Saturday 11 September 2021 03:28 PM IST : By സ്വന്തം ലേഖകൻ

ആഡംബരവും ആധുനിക സൗകര്യങ്ങളും കൊണ്ട് സമ്പന്നം; തലസ്ഥാന നഗരിയിൽ സൂപ്പർ ലക്ഷ്വറി ഫ്ലാറ്റുകളുമായി മുത്തൂറ്റ് ഹോംസ്

mpggg1122

തിരുവനന്തപുരം നഗരത്തിൽ രാജകീയ പാരമ്പര്യത്തിന്റെ പെരുമ പേറുന്ന കവടിയാറിലും, വികസനത്തിലൂടെ മുഖച്ഛായ മാറിക്കൊണ്ടിരിക്കുന്ന ആക്കുളത്തും അന്തരാഷ്ട്ര നിലവാരത്തിലുള്ള ആധുനിക സൗകര്യങ്ങ‌ളോടെ മികവുറ്റ റെഡിസൻഷ്യൻ പ്രോജക്ടുകൾ ഒരുക്കുകയാണ് പ്രമുഖ ബിൽഡർമാരായ മുത്തൂറ്റ് ഹോംസ്. സാമ്പത്തിക സേവന മേഖലയിലെ മുൻനിര സ്ഥാപനങ്ങളിൽ ഒന്നായ മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ റിയൽ എസ്‌റ്റേറ്റ് സംരംഭമാണ് മുത്തൂറ്റ് ഹോംസ്.

Muthoot Homez, Kowdiar

തിരുവനന്തപുരത്തിന്റെ രാജവീഥിയിൽ, കവടിയാറിലെ പോഷ് റെസിഡൻഷ്യൽ ഏരിയയിലുള്ള ഈ പ്രീമിയം പ്രോജക്ടിൽ ഗസ്റ്റ് സ്യൂട്ട്, രണ്ട് കവേർഡ് കാർ പാർക്കിംഗ്, ഗസ്റ്റ് കാർപാർക്കിംഗ് തുടങ്ങിയ സൗകര്യങ്ങളെല്ലാം ഉപഭോക്താക്കൾക്കായി മുത്തൂറ്റ് ഹോംസ് നൽകുന്നുണ്ട്.ഭൂരിഭാഗം പ്രവർത്തികളും പൂർത്തീകരിച്ചു കഴിഞ്ഞ ഈ പ്രൊജക്റ്റ്‌ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ഉടമകൾക്ക് കൈമാറുന്നതായിരിക്കും.

MPG-rear-view

കവടിയാർ കൊട്ടാരത്തിനടുത്തായി 59.5 സെന്റിലാണ് മുത്തൂറ്റ് ഹോംസ് കവടിയാർ ഉയരുന്നത്. കന്റംപററി ഡിസൈനിലുള്ള ഈ പ്രോജക്ടിൽ മൂന്നും നാലും ബെഡ്റൂമുകളോടു കൂടി 47 അപ്പാർട്ട്മെന്റുകളാണുള്ളത്. ഒരു ഫ്ലോറിൽ നാല് ഫ്ലാറ്റുകൾ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. അതുകൊണ്ടു തന്ന താമസക്കാർക്ക് സ്വകാര്യത ഉറപ്പാക്കാം. കൂടാതെ, അകത്തളങ്ങളിൽ സുഗമമായ വായുസഞ്ചാരവും വെളിച്ചവും ലഭിക്കുന്നതാണ്. രണ്ട് ഫ്ലാറ്റുകൾ മാത്രം ഷെയർ ചെയ്യുന്ന വരാന്തയും സ്വകാര്യത നൽകുന്നു. ഈ പ്രോജക്ടിലെ എല്ലാ അപ്പാർട്ട്മെന്റുകളും സ്പേഷ്യസാണ്. 2715 സ്ക്വയർ ഫീറ്റിലാണ് 4 BHK അപ്പാർട്ട്മെന്റുകൾ നിർമിച്ചിട്ടുള്ളത്.

