Wednesday 14 November 2018 09:26 AM IST

ദൈവം പുഞ്ചിരിക്കുന്ന മൊമന്റ് ;വെഡ്ഡിംഗ് ഫൊട്ടോഗ്രാഫറായ മിഥു ‘ന്യൂബോൺ’ ഫൊട്ടോഗ്രാഫറായ കഥയിങ്ങനെ

Binsha Muhammed

midhu-cover

‘കുഞ്ഞു കുട്ടി പരാധീനമൊക്കെ ആയില്ലേ...ഇനി ഈ പണി നിർത്തിക്കൂടേ...’ ഷോക്കേറ്റ പോലെയായിരുന്നു മിഥുവിന്റെ കാതിൽ ആ ചോദ്യം പതിച്ചത്. ആകെയറിയാവുന്നൊരു പണി ഫൊട്ടോഗ്രാഫിയാണ്. താനും കെട്ടിയവനും അത് വലിയ പേരുദോഷമില്ലാതെ ചെയ്യുന്നുമുണ്ട്. അതിനിടയിലാണ് ഇങ്ങനൊരു മറുപണി.

വീട്ടുകാരെ കുറ്റംപറഞ്ഞിട്ടും കാര്യമില്ല. ഒരു കുഞ്ഞൊക്കെയായി. പഴയ പോലെ വെഡ്ഡിംഗ് ഫൊട്ടോഗ്രാഫി എന്നു പറഞ്ഞ് മരംകയറാനൊന്നും പറ്റില്ല. വവ്വാൽ ഫൊട്ടോഗ്രാഫിയും വെള്ളത്തിനടിയിലെ ഫൊട്ടോഗ്രാഫിയും കൊടികുത്തി വാഴുന്ന ഈ നാട്ടില്‍ നമ്മളില്ലേ...

കട്ട ശോകമാണ് സീൻ. എന്തു ചെയ്യാം തത്കാലം ഫൊട്ടോഗ്രാഫി പണി മൊത്തമായും ചില്ലറയായും കെട്ടിയവൻ ജിനോയെ ഏൽപ്പിച്ച് വീട്ടുകാർ പറയുന്നത് കേട്ട് നല്ല കുട്ടിയായിരിക്കാനായി മിഥുവിന്റെ തീരുമാനം.

midhu-10

പറമ്പിലെ മൈനയേയും വീട്ടുമുറ്റത്തെ പൂച്ചയേയും ക്ലിക്കി മടുത്തപ്പോഴായിരുന്നു ആ പുതിയ ഫ്രെയിം മിഥുവിന് മുന്നിൽ തെളിഞ്ഞത്. വേറാരുമല്ല, ജനിച്ച് അധിക നാളുകളൊന്നും ആകാത്ത സ്വന്തം മകൻ കിയാന്റെ ഫൊട്ടോ എടുക്കലായി പുതിയ ഹോബി. ഫൊട്ടോ ഒന്നിലും രണ്ടിലും നിന്നില്ല, ഉറങ്ങുമ്പോൾ മില്ലി മീറ്റർ വ്യത്യാസത്തിൽ ചിരിയുന്ന കുഞ്ഞ് കിയാന്റെ ചിരി...കരച്ചിൽ...ഉറക്കം...എന്നു വേണ്ട ഒരു നൂറ് ക്യാമറ ക്ലിക്കുകൾക്കുള്ള കാഴ്ച ആ പൈതൽ മിഥുവിനായി കാത്തു വച്ചിരുന്നു. തലയിൽ ബൾബ് കത്താൻ പിന്നെ അധിക നേരം വേണ്ടി വന്നില്ല. ക്യാമറയേന്തിയ പെൺകൊടിക്ക് മുന്നിൽ കാലം പുതിയൊരു വഴി തുറന്നിട്ടു. ന്യൂബോൺ ബേബി, മെറ്റേണിറ്റി ഫൊട്ടോഗ്രാഫിയിലൂടെ കാഴ്ചയുടെ വസന്തം തീർക്കുന്ന ‘ലേഡി ഫൊട്ടോഗ്രാഫർ.’ തൃശൂർ മണ്ണുത്തി സ്വദേശിയായ വെഡ്ഡിംഗ് ഫൊട്ടോഗ്രാഫറുടെ മേൽവിലാസം മാറിയത് അതിവേഗം.

midhu-9

കൊഞ്ചിക്കാൻ തോന്നുന്ന കുഞ്ഞിളം മുഖങ്ങൾ...പെണ്ണിനെ പൂർണതയിലെത്തുന്ന ഗർഭകാലം...ഈ നിമിഷങ്ങളെല്ലാം ഒപ്പിയെടുത്ത് ക്യാമറ കൊണ്ട് കവിത രചിക്കാൻ മിഥു ഓടിയെത്തി. കല്യാണ ഫൊട്ടോഗ്രാഫറുടെ തലവര മാറ്റിയെഴുതിയ ആ കഥ മിഥു വനിത ഓൺലൈനിനോടു പറയുന്നു..

