളികൾ പുതിയകാലത്തും അത്തരം വിശ്വാസങ്ങൾ കൈവെടിഞ്ഞിട്ടില്ല. സമയവും രാഹുകാലവും കാലവും കണക്കാക്കി വീട്ടിലേക്കോടിക്കിതച്ചെത്തിയ ഒരു കല്യാണച്ചെക്കനും പെണ്ണുമാണ് സോഷ്യൽ മീഡിയയിലെ പുതിയ താരങ്ങൾ.

നല്ല നേരം നോക്കി പ്രിയപ്പെട്ടവൾക്ക് മിന്നു ചാർത്തിയ ശേഷം ഒന്നരയ്ക്കു മുമ്പ് വീട്ടിൽ കയറാൻ നെട്ടോട്ടമോടുകയാണ് ഈ വൈറൽ താരങ്ങള്‍. ‘വീട്ടിൽ കേറേണ്ട ടൈം 1:30...1:29 ആയപ്പോൾ വീടിന്റെ മുന്നിൽ എത്തി ഒന്നും ആലോചിച്ചില്ല...ഒരു ഓട്ടം എന്നാണ് ഈ രസകരമായ വിഡിയോക്ക് സോഷ്യൽ മീഡിയ നൽകിയിരിക്കുന്ന തലക്കെട്ട്. സംഭവം എന്തായാലും ചുരുങ്ങിയ സമയം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

വിഡിയോ കാണാം;

Tags:
  • Social Media Viral