3 BHK അപ്പാർട്ട്മെന്റുകൾ 2395. 2080, 2030, 1980, 1785, 1780, 1700 എന്നീ സ്ക്വയർ ഫീറ്റുകളിൽ ലഭ്യമാണ്. ഇറ്റാലിയൻ മാർബിളിന്റെ പ്രൗഢിയിൽ മുങ്ങിയ എക്സറ്റീരിയറും ഇന്റീറിയറുമാണ് മുത്തൂറ്റ് ഹോംസ് കവടിയാറിന്റേത്. അകത്തളങ്ങൾക്കു പുറമേ കോമൺ ഏരിയയിലും ഇറ്റാലിയൻ മാർബിള്‍ ഉപയോഗിക്കുന്നു. എല്ലാ ബെഡ് റൂമുകൾക്കും വുഡൻ ഫ്ലോറിംഗാണ് നൽകിയിട്ടുള്ളത്. വുഡൻ ഫ്ലോറിംഗും തേക്കിൽ തീർത്തിട്ടുള്ള പ്രധാന വാതിലുകളും വേറിട്ടൊരു ആഢ്യത്തം പകരുന്നുണ്ട്. ബെസ്റ്റ് സ്പെസിഫിക്കേഷനാണ് ഇതിന്റേത്. ഇന്റർ നാഷണൽ സ്റ്റാൻഡേർഡിലുള്ള ബിൽഡിംഗ് മെറ്റീരിയലുകളാണ് ഇതിന്റെ നിർമാണത്തിനായി ഉപയോഗിച്ചിട്ടുള്ളത്.

Pool-view01

5400 ചതുരശ്ര അടി വിസ്തീർണത്തിൽ, മൂന്ന് നിലകളിലായി നിർമിച്ചിട്ടുള്ള എക്സ്ക്ല്യൂസിവ് ക്ലബ് ഹൗസ് മുത്തൂറ്റ് ഹോംസ് കവടിയാറിന്റെ മറ്റൊരു ആകർഷണീയതയാണ്. ക്ലബ് ഹൗസിന്റെ ആദ്യത്തെ നിലയിൽ കിഡ്സ് പൂളോടു കൂടിയ സ്വിമ്മിംഗ് പൂൾ, മൾട്ടിപർപ്പസ് ഹാൾ, പൂൾ പാർട്ടി ഏരിയ, സോന, ജാക്വസി, ചെയ്ഞ്ചിംഗ് റൂം, ലാൻഡ്സ്കേപ്ഡ് ഗാർഡൻ എന്നീ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു. രണ്ടാം നിലയിൽ യൂണിസെക്സ് ഏസി ജിം, പവലിയൻ, ഓപ്പൺ ടെറസ് എന്നിവയും മൂന്നാം നിലയിൽ ഇൻഡോർ ഗെയിംസ്, മിനി തീയേറ്റർ സജ്ജീകരിച്ചിരിക്കുന്നു. ക്ലബ് ഹൗസിനുവേണ്ടി മാത്രമായി പ്രത്യേക ലിഫ്റ്റുമുണ്ട്. കാർ ഡ്രോപ്പ് ഓഫിനായി വിശാലമായ ഇടവും ഇതിനുള്ളിൽ സജ്ജീകരിച്ചിട്ടുണ്ട്.

അതിഥികൾക്കായി വൈ–ഫൈ സൗകര്യമുള്ള ലോബി, കിഡ്സ് ഇൻഡോർ പ്ലേ ഏരിയ, ഡ്രൈവേഴ്സ് റൂം, ഹൗസ്കീപ്പിംഗ് സ്റ്റാഫ് റൂം, സിസിടിവി സർവെയ്‌ലൻസ്, ഇന്റർകോം ഫെസിലിറ്റി, വീഡിയോ ഡോർ ഫോൺ, ബയോമെട്രിക് എൻട്രി സിസ്റ്റം, ലിവിംഗ് റൂമിനും മാസ്റ്റർ ബെഡ്റൂമിനും കേബിൾ ടിവി പ്രൊവിഷൻ, ജനറേറ്റർ ബായ്ക്കപ്പ് എന്നീ സംവിധാനങ്ങളെല്ലാം ഇതിലുണ്ട്. കൂടാതെ എല്ലാ അപ്പാർട്ട്മെന്റുകൾക്കും രണ്ട് കവേർഡ് കാർ പാർക്കിംഗ് സൗകര്യവും ഗസ്റ്റ് പാർക്കിംഗിനായി പ്രത്യേക സൗകര്യവുമുണ്ട്. ഒന്നാമത്തെ ഫ്ലോറിലാണ് അതിഥികൾക്കായുള്ള പ്രത്യേക ഗസ്റ്റ് സ്യൂട്ട് ഒരുക്കിയിട്ടുള്ളത്.

