Thursday 27 February 2020 07:33 PM IST : By സ്വന്തം ലേഖകൻ

‘മോള് പോയി അകത്തിരിക്കെന്ന് പറഞ്ഞു; തുണി കഴുകി വന്നപ്പോൾ അവളില്ല’; നെഞ്ചു തകർന്ന് അമ്മ!

amma-about-girl-missing

കൊല്ലത്ത് നിന്ന് കാണാതായ എഴു വയസുകാരിയെ ഇതുവരെ കണ്ടെത്താനാകാതെ പൊലീസും നാട്ടുകാരും. രാവിലെ 11 മണിയോടെയാണ് കുട്ടിയെ വീട്ടിൽ നിന്നും കാണാതാകുന്നത്. അമ്മ ധധ്യ തുണികഴുകാൻ പോകുമ്പോൾ കുട്ടി വീട്ടിലുണ്ടായിരുന്നു. അമ്മയുടെ പിന്നാെല എത്തിയ കുഞ്ഞിനോട് അമ്മ അകത്തുപോയിരിക്കാൻ പറഞ്ഞു. കുഞ്ഞ് അകത്തേക്ക് പോകുന്നത് കണ്ടശേഷമാണ് അമ്മ തുണി കഴുകാൻ പോയത്. എന്നാൽ തിരികെ വന്നപ്പോൾ കുട്ടിയെ കണ്ടില്ല. 

വീടിന് സമീപത്ത് വേറെ വാഹനങ്ങൾ വന്ന ശബ്ദം കേട്ടില്ലെന്നും അമ്മ പറയുന്നു. വീടിന് പുറത്തോ റോഡിലോ ഒന്നും കുട്ടി കളിക്കാൻ പോകില്ലെന്നും അമ്മ പറയുന്നു. കുട്ടിയുടെ അച്ഛൻ പ്രദീപ് ഗൾഫിലാണ്.

രാവിലെ 11 മണിയോടെയാണ് ദേവനന്ദയെ കാണാതായത്. കുട്ടിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് ഒട്ടേറെ പേരാണ് രംഗത്തെത്തിയിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ അടക്കമുള്ള താരങ്ങളും ഫെയ്സ്ബുക്ക് പേജിൽ ചിത്രം പങ്കുവച്ചിട്ടുണ്ട്. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. 

സമീപത്തെ പുഴയിൽ ഫയർഫോഴ്സെത്തി തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും ഇതുവരെ കുട്ടിയെ കണ്ടെത്താനായിട്ടില്ലെന്നാണ് ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ. കുട്ടിയെ കിട്ടി എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് പൊലീസ് വ്യക്തമാക്കി.

Tags:
  • Spotlight