Saturday 27 June 2020 05:07 PM IST : By സ്വന്തം ലേഖകൻ

ഷം​ന കാ​സി​മി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച കേസ്: മു​ഖ്യ​പ്ര​തി മുഹമ്മദ് ഷെരീഫ് അ​റ​സ്റ്റി​ൽ!

shamnagvhbvjh77

ന​ടി ഷം​ന കാ​സി​മി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച കേ​സിലെ മു​ഖ്യ​പ്ര​തി മുഹമ്മദ് ഷെരീഫ് അ​റ​സ്റ്റി​ൽ. ഇ​ന്ന് പു​ല​ർ​ച്ചെ പാ​ല​ക്കാട് നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. പാ​ല​ക്കാ​ട് സ്വ​ദേ​ശിയാണ് മുഹമ്മദ് ഷെരീഫ്. ഇ​തോ​ടെ കേ​സി​ലെ മു​ഴു​വ​ൻ പ്ര​തി​ക​ളും പിടിയിലായി. വിശദമായ ചോദ്യം ചെയ്യലിനായി ഇവരെ ര​ഹ​സ്യ​കേ​ന്ദ്ര​ത്തി​ലേക്ക് മാറ്റി. റ​ഫീ​ഖ്, ര​മേ​ശ്, ശ​ര​ത്ത്, അ​ഷ്റ​ഫ്, അ​ബു​ബ​ക്ക​ർ, അ​ബ്ദു​ൾ സ​ലാം എന്നിവരാണ് ​അ​റ​സ്റ്റി​ലാ​യ മ​റ്റ് പ്ര​തി​ക​ൾ. 

ഷംന കാസിമിനെ ബ്ലാക് മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസില്‍ ഷെരീഫ് പ്രതിയല്ലെങ്കിലും മറ്റ് നാല് പെണ്‍കുട്ടികള്‍ നല്‍കിയ കേസില്‍ ഇയാളാണ് മുഖ്യപ്രതി. പരസ്യം കൊടുത്ത് പെണ്‍കുട്ടികളെ വിളിച്ചുവരുത്തിയത് ഇയാളാണ്. ലൈംഗിക ചൂഷണത്തിന് ഇരയായെന്ന് ഒരു പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. പിടിയിലായ നാല് പ്രതികള്‍ക്കെതിരെയും മനുഷ്യക്കടത്തിനും കേസെടുത്തു.പ്രതികൾ ഉപയോഗിച്ചിരുന്ന കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. തൃശൂരിൽ നിന്നാണ് കണ്ടെടുത്തത്.

Tags:
  • Spotlight