Pool-view

തിരുവനന്തപുരത്തെ പ്രധാന റെസിഡൻഷ്യൽ ഏരിയകളിൽ ഒന്നായ കവടിയാർ ജംഗ്ഷനിൽ നിന്ന് നൂറ് മീറ്റർ ദൂരമേ മുത്തൂറ്റ് ഹോംസ് കവടിയാറിലേക്കുള്ളു. കവടിയാർ പാലസ് അടക്കം തിരുവനന്തപുരത്തെ പ്രധാന ഇടങ്ങളുടെ സാന്നിധ്യവും രാജവീഥികളും കണക്ടിവിറ്റിയും ഈ ലൊക്കേഷന്റെ പ്രത്യേകതകളാണ്. ഇവിടെ നിന്നും നഗരത്തിന്റെ ഏതു ഭാഗത്തേക്കും വളരെ പെട്ടെന്ന് എത്താനാകും.

Muthoot homes Kowdiar video link

https://www.youtube.com/watch?v=X7whDMIBWs0

7592 840 840, 7592 841 841

Muthoot Homez, Akkulam

കടലും കായലും കൈകോർക്കുന്ന ആക്കുളത്ത്, ലുലു മാളിന് എതിർവശത്തായി മുത്തൂറ്റ് ഹോംസ് നിർമിക്കുന്ന സൂപ്പർ ലക്ഷ്വറി പ്രോജക്ടാണ് മുത്തൂറ്റ് ഹോംസ് ആക്കുളം. ആഡംബരവും ആധുനിക സൗകര്യങ്ങളും കൊണ്ട് സമ്പന്നമായ ഈ പ്രോജക്ടിന്റെ നിർമാണം 2023 ൽ പൂർത്തിയാകും.

വിശാലമായ 2.12 ഏക്കറിൽ ഉയരുന്ന ഈ സൂപ്പർ ലക്ഷ്വറി റെഡിസൻഷ്യൽ പ്രോജക്ടിൽ 14 നിലകളിലായി ആകെ 211 അപ്പാർട്ട്മെന്റുകളാണ് ഉള്ളത്. 2 BHK, 2+study, 3 BHK, 3 study, 4 BHK അപ്പാർട്ട്മെന്റുകളായി ഇവ ഒരുക്കുന്നു. 1299 മുതൽ 2539 സ്ക്വയർ ഫീറ്റ് വിസ്തീർണത്തിലാണ് ഇവ രൂപകൽപന ചെയ്യുന്നത്. അറബിക്കടലിന്റെയോ ആക്കുളം കായലിന്റെയോ കാഴ്ചകൾ കിട്ടുന്ന വിധത്തിലാണ് ഇതിലെ അപ്പാർട്ട്മെന്റുകൾ ഒരുക്കിയുള്ളത്. ഓരോ പ്രഭാതത്തിലും സായംസന്ധ്യയിലും പ്രകൃതിയൊരുക്കുന്ന മനോഹരമായ ദൃശ്യങ്ങളും വീടിനുള്ളിലിരുന്ന് ആസ്വദിക്കാം. മാത്രമല്ല, അപ്പാർട്ട്മെന്റുകൾക്കുള്ളിൽ തണുത്ത കാറ്റും സ്വാഭാവികമായ വെളിച്ചവും വായുവും ധാരാളമായി ലഭിക്കുകയും ചെയ്യും. 2.12ഏക്കർ പ്ലോട്ടിലെ ഏകദേശം 60 ശതമാനം ഭാഗവും ഓപ്പൺ സ്പേസ് ആണ്. ബാക്കി 40 ശതമാനം ഭാഗത്ത് മാത്രമാണ് നിർമിതികൾ ഉള്ളത്. ഇതിന്റെ ആദ്യത്തെ മൂന്ന് നിലകൾ കൊമേഴ്സ്യൽ സ്പേസിനായി മാറ്റിവച്ചിരിക്കുന്നു.