mihdu-8

കാറിൽ വന്നിടിച്ച ആൾക്കെതിരേ പരാതി പറയാൻ പോയി, പീഡനക്കേസിൽ നിന്ന് രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്! ആ കഥ പറയുന്നു ഡോ. ഷാജു

ഫൊട്ടോഗ്രാഫറല്ല സൂപ്പർ മോം

midhu-6 മിധുവും ജിനോയും കിയാനും

‘ഈ ചെക്കനെ കണ്ടോ എന്റെ മേൽവിലാസം തന്നെ മാറ്റിയെഴുതിയത് ഇവനാണ്....’– കുഞ്ഞു കിയാന്റെ തലമുടിയിൽ വിരലോടിച്ചു കൊണ്ട് മിഥു പറഞ്ഞു തുടങ്ങുകയാണ്. ഞാൻ പറഞ്ഞല്ലോ ഫൊട്ടോഗ്രാഫിയിൽ അത്യാവശ്യം മേൽവിലാസമൊക്കെ ഉണ്ടാക്കിയെടുത്ത്, തരക്കേടില്ലാത്ത രീതിയിൽ മുന്നോട്ട് പോകുകയായിരുന്നു ഞാനും എന്റെ ഭർത്താവ് ജിനോയും. ഇതിനിടയിലാണ് ഞങ്ങളുടെ ജീവിതത്തിലേക്ക് കിയാൽ വരുന്നത്. കുറേ നാളുകൾ അങ്ങനെ പോയി. ഇതിനിടയിലാണ് ഫൊട്ടോ പിടുത്തവും ഇവനെ നോക്കലും ഒരുമിച്ച് നടക്കില്ലെന്ന് ബോധോദയം ഉണ്ടകുന്നത്. അതു കൊണ്ട് തന്നെ കല്യാണ ഫൊട്ടോഗ്രഫിയുടെ ഭാരം മൊത്തമായി കെട്ടിയവന്റെ തലയിൽ വച്ചു കൊടുത്തു. ഫൊട്ടോഗ്രാഫിക്ക് താത്കാലികമായി സ്റ്റോപ്പ്!

ഒരൊറ്റ ക്ലിക്ക് മതി ജീവിതം മാറാൻ

midhu-4 കിയാന്റെ ചിത്രം, മിഥു പകർത്തിയത്

നിമിഷങ്ങളെ ആയിരം കഷണങ്ങളാക്കി മുറിച്ചെടുക്കുന്നവനാണ് ഒരു ഫൊട്ടോഗ്രാഫർ. അതിൽ ഒരൊറ്റ മൊമന്റിലായിരിക്കും നമ്മുടെ സംതൃപ്തി ഒളിഞ്ഞിരിക്കുന്നത്. എന്റെ തലവര മാറ്റിയെഴുതിയതും അത്തരമൊരു മൊമന്റ്. അതിന് കാരണക്കാരനാകട്ടെ, ഞങ്ങളുടെ ഈ സൂപ്പർ ഹീറോ –കിയാനെ ചൂണ്ടി മിഥുവിന്റെ കമന്റ്.

mihdu-7

ഫ്രെയിമിന്റെ നാലു ചതുരക്കള്ളിക്കുള്ളിൽ കാണുന്ന ഒബ്ജക്റ്റിൽ നമ്മുടെ ജീവിതം കാണാൻ ശ്രമിച്ചാൽ ഫൊട്ടോഗ്രാഫറെന്ന നിലയിൽ നമ്മൾ വിജയിച്ചവരാണ്. മെറ്റേണിറ്റി–ന്യൂബോൺ ഫൊട്ടോ ഗ്രാഫി എന്റെ ജീവിതത്തിന്റെ നേർ പതിപ്പാകുന്നതും അങ്ങനെയാണ്. കിയാന്റെ ഫൊട്ടോകൾ ഞാൻ പകർത്തി തുടങ്ങുമ്പോൾ അമ്മയെന്ന നിലയിൽ ഞാൻ ഫ്രെയിമിൽ കണ്ടത് എന്റെ ജീവിതം തന്നെയായിരുന്നു. ഉറങ്ങുമ്പോഴുള്ള അവന്റെ ചിരി......പിണക്കം...ചിണുങ്ങിക്കരച്ചിൽ എന്നിവ പകർത്തിയപ്പോൾ ഞാൻ അനുഭവിച്ചൊരു ഫീലുണ്ട്. ഒരു ഫൊട്ടോഗ്രാഫറുടെ സംതൃപ്തിയും ഒരമ്മയുടെ സന്തോഷവുമായിരുന്നു അതിൽ ഒളിഞ്ഞിരുന്നത്. ഒരു നൂറാവൃത്തി കണ്ടാലും മതി വരാത്ത ചിത്രങ്ങളാണ് അന്ന് എന്റെ പൈതൽ എനിക്ക് സമ്മാനിച്ചത്. ഞാൻ ആദ്യമേ പറഞ്ഞല്ലോ...എന്റെ ലൈഫ് മാറ്റിയെഴുതിയ മൊമന്റും ആ ചിത്രങ്ങളിൽ ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. അമ്മയായതോടെ ഫൊട്ടോഗ്രാഫിയെന്ന പാഷനോട് ഗുഡ്ബൈ പറഞ്ഞ ഒരാളുടെ ജീവിതം മാറ്റിയെഴുതിയ മൊമന്റ്. ന്യൂബോൺ മെറ്റേണിറ്റി ഫൊട്ടോഗ്രാഫിയുടെ പുതിയ പാത എനിക്കു മുന്നിൽ തുറന്നിടുന്നത് അങ്ങെനെയാണ്– മിഥുവിന്റെ വാക്കുകളിൽ ചാരിതാർത്ഥ്യം.

