Friday 29 November 2024 02:47 PM IST : By സ്വന്തം ലേഖകൻ

കാണാതായ പെൺകുട്ടിയുടെ മൃതദേഹം പുഴയിൽ നിന്നു കണ്ടെത്തി: മരണം വിവാഹനിശ്ചയത്തിനു പിന്നാലെ

snehanjali

കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി ഒടുവിൽ കണ്ടെത്തി. കൊയിലാണ്ടി മേപ്പയൂർ ചങ്ങരംവള്ളിയിൽനിന്ന് ഇന്നലെ കാണാതായ സ്നേഹാഞ്ജലിയുടെ മൃതദേഹം മുത്താമ്പി പുഴയിൽ നിന്നാണ് കണ്ടെത്തിയത്. ഇന്നലെ രാവിലെ വിലെ 6 മണിയോടെയാണ് സ്നേഹാഞ്ജലിയെ കാണാതായത്. തുടർന്ന് ബന്ധുക്കൾ മേപ്പയൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. കോട്ടക്കുന്നുമ്മൽ സുമയുടെ മകളാണ് സ്നേഹാഞ്ജലി (24) കണ്ടെത്തിയത്.

ഇന്നലെ വൈകിട്ട് നാല് മണിയോടുകൂടി ഒരാൾ പുഴയിൽ ചാടിയതായി സംശയമുണ്ടെന്ന് തോണിക്കാർ അറിയിച്ചതിന്റെ ഭാഗമായി കൊയിലാണ്ടി പൊലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് തിരച്ചിൽ ആരംഭിച്ചു. വെള്ളിയാഴ്ച രാവിലെയോടെ മൃതദേഹം കണ്ടെത്തി.

സ്നേഹാഞ്ജലിയുെട വിവാഹനിശ്ചയം കഴിഞ്ഞിരുന്നതായും കുറച്ചു ദിവസങ്ങളായി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതായും വിവരമുണ്ട്. മൃതദേഹം കൊയിലാണ്ടി താലൂക്കാശുപത്രിയിൽ.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)