Wednesday 11 November 2020 04:10 PM IST : By സ്വന്തം ലേഖകൻ

മകളുടെ കുഞ്ഞിനെ നൊന്തു പ്രസവിച്ച് 51 വയസ്സുകാരി അമ്മ; ആ വേദന അടുത്തറിഞ്ഞെന്ന് മകൾ

childd44wdgffvhgg Photos: Rachel Langlois Photography

വാടക ഗർഭധാരണത്തിലൂടെ മകളുടെ കുഞ്ഞിന് ജൻമം നൽകി ഒരമ്മ.  51 വയസ്സുകാരിയാണ് പ്രിയപ്പെട്ട മകൾക്കു വേണ്ടി വാർധക്യത്തിൽ ഗർഭം ധരിക്കാൻ തയാറായത്. അമേരിക്കയിലെ ഇലിനോയിസ് സ്വദേശിയായ ജൂലി ലവിങ് എന്ന അമ്മയാണ് മകൾക്കും മരുമകനും വേണ്ടി തന്റെ ഗർഭപാത്രം വാടകയ്ക്ക് നൽകിയത്. 

momdds3344

മകൾ ജൂലിയറ്റെ ലോക്ക്​വുഡിന്റെ ആദ്യത്തെ കുഞ്ഞാണിത്. 2016 ലാണ് ജൂലിയറ്റെയും ഭർത്താവ് ആരോണും വിവാഹിതരായത്. ഒരു കുഞ്ഞിനു വേണ്ടിയുള്ള ദീർഘകാലത്തെ കാത്തിരിപ്പിനൊടുവിൽ ഡോക്ടർമാരുടെ നിർദേശപ്രകാരമാണ് വാടക ഗർഭപാത്രത്തിന്റെ സാധ്യതകൾ തേടിയത്. അമ്മ മകൾക്ക് വേണ്ടി ഗർഭപാത്രം നൽകാൻ തയാറായതോടെ കാര്യങ്ങൾ ശുഭകരമായി. 

momggdf445656

തനിക്കു വേണ്ടിയാണ് അമ്മ എല്ലാം ചെയ്തതെന്നും ആ വേദന അടുത്തറിഞ്ഞെന്നും ജൂലിയറ്റെ പറയുന്നു. പ്രതീക്ഷിച്ചതിലും 10 ദിവസം മുൻപായിരുന്നു കുഞ്ഞിന്റെ ജനനം. ഓപ്പറേഷനിലൂടെയാണ് കുട്ടിയെ പുറത്തെടുത്തത്. ഏറെ വൈകാരികമായ ദിവസമായിരുന്നു അതെന്നും സന്തോഷവും കണ്ണീരും ഒന്നിച്ചു വന്ന മൂ‌ഹൂർത്തങ്ങളായിരുന്നുവെന്നും ജൂലിയറ്റെ കൂട്ടിച്ചേർത്തു.

1.

2.

3.

Tags:
  • Spotlight
  • Relationship