ലൈഫ് ചേഞ്ചിംഗ് മൊമന്റ്

mid

കൂട്ടുകാരിലും കുടുംബക്കാരിലും ആയിരുന്നു ന്യൂബോൺ–മെറ്റേണിറ്റി ഫൊട്ടോഗ്രാഫിയുടെ ആദ്യ പരീക്ഷണം. ആ സംഭവം കളറായപ്പോൾ പ്രോത്സാഹനവും പിന്നാലെ കൂടി. പ്രൊഫഷണൽ ഫൊട്ടോഗ്രഫിയില്ലാതെ കട്ട ശോകമടിച്ചിരിക്കുന്നത് കണ്ടിട്ടാകണം ഭർത്താവ് ജിനോയും നല്ല ഒന്നാന്തരമായി പിന്തുണച്ചു. കല്യാണ ഫൊട്ടോഗ്രാഫറെ കൊച്ചുങ്ങളുടെ പടം പിടിക്കുന്ന ഫൊട്ടോഗ്രാഫറായി മാറ്റിയ കഥ അവിടെ തുടങ്ങുകയായി–മിഥു ഫ്ലാഷ് ബാക്കിലേക്ക്.

midhu-2

പ്രണയഭാവങ്ങളില്ല, യുഗപുരുഷനായ കണ്ണനെ അനുഭവവേദ്യമാക്കി നിരഞ്ജന ; ഗോവിന്ദ മാധവ വേറിട്ട കാഴ്ചാനുഭവം–വിഡിയോ

ഇന്ന് എനിക്കു മുന്നിൽ തെളിയുന്ന ചിത്രങ്ങൾ...അത് നൽകുന്ന ഫീൽ അത് പറഞ്ഞറിയിക്കുക പ്രയാസം.. നിഷ്ക്കളങ്കമായ കുഞ്ഞുചിരികൾ...അവരുടെ മുഖങ്ങൾ, പെണ്ണിനെ പൂർണതയിലെത്തിക്കുന്ന ഗർഭകാലം എന്റെ തന്നെ ജീവിതത്തിന്റെ നേർസാക്ഷ്യമെന്നു തോന്നിപ്പോകും.. ഞാൻ നേരിട്ടറിഞ്ഞ, അനുഭവിച്ച മാതൃത്വത്തിന്റെ നേർപതിപ്പ്. ഓരോ കുഞ്ഞുങ്ങളുടെ ചിത്രമെടുക്കുമ്പോഴും ഗർഭവതികളായ ഓരോ സ്ത്രീകളുടെ ചിത്രമെടുക്കുമ്പോഴും ഞാൻ കാണുന്നത് എന്നെയാണ്. അതു തന്നെയാണ് ഈ ജോലിയുടെ ത്രില്ലും. ഇതിൽപ്പരം ഒരു ഫൊട്ടോഗ്രാഫർക്ക് എന്ത് വേണം...

