Saturday 20 June 2020 03:19 PM IST : By Shyama

ലോകസംഗീത ദിനത്തിൽ ഗുരുക്കന്മാർക്കുള്ള സംഗീതാർച്ചന തയാറെടുത്ത് 'മ്യൂസിക് ശിക്ഷൺ' ; ഒരുമിക്കുന്നത് 84 ശിഷ്യഗണങ്ങൾ!

sing12

ഫെയ്സ്ബുക്കിൽ ഓൺലൈൻ മ്യൂസിക് ക്ലാസുകൾ തുടങ്ങി പിന്നീട് 2015ൽ സംഗീതം പഠിപ്പിക്കുന്ന വെബ്സൈറ്റും നിർമിച്ച ദേവകി നന്ദകുമാറും ഭർത്താവ് സുധീഷ് കുമാറും ഇന്ന് 'മ്യൂസിക്ശിക്ഷൺ' എന്ന ഓൺലൈൻ ചാനൽ വഴി പഠിപ്പിക്കുന്നത് ഇരുപത്തിയഞ്ചിലധികം രാജ്യങ്ങളിലെ കുട്ടികളെയാണ്.

ലോക സംഗീത ദിനമായ ജൂൺ 21ന് ഇന്ത്യ കൂടാതെ അമേരിക്ക, യുഎഇ, ബെൽജിയം, ഓസ്ട്രേലിയ, ഒമാൻ, മലേഷ്യ, ജോർദാൻ, ജർമനി, അയർലണ്ട്, സൗദി അറേബ്യ, കാനഡ, ബഹറിൻ, യുകെ, നെതർലൻഡ്‌സ്‌ എന്നിവിടങ്ങളിൽ നിന്നുള്ള മ്യൂസിക്ശിക്ഷനിന്റെ 84 ശിഷ്യഗണങ്ങൾ ആദ്യമായി ഒത്തുചേരുന്നു. അവർ ഗുരുപരമ്പരകൾക്കുള്ള ആദരവായി ഒരു സംഗീത ആൽബമാണ് ഇത്തവണ കാണിക്കയായി വെക്കുന്നത്.

sing34

"കൂടുതൽ പേരും വിദേശത്തു പഠിക്കുന്നവരും ജോലി ചെയ്യുന്നവരുമൊക്കെയായതുകൊണ്ട് അവരുടെ വെക്കേഷൻ ആയ ജൂൺ ജൂലൈ സമയത്ത് കുട്ടികളുടെ ഒരു സംഗീത പരിപാടി ഗുരുവായൂരോ മേല്പത്തൂരോ ചെയ്യണമെന്ന് കരുതിയിരുന്നു. മൂന്ന് മണിക്കൂറത്തെ പരിപാടിയാണ് ഉദ്ദേശിച്ചിരുന്നത്. ഞങ്ങൾ പോയി എല്ലാം ബുക്കും ചെയ്തുമാണ്. അപ്പോഴാണ് ഈ കൊറോണ പ്രശ്നങ്ങൾ വരുന്നത്. പലർക്കും നാട്ടിൽ വരാൻ സാധിച്ചില്ല, ബുക്കിങ്ങും ക്യാൻസൽ ആയി. സാധാരണ ഞാനും ഹസ്ബൻന്റും കൂടി ലോക സംഗീത ദിനത്തിൽ പാട്ട് പാടി ഇടാറുണ്ട്. ഇത്തവണ പ്രോഗ്രാം മാറിപ്പോയതിന്റെ സങ്കടം മാറാനായി മ്യൂസിക്ശിക്ഷനിലെ വിദ്യാർത്ഥികളെയും കൂടെ കൂട്ടാമെന്നു കരുതി." ദേവകി പറയുന്നു. "ശ്രുതിപദം എന്നാണ് ഞങ്ങൾ ഇതിനു പേരിട്ടത്. എല്ലാവർക്കും പാടാവുന്നതും കേൾക്കാൻ ഇമ്പമുള്ളതുമായൊരു വെസ്റ്റേൺ ക്ലാസിക്കൽ ഫ്യൂഷൻ കംമ്പോസിഷൻ ആണ് തെരഞ്ഞെടുത്തത്. ഡോ. ഹരികേശനല്ലൂർ മുതൈയ്യ ഭാഗവതർ ചിട്ടപ്പെടുത്തി ശ്രീ. മധുരൈ മണി അയ്യർ ജനകീയമാക്കിയ സംഗീതപദമാണ് ഞങ്ങൾ ഒരുമിച്ച് പാടുന്നത്. പറയുമ്പോ പലപ്പോഴും കുട്ടികൾ എന്ന് പറഞ്ഞാലും പല പ്രായത്തിലുള്ള ആളുകൾ ഞങ്ങൾക്ക് ശിഷ്യരായുണ്ട്. ഈ ആൽബത്തിൽ പാടാനായി അവരെ ഏപ്രിൽ പകുതി മുതൽ പഠിപ്പിക്കാൻ തുടങ്ങി. ഇങ്ങനൊരു കാര്യം ചെയ്യാമെന്ന് പറഞ്ഞപ്പോഴേ അവരൊക്കെ നല്ല ആവേശത്തിലായിരുന്നു. എല്ലാവരും ആത്മാർത്ഥമായി തന്നെ സാധകവും പ്രാക്ടീസും ഒക്കെ ചെയ്തിട്ടുണ്ട്. മാസങ്ങളോളമുള്ള പ്രയത്നത്തിന്റെ ഫലമാണ് നാളെ പുറത്തിറങ്ങുന്നത്. കീസ് വായിച്ചത് ജിതിൻ ജനാർദ്ദനൻ, റിതം രതീഷ് പയ്യന്നൂർ, എഡിറ്റ് ആൻഡ് ഡിസൈൻ ചെയ്തത് അതുൽ ജനാർദ്ദനൻ, സൗണ്ട് മിക്സ് മിഥുൻ ആനന്ദ് എന്നിവരാണ്.

തുടക്കവും ഒടുക്കവും മാത്രമാണ് ഞാനും ഭർത്താവും പാടുന്നത് ബാക്കി വിദ്യാർത്ഥികൾ തന്നെയാണ്. മ്യൂസിക്ശിക്ഷന്റെ യൂട്യൂബ് ചാനലിലാണ് ഇത് റിലീസ് ചെയ്യുന്നത്."പരിമിധികൾക്കിടയിലും നമുക്കൊരുമിച്ച് പലതും ചെയ്യാൻ കഴിയും എന്നു കൂടിയാണ് ഈ കോവിഡ് കാലം നമ്മെ പഠിപ്പിക്കുന്നത്...

Tags:
  • Spotlight