mmmgym

പ്രൗഢസുന്ദരമായ പുറംകാഴ്ചയാണ് മുത്തൂറ്റ് ഹോംസ് ആക്കുളത്തിന്റേത്. മൂന്ന് നിലകളുടെ ഉയരത്തിൽ ഡിസൈനൻ ചെയ്തിരിക്കുന്ന പ്രൗഢിയാർന്ന ലോബി, മുതിർന്നവർക്കായി 21 സെന്റിൽ ഒരുക്കിയിട്ടുള്ള ഗസീബോയോടു കൂടിയ എൽഡേർലി പാർക്ക്, റൂഫ് ടോപ്പിലെ ജോഗിംഗ് ട്രാക്ക്, റീഡിംഗ് റൂം, പ്രത്യേക കാർ വാഷ് ബേ, ഇലക്ട്രിക് ചാർജിംഗ് പോയിന്റോടു കൂടിയ കവേർഡ് കാർ പാർക്കിംഗ് തുടങ്ങി എടുത്തു പറയത്തക്ക നിരവധി സൗകര്യങ്ങൾ ഈ പ്രോജക്ടിലുണ്ട്. ഇവയ്ക്കു പുറമേ വെൽനസ് സെന്റർ, എജ്യൂക്കേഷൻ സ്പെയ്സ്, ഇൻഡോർ റെക്രിയേഷൻ ഏരിയ, ഓഡിയോ വിഷ്വൽ റൂം, ആംഫി തീയേറ്റർ, കിഡ്സ് പ്ലേ ഏരിയ, റൂഫ് ടോപ് ഗാർഡൻ, ക്ലബ് ഹൗസ്, ഇൻഫിനിറ്റി സ്വിമ്മിംഗ് പൂൾ, സ്റ്റീം റൂം, മസാജ് റൂം, ഫുള്ളി എക്യുപ്പ്ഡ് ക്ലബ് ഹൗസ്, ഫുള്ളി എക്യുപ്പ്ഡ് ഏസി ഫിറ്റ്നസ് സെന്റര്‍, മൾട്ടിപർപ്പസ് ഹാൾ, ഗെയിം ഏരിയ, ഡ്രൈവർ/ മെയ്ഡിനു വേണ്ടിയുള്ള ടോയ്‌ലറ്റുകൾ, യൂട്ടിലിറ്റി റൂമുകൾ, ഡിസേബ്ൾഡ് ഫ്രണ്ട്‌ലി ആക്സസ്, പൊതു ഇടങ്ങളിൽ സൗരോർജം തുടങ്ങിയ അമിനിറ്റീസെല്ലാം ഈ പ്രോജക്ടിലുണ്ട്.

lift-lobby

ലുലുമാൾ, ഇൻഫോസിസ്, യുഎസ്ടി ഗ്ലോബൽ, ടെക്നോപാർക്ക്, മെഡിക്കൽ കോളജ്, കിംസ് ഹോസ്പിറ്റൽ, ഗുഡ് ഷെപ്പേർഡ് സ്കൂൾ, എംജിഎം സ്കൂൾ എന്നിവയെല്ലാം ഇതിന് സമീപത്താണ്. തിരുവനന്തപുരത്തിന്റെ ഏത് ഭാഗത്തേക്കും ഇവിടെ നിന്ന് എളുപ്പത്തിൽ എത്താനാകും. അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് കേവലം നാല് കിലോമീറ്ററിനും വേളി റെയിൽവേ സ്‌റ്റേഷനിലേക്ക് രണ്ടു കിലോമീറ്ററും ദൂരമേയുള്ളു. ഈ രണ്ടു പ്രോജക്ടുകൾക്കു പുറമേ, റെഡി ടു മൂവ് വിഭാഗത്തിലുള്ള മുത്തൂറ്റ് ഹോംസ് ശാസ്തമംഗലം, നിർമാണം പുരോഗമിക്കുന്ന മുത്തൂറ്റ് ഹോംസ് വഴുതക്കാട് എന്നിവയും മുത്തൂറ്റ് ഹോംസിന്റെ തിരുവനന്തപുരത്തെ സൂപ്പർ ലക്ഷ്വറി റെസിഡൻഷ്യൽ പ്രോജക്ടുകളാണ്.

http://www.youtube.com/watch?v=HXPC1FfGnKE&t=7s

കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക – 7592 840 840,7592 841 841

mmmpool
Tags:
  • Spotlight