Thursday 07 February 2019 05:38 PM IST : By സ്വന്തം ലേഖകൻ

‘സൂപ്പർഹീറോയുടെ വരവും കാത്ത് കാൻസർ വാർഡിലിരിപ്പാണവൻ; കുഞ്ഞ് ആരവ് കൈനീട്ടുകയാണ്, കനിവിനായി

aarav

ആറാമത്തെ കീമോയും കഴിഞ്ഞിരിപ്പാണ് കുഞ്ഞ് ആരവ്. പുഷ്ടിയും പ്രസരിപ്പുമുണ്ടായിരുന്ന ആ ശരീരത്തെ കാൻസർ വരിഞ്ഞുമുറുക്കി കഴിഞ്ഞു. ശരീരം നാൾക്കു നാൾ കഴിയുന്തോറും മെലിഞ്ഞുണങ്ങിക്കൊണ്ടേയിരിക്കുന്നു. തളർന്നു പോയെങ്കിലും തന്നാലാകും വിധം മുഷ്ടി ചുരുട്ടി കുഞ്ഞിളം ചിരിയോടെ അവൻ പറയും...‘എനിക്ക് സൂപ്പർ ഹീറോ കൂട്ടുണ്ടല്ലോ...ഞാൻ പവർഫുൾ ആണല്ലോ...’

കരൾ നോവിക്കുന്ന ആ കാഴ്ച കാണുമ്പോൾ അച്ഛനായ രാജും ഭാരതിയും വെറുതെയെങ്കിലും മുഖത്തൊരു ചിരി തേച്ചുപിടിപ്പിക്കാൻ ശ്രമിക്കും. കാൻസറെന്ന മഹാമാരി പിടി മുറുക്കിയതറിയാതെ..അതിന്റെ ഗൗരവമെന്തെന്ന് അറിയാതെയാണ് തങ്ങളുടെ പൈതലിന്റെ കളിചിരികൾ. ഇപ്പോഴല്ലെങ്കിൽ അടുത്ത നിമിഷം അവനെ മരണം പിടികൂടിയേക്കാമെന്ന ഉത്തമബോധ്യം അവർക്കുണ്ട്. എങ്കിലും കണ്ണുനീർ മറച്ച്, വല്ലപ്പോഴെങ്കിലുമുള്ള അവന്റെ കളിചിരികൾക്കൊപ്പം അവരും കൂടും. പക്ഷേ അപ്പോഴും ഉള്ളിന്റെയുള്ളിൽ ഒരു സങ്കടക്കടല്‍ ഇരമ്പുന്നുണ്ടാകും.

മുംബൈ സ്വദേശിയായ രണ്ടു വയസുകാരൻ ആരവിന് വന്നു ചേർന്ന വേദനയൊന്ന് കേൾക്കണം. ഈ കുഞ്ഞിളം പ്രായത്തിൽ അവൻ അനുഭവിക്കുന്ന കഷ്ടപ്പാട് അറിയണം. അറിയാതെയെങ്കിലും നമ്മുടെ കണ്ണുകൾ നിറയും. കൊടിയ വേദന ആ പൈതലിന് നൽകിയ വിധിയെ ഒരായിരം വട്ടം പഴിക്കും.

aarav-1

‘ദേഹം മുഴുവൻ കടിച്ചു മുറിച്ചു, സഹികെട്ടാണ് അന്നങ്ങനെ പ്രതികരിച്ചത്’; തുറന്നു പറഞ്ഞ് ഹരിയുടെ ഭാര്യ

‘സൂപ്പർഹീറോയുടെ വരവും കാത്ത് കാൻസർ വാർഡിലിരിപ്പാണവൻ; കുഞ്ഞ് ആരവ് കൈനീട്ടുകയാണ്, കനിവിനായി

‘നിയമോൾക്ക് ഒന്നും കേൾക്കാൻ വയ്യ, കരച്ചിലാണ് ആ ബാഗ് തിരികെയെത്തിക്കൂ’; കണ്ണീരോടെ യാചിക്കുകയാണ് ഈ അച്ഛൻ | നിയശ്രീ

