Monday 28 October 2019 02:37 PM IST

‘ആമ്പൽ പാടത്തേക്ക് എത്തിച്ചത് സോഷ്യൽ മീഡിയ’; കോട്ടയംകാർക്ക് അങ്ങനെതന്നെ വേണം! വൈറലായി മെറ്റേർണിറ്റി ഷൂട്ട്

Priyadharsini Priya

Sub Editor

kottayam-meternity1

സോഷ്യൽ മീഡിയയിലെ ആമ്പൽ വസന്തം ഒരുവിധം തീർന്നല്ലോ എന്ന് കരുതി ആശ്വസിച്ച് ഇരിക്കുമ്പോഴാണ് കിടിലൻ മെറ്റേർണിറ്റി ഷൂട്ടുമായി രണ്ടുപേർ എത്തുന്നത്. കോട്ടയം സ്വദേശികളായ ഷഹബാനയും (23) ഭർത്താവ് നൗഫലും (27). ആദ്യത്തെ കണ്മണിയ്ക്കായി ദിവസങ്ങളെണ്ണി കാത്തിരിക്കുകയാണ്. ഒമ്പതു മാസത്തിലേക്ക് കടക്കാൻ വെറും 11 ബാക്കി നിൽക്കുമ്പോഴാണ് നിറഗർഭിണിയായ ഷഹബാനയ്ക്ക് മെറ്റേർണിറ്റി ഫോട്ടോഷൂട്ട് എന്ന പൂതി തോന്നിയത്. പ്രിയതമയുടെ ആഗ്രഹം കേട്ടതോടെ നൗഫലിക്കയ്ക്ക് നൂറുവട്ടം സമ്മതം. പിന്നെ ഒന്നും ആലോചിച്ചില്ല നേരെ മലരിക്കലിലേക്ക് വിട്ടു. 

"നിരാശയായിരുന്നു ഫലം. ഉഴുതുമറിച്ചിട്ട പോലുള്ള പാടത്ത് അങ്ങിങ്ങായി കുറച്ചു ആമ്പലുകൾ. നല്ല ഫോട്ടോ എടുക്കണമെങ്കിൽ കുറച്ചേറെ ദൂരം നടക്കേണ്ടി വരും. ചളിയിലൂടെ അത്രയും ദൂരം പോകാൻ വയ്യ. അടുത്ത ഓപ്‌ഷൻ നോക്കി ഞങ്ങൾ കോട്ടയം പനച്ചിക്കാട് അമ്പാട്ടുകടവിലെ ആമ്പൽപാടത്തെത്തി. എല്ലാവരും മലരിക്കലിലേക്കല്ലേ യാത്ര, ഒരു വെറൈറ്റിക്ക് ഞങ്ങളൊന്നു മാറ്റിപ്പിടിച്ചു."- ഷഹബാന പറയുന്നു.  

73342382_1187110821477254_7539125428049412096_n

വ്യത്യസ്തമാണ് ഷഹബാനയും നൗഫലും ഒരുക്കിയ ഫോട്ടോഷൂട്ട്. ആമ്പൽ പൂക്കൾക്കിടയിൽ ഒരുക്കുന്ന ആദ്യത്തെ മെറ്റേർണിറ്റി ഷൂട്ടായിരിക്കും ഒരുപക്ഷെ ഇത്. പ്രകൃതി ഒരുക്കിയ കുറേ മനോഹര ഫ്രയിമുകൾ. ആമ്പലിന്റെ പശ്‌ചാത്തലത്തിൽ എടുത്ത ഓരോ ഫ്രയിമും അതിമനോഹരമാണ്. കോട്ടയം സ്വദേശി നവാസ് ഷാനാണ് ചിത്രങ്ങൾ പകർത്തിയത്. ഷഹബാനയും നൗഫലും കോട്ടയം സ്വദേശികളാണ്. ഷഹബാന കുമ്മനവും നൗഫൽ പെരുമ്പയ്ക്കാടും. 

"ജനിച്ചതും വളർന്നതുമൊക്കെ ഇവിടെത്തന്നെ. പക്ഷെ, ആമ്പൽ വസന്തം കാണാൻ പോകുന്നത് ഇതാദ്യമായിട്ടാണ്. സോഷ്യൽ മീഡിയയിൽ ധാരാളം ചിത്രങ്ങൾ കണ്ടതോടെയാണ് അവിടെ പോകണം എന്ന ആഗ്രഹം തോന്നിയത്. ഫോട്ടോഷൂട്ടിനിടെ വള്ളത്തിൽ കയറാനും ചളിയിൽ ഇറങ്ങാനുമൊക്കെ കുറച്ചു കഷ്ടപ്പെട്ടു. പക്ഷെ, പ്രതീക്ഷിച്ചതിലും നല്ല റിസൾട്ട് കിട്ടി. ആഗ്രഹിച്ചതുപോലെ കുറേ നല്ല പടങ്ങൾ."-  ഷഹബാന പറയുന്നു.

73458718_716384015521611_772828065825816576_n

വർഷങ്ങളായി പനച്ചിക്കാടും മലരിക്കലിലും ആമ്പലുകൾ പൂവിടാറുണ്ടെങ്കിലും ഇത്തവണയാണ് ഇത്രയ്ക്ക് പോപ്പുലർ ആയത്. സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ നാടിന്റെ വിവിധഭാഗങ്ങളിൽ നിന്ന് പോലും ആളൊഴുക്കായി. ആമ്പലുകൾ കാണാനും ഒപ്പം നിന്ന് പടം പിടിക്കാനും മാത്രമല്ല, കൈനിറയെ വസന്തം നിറച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യാനും നിരവധിപേർ ഒഴുകിയെത്തി. 

74211328_2680823258636272_7981106979038822400_n

ആളു കൂടുന്നിടത്ത് സിനിമാ താരങ്ങൾ വരാൻ മടിയ്ക്കാറുണ്ട്. എന്നാൽ മലരിക്കലിലേക്ക് ഇഷ്‌ക് നായിക ആൻ ശീതൾ, മലർവാടി ആർട്സ് ക്ലബ് ഫെയിം മാളവിക, കുട്ടിത്താരം മീനാക്ഷി എന്നിവരൊക്കെ ഓടിയെത്തിയതോടെ തിരക്ക് പിന്നെയും കൂടി. മോഡലുകളുടെ ഫാഷൻ ഫോട്ടോഷൂട്ടും വെഡ്‌ഡിങ് ടീമുകളുടെ വിവാഹ ഫോട്ടോഷൂട്ടും ഒക്കെയായി സംഗതി പൊടിപൊടിച്ചു. പിങ്ക് വസന്തം കൺനിറയെ കാണാനും കൈനിറയെ പൂക്കൾ ഇറുക്കാനും നാട്ടുകാരും മലരിക്കലിലേക്ക് എത്തുകയായിരുന്നു.  

74205633_2541777056042694_5768111146900914176_n

ഏഴു വർഷത്തിനുള്ളിൽ ആറു തവണ കാൻസർ; വയർ തുറന്നപ്പോൾ വീർത്ത കുടൽ ചാടിവന്നു; ഡോ. പി. എ. ലളിതയുടെ അതിജീവനം ഇങ്ങനെ

Tags:
  • Spotlight
  • Vanitha Exclusive