Tuesday 13 August 2019 06:27 PM IST : By സ്വന്തം ലേഖകൻ

പ്രളയകാലത്ത് സാനിറ്ററി നാപ്കിനുകളെക്കാൾ ഉപയോഗപ്രദം മെൻസ്ട്രൽ കപ്പുകൾ! ഈ വിഡിയോ കണ്ടുനോക്കൂ...

mensjbyftygg

കേരളത്തിൽ ദിവസങ്ങളായി കനത്തു പെയ്ത കഷ്ടപ്പാടുകളുടെ ദുരിതപേമാരിയ്ക്ക് ഒരുവിധം ശമനം വന്നിരിക്കുകയാണ്. വീടുകളിൽ നിന്ന് വെള്ളമിറങ്ങിയതോടെ കുറേപേർ ക്യാമ്പുകളിൽ നിന്ന് സ്വന്തം ഇടങ്ങളിലേക്ക് പോയിത്തുടങ്ങി. എന്നാൽ വീട് പൂർണ്ണമായും നഷ്ടപ്പെട്ടവർ, ഭാഗികമായി നഷ്പ്പെട്ടവരൊക്കെ ഇപ്പോഴും ക്യാമ്പുകളിൽ തുടരുന്നുണ്ട്. 

സ്ത്രീകളും കുട്ടികളുമാണ് കൂടുതൽ പ്രശ്നം അഭിമുഖീകരിക്കുന്നത്. സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ തലവേദന സൃഷ്ടിക്കുന്നത് ആർത്തവ ദിവസങ്ങളാണ്. സാനിറ്ററി നാപ്കിൻ ഉപയോഗിക്കുന്നവർ അതെങ്ങനെ സംസ്കരിക്കും എന്ന ആശങ്കയിലാണ്. വൃത്തിയുള്ള ടോയ്‌ലറ്റുകളുടെ അഭാവവുമെല്ലാം ഈ ദിവസങ്ങളിൽ അവരെ കൂടുതൽ ബുദ്ധിമുട്ടിലാക്കുന്നു. 

അതേസമയം ആർത്തവകാലത്ത്, പ്രത്യേകിച്ചും ഇത്തരമൊരു ദുർഘടം പിടിച്ച പ്രളയ കാലത്ത് ഉപയോഗിക്കാൻ ഏറ്റവും എളുപ്പം മെൻസ്ട്രൽ കപ്പുകളാണെന്ന് അനുഭവസ്ഥർ പറയുന്നു. ക്യാമ്പുകളിൽ താമസിക്കുന്നവർക്ക് ഏറ്റവും ഉപകാരപ്പെടുക മെൻസ്ട്രൽ കപ്പുകളാണെന്നും ഇവർ വിലയിരുത്തുന്നു. മെൻസ്ട്രൽ കപ്പ് ഉപയോഗിക്കാൻ അറിയാത്തവർക്ക് ഏറെ സഹായകരമാണ് താഴെ കൊടുത്തിരിക്കുന്ന വിഡിയോ. 

Tags:
  • Spotlight
  • Social Media Viral