Tuesday 01 November 2022 02:19 PM IST : By സ്വന്തം ലേഖകൻ

ദൂരവും ഭാഷയും തടസ്സമായില്ല, ആറു വർഷത്തെ പ്രണയം പൂവണിഞ്ഞു; മൊറോക്കൻ യുവതിക്കു മിന്നുകെട്ടി തലയോലപ്പറമ്പ് സ്വദേശി

moroco-couples.jpg.image.845.440

ദൂരവും ഭാഷയും തടസ്സമായില്ല. ഭൂഖണ്ഡങ്ങൾ കടന്നെത്തിയ മൊറോക്കൻ യുവതിക്കു തലയോലപ്പറമ്പ് കാരിക്കോട് സ്വദേശി താലി ചാർത്തി. പെരുവ തെക്കേക്കാലായിൽ മാത്യൂസ് ടി.രാജുവാണു മൊറോക്കൻ സ്വദേശി കൗതർ ഇമാമിയെ വിവാഹം ചെയ്തത്. പൊതി സേവാഗ്രാം അന്തേവാസികൾക്കൊപ്പമായിരുന്നു വിവാഹസൽക്കാരം.

അറ്റ്ലാന്റ എയർലൈൻസിൽ ജീവനക്കാരായ മാത്യൂസിന്റെയും ഇമാമിയുടെയും ആറു വർഷത്തെ പ്രണയമാണു പൂവണിഞ്ഞത്. ഇരുവരുടെയും സൗഹൃദം വളർന്നു പ്രണയമായി. അവസാനം ഇരുവീട്ടുകാരുടെയും സമ്മതത്തോടെ വിവാഹം. സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം തലയോലപ്പറമ്പ് സബ് റജിസ്ട്രാർ ഓഫിസിൽ വിവാഹം റജിസ്റ്റർ ചെയ്തു. പൊതുപ്രവർത്തകനായ രാജു തെക്കേക്കാലയുടെയും ആലീസ് രാജുവിന്റെയും മകനാണു മാത്യൂസ്.

Tags:
  • Spotlight