nb

സിമ്പിളല്ല ബട്ട് പവർഫുൾ

വിവാഹ ഫൊട്ടോഗ്രാഫിയുടെ അത്രയും എളുപ്പമല്ല ഈ പണി. മണിക്കൂറുകൾ, മറ്റു ചിലപ്പോൾ ഒരു ദിവസം തന്നെ വേണ്ടി വരും ഈ ഫൊട്ടോഗ്രാഫിയുടെ പൂർണതയ്ക്ക്. നമ്മുടെ സൗകര്യത്തിലേക്ക് കുഞ്ഞുങ്ങളെ കൊണ്ടു വരികയല്ല, മറിച്ച് അവർ പങ്കുവയ്ക്കുന്ന മനോഹര നിമിഷങ്ങൾക്കായി നമ്മൾ കാത്തിരിക്കുന്നതിലാണ് ഈ ജോലിയുടെ ത്രിൽ. ചിലപ്പോൾ ഉറക്കത്തിൽ...അല്ലെങ്കിൽ ഉറങ്ങിയെഴുന്നേറ്റ്...അതുമല്ലെങ്കിൽ അവർ കളിക്കുമ്പോൾ..കാത്തിരുന്നേ മതിയാകൂ...ദൈവം കുഞ്ഞുങ്ങൾക്ക് നൽകിയിരിക്കുന്ന ആ മാജിക്കൽ ബ്യൂട്ടി എപ്പോൾ വരുമെന്ന് പറയാനാകില്ല. അന്നേരം ചാടിപ്പിടിച്ചോണം.

പച്ചപിടിക്കട്ടെ ന്യൂബോൺ ഫോട്ടൊഗ്രഫി

വിദേശ രാജ്യങ്ങളിലാണ് ഇത്തരം ഫൊട്ടോഗ്രഫി സർവ്വ സാധാരണം. നമ്മുടെ നാട്ടിൽ‌ ഇവ വേരു പിടിച്ച് വരുന്നതേയുള്ളൂ. കുറേയൊക്കെ നമ്മുടെ യാഥാസ്ഥിതിക ചിന്താഗതികളാണ് ഇതിന്റെ സാധ്യതകളെ പിന്നോട്ട് വലിക്കുന്നത്. എങ്കിലും ആൾക്കാർ മാറി ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. കുഞ്ഞുങ്ങളുടെ ജനനം തൊട്ട് ബാല്യം വരെയുള്ള ഓരോ ചലനങ്ങളും ഉറ്റുനോക്കുന്ന അച്ഛനമ്മമാർ...അവരുടെ കുസൃതികൾ ഓർമ്മച്ചെപ്പിൽ സൂക്ഷിച്ചു വയ്ക്കാനാഗ്രഹിക്കുന്നവർ. അവർ മനസിലാക്കി തുടങ്ങിയിരിക്കുന്നു ഇതിന്റെ സാധ്യതകൾ.

ഫൊട്ടോഗ്രാഫറുടോയെ അമ്മയുടെയോ അല്ല, മിഥുവിന്റെ മുഖത്തെ സംതൃപ്തി അളന്നു മുറിക്കുക പ്രയാസം. കൊതിപ്പിക്കുന്ന ഫ്രെയിമുകൾ തനിക്കായി ഇനിയും കാലം തനിക്കായി കാത്തു വച്ചിട്ടുണ്ടാകുമെന്ന് മിധുവിന്റെ വാക്കുകൾ. അതിനായി ഞാൻ കാത്തിരിക്കുകയാണ്. എന്റെ ക്യാമറയ്ക്കു വിരുന്നാകുന്ന ഒരു പൈതൽ...അതുമല്ലെങ്കിൽ കൺമണിക്കായി കാത്തിരിക്കുന്ന ഒരമ്മ...അകലെയെവിടെയോ എന്റെ ക്ലിക്കും കാത്തിരിപ്പുണ്ട്. ആ മൊമന്റിനായുള്ള കാത്തിരിപ്പിലാണ് ഞാൻ–മിഥു പറഞ്ഞു നിർത്തി.

final-foto

അന്ന് വരിക്കപ്ലാവിനെ വരിച്ചു; ഒരുവർഷത്തിനു ശേഷം ചന്ദ്രുവിന് ഡിമാന്റില്ലാത്തൊരു പെണ്ണിനെക്കിട്ടി; അക്കഥ

ചെക്കനും പെണ്ണും പ്രതീക്ഷിച്ചത് എട്ടിന്റെ പണി, കിട്ടിയത് മനസു നിറയ്ക്കുന്നൊരു സമ്മാനം; ഹൃദ്യമീ സർപ്രൈസ്–വിഡിയോ

തേനും പച്ചവെള്ളവും കൊടുത്ത് ന്യുമോണിയയ്ക്ക് ‌'പ്രാകൃത ചികിത്സ'; ഇക്കാലത്തും മുറിവൈദ്യനെ തേടി പായുന്നവരോട് ഒരു വാക്ക്!

സ്‌കൂൾ അസംബ്ലിയിൽ ഇത്ര ക്യൂട്ടായ പ്രതിജ്ഞ ആരും എടുത്തുകാണില്ല! വിഡിയോ വൈറൽ

സ്തനങ്ങൾ കണ്ണാടിക്കു മുന്നിൽ നിന്ന് വിവസ്ത്രയായി പരിശോധിക്കാറുണ്ടോ?; ശ്രദ്ധിക്കുക, ഈ ലക്ഷണങ്ങൾ സ്തനാർബുദത്തിന്റേതാണ്