Wednesday 12 January 2022 11:25 AM IST : By സ്വന്തം ലേഖകൻ

‘പലപ്പോഴും ഭാര്യയെ ബ്രെയിന്‍ വാഷ് ചെയ്യുന്നത് പുരുഷൻ’: നടക്കുന്നത് ലൈംഗിക അരാജകത്വം: ഡോ. സി.ജെ ജോൺ എഴുതുന്നു

mate-swap-ktym

സമൂഹമാധ്യമങ്ങൾ വഴി പങ്കാളിയെ കൈമാറ്റം ചെയ്ത സംഭവം ഞെട്ടലോടെയാണ് നാട് ശ്രവിച്ചത്. പീഡനത്തിനിരയായ യുവതിയുടെ വെളിപ്പെടുത്തലുകളാണ് വന്‍ സംഘത്തിലേക്കുള്ള വഴിതുറന്നത്ചങ്ങനാശേരി സ്വദേശിനിയായ യുവതി ഭര്‍ത്താവിനെതിരെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഈ വന്‍സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. ഇത്തരം കാടൻ ചിന്തകളേയും ലൈംഗിക അരാജകത്വങ്ങളേയും കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഡോ. സി.ജെ ജോണ്‍.

‘പുരുഷനാണ്. പലപ്പോഴും ഭാര്യയെ ബ്രെയിന്‍ വാഷ് ചെയ്ത് അതിലേക്ക് കൊണ്ട് വരികയാണ്. പെണ്ണ് മേറ്റ് സ്വാപ്പിഗ് സാഹചര്യത്തിലെ പുരുഷനെ പ്രണയിച്ച് പോകുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രശ്നമാകും. മാനസികാരോഗ്യ പ്രതിസന്ധികള്‍ ഉണ്ടാകും. ഇത്തരം അവസ്ഥകള്‍ അപൂര്‍വമായി മാനസികാരോഗ്യ ക്ലിനിക്കുകളില്‍ കാണാറുണ്ട്.’– ഡോ. സി.ജെ ജോൺ നിരീക്ഷിക്കുന്നു. ലൈംഗികത സുഖം തേടല്‍ മാത്രമായി ചുരുങ്ങുമ്പോള്‍ മേറ്റ് സ്വാപ്പിഗ് പോലെയുള്ള സാഹസികതകള്‍ സംഭവിക്കുമെന്ന് ഡോ. ജോൺ കുറിക്കുന്നു. വിവാഹ ഉടമ്പടിയുടെ നൈതികത ഇളകുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ലൈംഗിക സാഹസികതയിലും പുതുമ തേടലിലും മാത്രം മേറ്റ് സ്വാപ്പിഗ് ഒതുങ്ങണമെന്നതാണ്‌

നിയമം. സമ്മത പ്രകാരമെങ്കില്‍ കുറ്റകരമാകില്ല. ആ

സാഹചര്യത്തിന് പുറത്ത്‌ പറ്റില്ല. പ്രണയം പാടില്ല. പണ്ട് കാലത്ത്‌ കീ ക്ലബ് എന്നൊരു പരിപാടി ഉള്ളതായി കേട്ടിട്ടുണ്ട്. മാന്യന്‍മാര്‍ കാറിന്റെ താക്കോൽ ഒരു പാത്രത്തിൽ ഇടും. ലോട്ടറി എടുക്കുന്ന പോലെ ഓരോരുത്തരും എടുക്കും. ആ കാറിൽ വന്ന സ്ത്രീയുമായി കീ കിട്ടിയവന് പോകാം. ആ രാത്രി ചെലവഴിക്കാം. ഇപ്പോൾ നവ സാങ്കേതിക വിദ്യകളുടെ പിന്‍ബലത്തില്‍ വല വലുതായി. പങ്കാളി വൈവിധ്യത്തിനായി ഇതിന്റെ തിരക്കഥ രചിക്കുന്നത്

പുരുഷനാണ്. പലപ്പോഴും ഭാര്യയെ ബ്രെയിന്‍ വാഷ് ചെയ്ത് അതിലേക്ക് കൊണ്ട് വരികയാണ്. പെണ്ണ് മേറ്റ് സ്വാപ്പിഗ് സാഹചര്യത്തിലെ പുരുഷനെ പ്രണയിച്ച് പോകുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രശ്നമാകും. മാനസികാരോഗ്യ പ്രതിസന്ധികള്‍ ഉണ്ടാകും. ഇത്തരം അവസ്ഥകള്‍ അപൂര്‍വമായി മാനസികാരോഗ്യ ക്ലിനിക്കുകളില്‍ കാണാറുണ്ട്.

ലൈംഗികതയുടെ കാഴ്ചകളും, പരീക്ഷണങ്ങളും ഏറെയുള്ള സമൂഹത്തില്‍ ഇത്തരം വഴി വിട്ട കാര്യങ്ങളും യാഥാർത്ഥ്യം തന്നെ. കോട്ടയം കൂട്ടായ്മ ഒട്ടും അല്‍ഭുതപ്പെടുത്തിയില്ല. അതിൽ

ഒരു സ്ത്രീ വാണിഭ ലൈന്‍ വന്നു. ക്രൈം കൂടി കയറി.

ലൈംഗികത സുഖം തേടല്‍ മാത്രമായി ചുരുങ്ങുമ്പോള്‍ മേറ്റ്

സ്വാപ്പിഗ് പോലെയുള്ള സാഹസികതകള്‍ സംഭവിക്കും.

വിവാഹ ഉടമ്പടിയുടെ നൈതികത ഇളകും. ഡേറ്റിഗ് ആപ്പുകളും സോഷ്യല്‍ മീഡിയ സംവിധാനങ്ങളും താല്‍ക്കാലിക ലൈംഗീക പങ്കാളിയെ തേടാനുള്ള

വഴികളായി മാറും. ലൈംഗിക ആരോഗ്യവും അച്ചടക്കവും ധാര്‍മ്മികതയും വേണ്ടെയെന്ന ചോദ്യങ്ങളെ ദുര്‍ബലമാക്കും വിധത്തിൽ കാലം മാറുകയാണോ? ലൈംഗിക അരാജകത്വം മറ്റ് അനേകം സമൂഹിക തിന്മകൾക്കുള്ള വഴി ഒരുക്കാമെന്ന് ഓര്‍ക്കുക.

(സി. ജെ ജോൺ)