Saturday 27 February 2021 11:35 AM IST : By സ്വന്തം ലേഖകൻ

അമ്മയുടെ മരണത്തോടെ മാനസികമായി തളർന്നു; യാത്രക്കാർ നോക്കിനിൽക്കെ ട്രെയിനിന് മുന്നിൽ ചാടി യുവാവ്, അദ്ഭുത രക്ഷപ്പെടല്‍

railbbb44sxdd

അമ്മയുടെ മരണത്തോടെ മാനസികമായി തളർന്ന യുവാവ് ട്രെയിന് മുന്നിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമം. മുംബൈയിലെ വിരാര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം നടന്നത്. യാത്രക്കാർ നോക്കിനിൽക്കെ ട്രാക്കിലേക്ക് ചാടിയ യുവാവിനെ റെയിൽവേ പൊലീസ് സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. ട്രാക്കിലേക്ക് ചാടിയിറങ്ങിയ യുവാവ് പാളത്തിൽ തലവയ്ക്കുകയായിരുന്നു. ഈ സമയം അതേ ട്രാക്കിലൂടെ ട്രെയിനും സ്റ്റേഷനിലേക്ക് എത്തി. 

കണ്ടുനിന്ന യാത്രക്കാർ ബഹളം വച്ചതോടെ സംഭവം ശ്രദ്ധയിൽപ്പെട്ട റെയില്‍വേ പ്രൊട്ടക്ഷൻ ഫോഴ്സ് പാഞ്ഞെത്തി ഇയാളെ രക്ഷിക്കുകയായിരുന്നു. ട്രെയിൻ തൊട്ടടുത്ത് എത്തുന്നതിന് മുൻപായിരുന്നു ഉദ്യോഗസ്ഥരുടെ അതിവേഗ നീക്കം. അമ്മയുടെ മരണത്തോടെ ഒറ്റപ്പെട്ടുപോയ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു എന്ന് പൊലീസ് നിഗമനം. സിസി ടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ സോഷ്യല്‍ മീഡിയയില്‍ വൈറലായി. 

Tags:
  • Spotlight
  • Social Media Viral