മൂന്നര മാസത്തിനിടെ മാല പൊട്ടിച്ചുണ്ടാക്കിയത് 12 ലക്ഷം! സിനിമാക്കഥകളെ വെല്ലും ചാലക്കുടിയിലെ സംഭവം

aarav-2

കാത്തിരുന്ന കിട്ടിയ പൈതലിനെ കാൻസർ വരിഞ്ഞു മുറുക്കുന്നത് ഏതാനും മാസങ്ങൾക്ക് മുമ്പ്. ഒരു ചെറിയ പനിയിൽ നിന്നും തുടക്കം. വിട്ടുമാറാത്ത പനിയും മരുന്നേൽക്കാത്ത ശരീരവും കൊണ്ട് ആശുപത്രികൾ തോറും കയറിയിറങ്ങി. മാറി മാറിയുള്ള ടെസ്റ്റുകൾ, മുഷിപ്പിക്കുന്ന മരുന്നിന്റെ ഗന്ധം, തുടർ പരിശോധനകൾ ആ കുഞ്ഞിളം പൈതലിന്റെ നല്ലനാളുകൾ കുറേ അങ്ങനെയങ്ങ് പോയി. ആകാംക്ഷയും നെഞ്ചിടിപ്പുമേറ്റിയ നാളുകൾക്കൊടുവിൽ ഡോക്ടർ ആ സത്യം അവരോട് പറഞ്ഞു.

aarav-3

‘നിങ്ങളുടെ കുഞ്ഞിന് കാൻസറാണ്. ശരീരത്തിന്റെ മുക്കിലും മൂലയിലും അതിവേഗം പടർന്നു പിടിക്കുന്ന മഹാരോഗം. എത്രയും വേഗം ചികിത്സ വേണം...ഓപ്പറേഷൻ വേണം...അതു ചെയ്തില്ലെങ്കിൽ’– ഡോക്ടറുടെ മുഴുമിക്കാത്ത വാക്കുകൾ ആ നിർദ്ധന കുടുംബത്തെ പേടിപ്പിച്ചു.

‘ഭക്ഷണം കഴിക്കുമ്പോഴും ഉറങ്ങുമ്പോഴും എന്നെ പറ്റിച്ചേർന്ന് അവളുണ്ടാകും’! ഇതാണ് പമയുടെ അമുദവൻ: പോസ്റ്റ് വൈറൽ

‘മേളലഹരിയിൽ മതിമറന്നു;’ ആളെ കിട്ടി, പൂരലഹരിയിൽ നിറഞ്ഞാടിയ പെൺകുട്ടി ഇതാ ഇവിടെയുണ്ട്

ന്യൂറോബ്ലാസ്റ്റോമ! ആരവിനെ പിടികൂടിയ കാൻസറിന് ഡോക്ടർമാർ നൽകിയ പേര് അതായിരുന്നു. ശരീരത്തിന്റെ അഡ്രീനൽ ഗ്രന്ഥിയിലാണ് ആരംഭഘട്ടത്തിൽ ഈ കാൻസർ പിടിമുറുക്കുന്നത്. അവിടുന്ന ഞരമ്പുകളിലൂടെ കിഡ്നിയിലേക്കും നട്ടെല്ലിലേക്കും, ഹൃദയത്തിലേക്കുമെല്ലാം ഈ വിഷം പരക്കും.

പലപ്പോഴും കടുത്ത വയറു വേദനയും ശരീരം വേദനയും മൂലം ഞങ്ങളുടെ പൈതൽ പിടയുകയാണ്. കീമോ കിരണങ്ങൾ അവന്റെ തലമുടിയെ പാടെ പിഴുതെറിഞ്ഞു കളഞ്ഞു. ആഴ്ന്നിറങ്ങുന്ന സൂചിമുനകൾ കൊണ്ട് അവൻ പിടയുമ്പോൾ പിടയുന്നത് ഞങ്ങളുടെ കൂടി നെഞ്ചാണ്– വേദനയോടെ ആ അമ്മയുടെ വാക്കുകൾ.

ശരീരത്തിലെ കാൻസർ കോശങ്ങളെ നീക്കം ചെയ്യുന്ന മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയാലല്ലാതെ ആരവിനെ രക്ഷിച്ചെടുക്കാനാകില്ലെന്ന് ഡോക്ടർമാർ വിധിയെഴുതുന്നു. അതിന് ചെലവാകുന്നത് പത്ത് ലക്ഷം രൂപവരെയാണ്. സാധാരണ കോൺട്രാക്ടറായ രാജിനെക്കൊണ്ട് കൂട്ടിയാൽ കൂടുന്നതല്ല ഈ തുക.

കാൻസർ വാർഡിൽ ആ പൈതൽ വേദന കൊണ്ട് പുളയുമ്പോൾ ഇനിയീ നിർദ്ധന കുടുംബം കണ്ണുവയ്ക്കുന്നത് സുമനസുകളിലേക്കാണ്. കഴിയുന്ന സഹായം നൽകി തങ്ങളുടെ കുഞ്ഞിനെ മരണത്തിൽ നിന്നും രക്ഷിക്കണമെന്ന് ഇവർ കേഴുന്നു.