Saturday 08 June 2019 10:36 AM IST : By സ്വന്തം ലേഖകൻ

കാലവര്‍ഷം ഇന്നെത്തും, കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രത വേണം, പ്രളയം പേടിക്കണ്ട!

monsoon-rain889

കേരളത്തിൽ കാലവര്‍ഷം ഉടൻ എത്തിച്ചേരുമെന്ന് കാലാവസ്ഥാ വകുപ്പ്. തെക്കുപടിഞ്ഞാറൻ കാലവർഷം എത്തിച്ചേരാനുള്ള സാഹചര്യങ്ങൾ അനുകൂലമാണ്. കേരള തീരത്തിനും കർണാടകയ്ക്കും സമീപമായി അറബിക്കടലിൽ ന്യൂനമർദം രൂപംകൊള്ളും. വരുന്ന ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ കിട്ടാനാണ് സാധ്യത.

തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും ശക്തമായ മഴക്കും ഇടയുണ്ട്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ വരുന്ന നാലു ദിവസം ജാഗ്രത പാലിക്കാൻ കാലാവസ്ഥാ കേന്ദ്രം ആവശ്യപ്പെട്ടു. ജില്ലാ ഭരണകൂടങ്ങൾ ഇതനുസരിച്ചുള്ള മുൻകരുതൽ സ്വീകരിച്ചു വരികയാണ്. മല്‍സ്യത്തൊഴിലാളികള്‍ കടലിൽ പോകരുതെന്ന് നിർദ്ദേശമുണ്ട്.