Friday 13 September 2019 10:30 AM IST : By സ്വന്തം ലേഖകൻ

നെഞ്ചുടുക്കിൽ നൊമ്പരമീട്ടി ഈ കുരുന്നും അമ്മയും! കരളലയിപ്പിക്കും ഈ കാഴ്ച; വൈറൽ വിഡിയോ

song

തിരക്കേറിയ നഗരവീഥികളിലൊന്നിൽ കൈക്കുഞ്ഞിനേയും ഏന്തി കരുണ കാത്ത് നിൽക്കുന്ന ഒരമ്മ. വഴിപോക്കർ മുന്നിലേക്കെറിയുന്ന ചില്ലറ തുട്ടുകൾ പ്രതീക്ഷിച്ച് ഹൃദയം നൊന്ത് പാടുകയാണ് അവർ. അനുഭവിക്കുന്ന വേദനയുടെ ആഴമറിയാതെ അമ്മയുടെ ഒക്കത്തിരിക്കുകയാണ് ഒരു കുരുന്നു പൈതൽ. പറഞ്ഞു വരുന്നത് സോഷ്യൽ മീ‍ഡിയയുടെ കണ്ണു നനയിച്ച ഒരു ദൃശ്യത്തെ കുറിച്ചാണ്. കോഴിക്കോട് എസ്എം സ്ട്രീറ്റിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇതെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിവരം. നെഞ്ചു നീറി പാടുമ്പോഴും പലരും അവരെ ശ്രദ്ധിക്കുന്നു പോലുമില്ല എന്നതാണ് ഏറെ സങ്കടകരം. ചുരുങ്ങിയ സമയം കൊണ്ട് വിഡിയോ സോഷ്യൽ മീഡിയയിൽ അടക്കം വൈറലായിട്ടുണ്ട്.  

നെഞ്ചുനീറ്റുന്ന ആ വിഡിയോ കാണാം;

Tags:
  • Social Media Viral