Saturday 21 July 2018 03:38 PM IST : By സ്വന്തം ലേഖകൻ

കുഞ്ഞിക്കൈകളിലേക്ക് മൊബൈൽ ഫോൺ വച്ചുകൊടുക്കുന്ന മാതാപിതാക്കളുടെ ശ്രദ്ധയ്‌ക്ക്! വിഡിയോ

baby-mobile

ഒരു കുഞ്ഞു ജനിച്ച്, അവൻ കൈയിൽ എന്തെങ്കിലുമൊന്ന് മുറുക്കെ പിടിയ്ക്കാറാകുമ്പോൾ മാതാപിതാക്കൾ ആ കുഞ്ഞു കൈകളിലേക്ക് ആദ്യമായി വച്ച് കൊടുക്കുന്ന ഒന്നായി മൊബൈൽ ഫോണുകൾ മാറിയിട്ടുണ്ട്. കുട്ടിയെ അടക്കിയിരുത്താനാണ് പലരും ഇങ്ങനെ ചെയ്യുന്നത്. വീട്ടിലെ പ്രായമായവർ ഇക്കാര്യം ചോദ്യം ചെയ്‌താൽ പിന്നെ കുഞ്ഞുങ്ങളെ കുറ്റപ്പെടുത്തി കളം വിടുന്നവരാണ് മാതാപിതാക്കൾ. കുട്ടികളെ ഇത്തരമൊരു മൊബൈൽ ശീലത്തിലേക്ക് നയിക്കുന്നത് മാതാപിതാക്കൾ തന്നെയാണ്.

എന്നാൽ ഈ ശീലം കുട്ടികളെ എത്രമാത്രം ബാധിക്കുന്നുവെന്ന് പറഞ്ഞുതരുകയാണ് ഡോക്ടർ മുഹമ്മദ് ജസീൽ. ജസീലിന്റെ ഈ വിഡിയോ ഓരോ മാതാപിതാക്കളും കണ്ടിരിക്കണം. മൊബൈൽ ഫോണിന്റെ അമിത ഉപയോഗം മൂലം കുട്ടികളിൽ എഡിഎച്ച്ഡി, ഹൈപ്പർ ആക്റ്റിവിറ്റി തുടങ്ങി ബ്ളഡ് കാൻസർ വരെ ഉണ്ടാകാൻ കാരണമാകുന്നുവെന്ന് ഡോക്ടർ പറയുന്നു.

കുട്ടികളുടെ ത്വക്ക് മുതൽ ഓരോ അവയവങ്ങളും വളർച്ചയെത്താത്തവയാണ്. അതുകൊണ്ടുതന്നെ വളർച്ചയുടെ ഘട്ടത്തിൽ ഇവയുടെ റേഡിയേഷൻ ഓരോ അവയവത്തേയും ബാധിക്കുന്നു. ഇവയിൽ നിന്നുവരുന്ന ഇലക്ട്രോ മാഗ്നറ്റിക്ക് റേഡിയേഷൻ മുതിർന്നവരേക്കൾ രണ്ട് ഇരട്ടിയിലധികം വേഗത്തിൽ കുട്ടികളെ ദോഷകരമായി ബാധിക്കുന്നു.

കുട്ടികളുടെ തലച്ചോറിന്റെ കട്ടിക്കുറവും തലച്ചോറിലെ വെള്ളത്തിന്റെ അളവ് കൂടുതലാണെന്നതും കൂടുതൽ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കാൻ കാരണമാകുന്നു. ഹൈപ്പർ ആക്റ്റിവിറ്റി പ്രശ്നങ്ങൾ കുട്ടികളിൽ കൂടിവരുന്നതിന് പിന്നിലും മൊബൈൽ ഫോണിന്റെ ഉപയോഗത്തിന് കുറവല്ലാത്ത പങ്കുണ്ട്. വിഡിയോ കാണാം;